Sauditimesonline

watches

azhchavatam

azhchavatam, Damam, gulf, Jeddah, Riyad

കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് അഥവാ കിട്ടാ കനി

നസ്‌റുദ്ദീന്‍ വി ജെ അധികാരികള്‍ക്ക് പൊന്‍മുട്ടയിടുന്ന താറാവാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്. അതേസമയം ദരിദ്രനാരായണന്‍മാരായ പ്രവാസികള്‍ക്ക് കിട്ടാകനിയാണ് ഇതിന്റെ ആനുകൂല്യം. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു അവസാനം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തു. ഈ സാഹചര്യത്തില്‍ ആറ് ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ കൈവശമുളള വെല്‍ഫെയര്‍ ഫണ്ട് യാത്രാ ചെലവിന് ഉപയോഗിക്കണം. പ്രവാസികള്‍ക്ക് ഇനിയൊരു ദുരിതം നേരിടാനില്ല. അത്രമാത്രം ഭീകരമാണ് മാസങ്ങളായി ജോലിയും കൂലിയും ഇല്ലാതെ […]

azhchavatam

ഊതിപ്പെരുപ്പിച്ച പ്രതിസന്ധി; സമ്മര്‍ദ്ധ തന്ത്രത്തിനു പിന്നില്‍ വിമാന കമ്പനികളെന്നു സംശയം

നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ ഗള്‍ഫ് രാജ്യങ്ങള്‍ കൊവിഡ് വൈറസിന്റെ ഭീഷണിയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് വൈറസ് ബാധയുണ്ട്. ഇവരെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന മുറവിളി ഗള്‍ഫ് നാടുകളില്‍ തുടങ്ങിയിട്ടുണ്ട്. ചില മാധ്യമങ്ങളും ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ ഉറഞ്ഞുതുളളുന്നുണ്ട്. ചിലരുടെ ആവേശം കണ്ടാല്‍ വിമാന കമ്പനികള്‍ ഇവരെ വിലക്കു വാങ്ങിയതാണെന്നു തോന്നും. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികള്‍ക്ക് ശതകോടികളുടെ നഷ്ടമാണ് കൊവിഡ് സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്കു വേണ്ടി കുഴലൂത്തു നടത്തുകയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

azhchavatam

ശിശു മോഷണത്തിന് പിന്നിലെ സ്വഭാവ വൈകൃതങ്ങള്‍

നവജാത ശിശുക്കളെ മോഷിടിക്കുക. അവരെ ശുശ്രൂഷിക്കുക. വളര്‍ത്തുക. വലുതാക്കുക. ആശ്ചര്യവും അത്ഭുതവും നിറഞ്ഞ ക്രൈം സ്‌റ്റോറിയാണ് സൗദിയിലെ പ്രധാന ചര്‍ച്ച. തൊണ്ണൂറുകളില്‍ സൗദി അറേബ്യയെ പിടിച്ചു കുലുക്കിയ ശിശു മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീ പിടിയിലാവുകയും ചെയ്തു. സ്വന്തം രക്തത്തിലുളള കുടുംബാംഗങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞ രണ്ടു യുവാക്കളുടെ വൈകാരികമായ ഒത്തു ചേരല്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. 27 വര്‍ഷം മുമ്പു സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ നടന്ന സംഭവം രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. നവജാത ശിശുക്കളുടെ

azhchavatam

കൊറോണ വൈറസ് ചൈനയുടെ ജൈവായുധം?

വൈറസ് വില്ലനാകുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ്, കൊറോണ, അബോള, നിപ്പ, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് എന്നിവയെല്ലാം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് വൈറസുകളിലൂടെയാണ്. രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണുക്കളായ വൈറസുകളുടെ ലോകം ജീവനുള്ള കോശങ്ങളാണ്. ബാക്ടീരിയയുടെ നൂറിലൊന്ന് വലിപ്പം മാത്രാണ് വൈറസുകള്‍ക്കുളളത്. മനുഷ്യരിലും മൃഗങ്ങളിലും വൈറസിനെ കാണാന്‍ കഴിയും. മനുഷ്യ ശരീരത്തില്‍ വൈറസിന്റെ വളര്‍ച്ച വേഗമാക്കുന്ന ഘടകങ്ങള്‍ക്കനുസൃതമായാണ് രോഗം ഗുരുതരമാകുന്നത്. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുളളവര്‍ക്ക് രോഗം വേഗം പിടിപെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലും വൈറസ് ബാധ വളരെ വേഗം വ്യാപിക്കും.

Scroll to Top