Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍
Damam, gulf, Jeddah, Riyad

നീറ്റ് കേന്ദ്രം അനുവദിക്കണമെന്ന് സൗദിയിലെ ഇന്ത്യന്‍ സമൂഹം

റിയാദ്: സൗദിയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം ആവശ്യപ്പെട്ട് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ റിയാദില്‍ യോഗം ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്. നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയെ ഉള്‍പ്പെടുത്താത്ത് ആശങ്കാ ജനകമാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നത് സൗദിയിലാണ്. എന്നാല്‍ കുവൈത്തിലും ദുബൈയിലും മാത്രമാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുളള്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ആറ് […]

Damam, gulf, Jeddah, Riyad

നീറ്റ്: സൗദിയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി

റിയാദ്: നീറ്റ് സെന്റര്‍ സൗദിയില്‍ അനുവദിക്കണമെന്ന് കെഎംസിസി. എണ്ണൂറിലധികം വിദ്യാര്‍ത്ഥികളാണ് സൗദിയില്‍ നീറ്റ് എഴുതാന്‍ തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ അനിവദിച്ചത് പോലെ സൗദിയിലും പരീക്ഷ സെന്റര്‍ അനുവദിക്കണമെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും എംപിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും അടിയന്തര സന്ദേശം അയച്ചതായി കെഎംസിസി നേതാക്കള്‍ അറിയിച്ചു. 2013ല്‍ സൗദിയില്‍ നീറ്റ് സെന്റര്‍ അനുവദിച്ചിരുന്നു. ഇക്കാര്യവും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. യാത്ര പ്രതിസന്ധി

Damam, gulf, Jeddah, Riyad

‘ഡെല്‍റ്റ’ക്കെതിരെ ജാഗ്രത വേണം: ആരോഗ്യ മന്ത്രാലയം

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഡെല്‍റ്റ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സ്വാഭാവിക പ്രതിരോധശേഷി മറികടക്കാന്‍ ഇതിന് കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ കോവിഡ് മുക്തി നേടി ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണം. ഡെല്‍റ്റ വകഭേദത്തിന് അതിവേഗം പടരാന്‍ ശേഷിയുണ്ട്. മാത്രമല്ല അപകടകാരിയുമാണ്. രാജ്യത്ത് കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാനാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ട് ഡോസ്

Damam, gulf, Jeddah, Riyad

ഹജ്ജ് കഴിഞ്ഞവര്‍ക്ക് ഐസൊലേഷന്‍ ആവശ്യമില്ല

റിയാദ്: വീടുകളില്‍ തിരിച്ചെത്തുന്ന ഹജ് തീര്‍ത്ഥാടകര്‍ക്ക് ഐസൊലേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇവര്‍ക്ക് പിസിആര്‍ പരിശോധനയും ആവശ്യമില്ല. തീര്‍ത്ഥാടകരും പുണ്യഭൂമിയില്‍ സേവനം അനുഷ്ടിച്ചവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൈവരിച്ചവരാണ്. തീര്‍ത്ഥാടകരില്‍ 60 ശതമാനവും കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങി. ബാക്കിയുളള തീര്‍ത്ഥാടകര്‍ നാളെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പുണ്യ നഗരിയില്‍ നിന്നു മടങ്ങും.അതോമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 1162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 1386 പേര്‍ രോഗ മുക്തി നേടി. 15

Damam, gulf, Jeddah, Riyad

ഖത്തര്‍ വഴി സൗദി യാത്ര; മലയാളികളെ ദോഹയില്‍ നിന്നു മടക്കി അയച്ചു

ദോഹ: ഖത്തര്‍ വഴി സൗദിയിലേക്ക് യാത്ര തിരിച്ച മലയാളികളെ ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചു. ഖത്തറില്‍ താമസിക്കുന്നതിന് ആവശ്യമായ തുക കൈവശം സൂക്ഷിക്കാത്തതിനാണ് ഇവരെ തിരിച്ചയച്ചത്. 5000 ഖത്തര്‍ റിയാല്‍ കൈവശം ഉണ്ടാവണമെന്നാണ് നിയമം. അക്കൗണ്ടില്‍ പണം ഉണ്ടെന്ന് ബോധിപ്പിച്ചാലും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇതിന് കഴിയാതിരുന്ന 15 മലയാളികളെ 10 മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതിന് ശേഷം നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയിലെത്തിയവരെയാണ് മടക്കി അയച്ചത്.

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ്; 40 ദിവസം കാത്തിരിക്കണം

റിയാദ്: ഇഖാമ, റീ എന്‍ട്രി വിസ കാലാവധി ആഗസ്ത് 30 വരെ ദീര്‍ഘിപ്പിച്ചതോടെ ഇന്ത്യസൗദി നേരിട്ട് വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. അവധിക്കു രാജ്യം വിടുകയും മടങ്ങി വരാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍ക്ക് ഈ മാസം 31 വരെ ഇഖാമ, റീ എന്‍ട്രി പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ കാലാവധി കഴിയുന്നതോടെ യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇഖാമ കാലാവധി ദീര്‍ഘിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. എന്നാല്‍ നേരിട്ടുളള വിമാന യാത്രക്ക്

Damam, gulf, Jeddah, Riyad

പൊതുയിടങ്ങളില്‍ പ്രവേശനനം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

റിയാദ്: ഓഗസ്റ്റ് ഒന്നു മുതല്‍ സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. റസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപുകള്‍ തുടങ്ങി പൊതുജനങ്ങള്‍ സന്ദര്‍ശനം നടത്തുന്ന മുഴുവന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ എടുത്തുവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് നഗര ഗ്രാമ മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

മിന താഴ്‌വര ഭക്തി സാന്ദ്രം; അറഫ സംഗമത്തിനൊരുങ്ങി വിശ്വാസികള്‍

മക്ക: ‘ലബൈക്കളളാഹുമ്മ ലബൈക്…’ തക്ബീര്‍ ധ്വനി മുഴക്കി ഹജ് തീര്‍ത്ഥാടകര്‍ മിന താഴ്‌വരയില്‍. തെരഞ്ഞെടുത്ത 60,000 ആഭ്യന്തര തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും മിനയിലെത്തി. ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തില്‍ നാളെ വിശ്വാസികള്‍ പങ്കെടുക്കും. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ വരുന്ന നാലുനാള്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയോടെയാണ് ഹജ് കര്‍മങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ സൗദി ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുളളത്. പുണ്യസ്ഥലങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. അതികഠിനമായ അന്തരീക്ഷ താപമാണ്

Damam, gulf, Jeddah, Riyad

വിമാന സര്‍വീസ്: പ്രവാസികളില്‍ ആശങ്ക

റിയാദ്: ഇന്ത്യ-സൗദി വിമാന സര്‍വീസ് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രവാസികളില്‍ ആശങ്ക പടര്‍ത്തുന്നു. വിമാന സര്‍വീസിന് ശ്രമം തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് ഇന്ത്യയില്‍ നിന്നുളള വിമാന യാത്രാ വിലക്ക് തുടരുമെന്ന വാര്‍ത്ത പ്രവാസികളില്‍ ആശങ്ക പടര്‍ത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കുമെന്ന് ഇന്ത്യന്‍ അംബസാഡര്‍ ഡോ. ഔാസാഫ് സഈദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.വിവിധ മന്ത്രാലയങ്ങള്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Damam, gulf, Jeddah, Riyad

ദമാം അല്‍ജലാവിയ്യയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് തുറന്നു

ദമാം: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപിന്റെ എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് കിഴക്കന്‍ പ്രവിശ്യയിലെ ജലാവിയ്യായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ ഇരുപത്തി രണ്ടാമത് ശാഖയും ആഗോള തലത്തില്‍ 211-ാമത് ശാഖയുമാണ്. അല്‍ഖുറൈജി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈജി പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപര്‍മാര്‍ക്കറ്റ്‌സ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒരു

Damam, gulf, Jeddah, Riyad

ഹോം ഡെലിവറി കുതിക്കുന്നു; സൗദിയില്‍ 45 ശതമാനം വളര്‍ച്ച

റിയാദ് :സൗദിയില്‍ ഹോം ഡെലിവറി മേഖലയില്‍ 45 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്യൂണിക്കേഷന്‍, ഐടി കമ്മീഷന്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഡെലിവറി ആപുകള്‍ വഴി ശരാശരി 100 കോടി റിയാലിന്റെ ഓര്‍ഡറുകളാണ് ഡെലിവറി ചെയ്തത്. ഓണ്‍ലൈന്‍ ഓര്‍ഡറു കളും ഹോം ഡെലിവറിയും വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ പണമിടപാട് 128 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതാും ഐടി കമ്മീഷന്‍ വ്യക്തമാക്കി. അതിനിടെ, സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വ്യാപിപ്പിക്കുമെന്നു അധികൃതര്‍. അതിനുളള കരട് നിയമം സകാത്ത് ആന്റ്

Damam, gulf, Jeddah, Riyad

എണ്ണ വില വര്‍ധനവ്: കുറഞ്ഞ വിലയില്‍ വാങ്ങിയ ക്രൂഡ് ഉപയോഗിക്കണം

റിയാദ്: ഇന്ത്യ-സൗദി ഈര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സംഭവ വികാസങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഇന്ത്യയുടെ പുതിയ പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയില്‍ ഇന്ത്യയുടെ ആശങ്ക മന്ത്രി പങ്കുവെച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ

Damam, gulf, Jeddah, Riyad

തടവില്‍ കഴിയുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ്; മലയാളികളടക്കം നൂറിലധികം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. കൊലപാതകം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ നേരിടുന്നവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് നൂറിലേറെ ഇന്ത്യക്കാര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും. ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കും. മദ്യനിര്‍മാണം, മദ്യകടത്ത്, ട്രാഫിക് നിയമ ലംഘനം, അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് തുടങ്ങിയ കേസുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവില്‍ കഴിയുന്നത്. ഇവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ സ്‌പോണ്‍സര്‍മാര്‍ സന്നദ്ധമായിരുന്നില്ല. ചില

Damam, gulf, Jeddah, Riyad

നിസ്‌കാര സമയം സൗദിയില്‍ കടകള്‍ തുറക്കാന്‍ അനുമതി

റിയാദ്: പ്രാര്‍ത്ഥനാ വേളയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ സൗദിയില്‍ അനുമതി. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും നിയമം ബാധകമാണ്. അതേസമയം, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ നമസ്‌കാര സമയങ്ങളില്‍ മസ്ജിദുകളില്‍ പോകുന്നത് തടയാപാടില്ല. പ്രഭാത പ്രാര്‍ത്ഥന ഒഴിച്ച് ബാക്കിയുളള നാല് നേരങ്ങളിലും സൗദിയിലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാണ്. പ്രാര്‍ത്ഥനാ വേളയില്‍ സ്ഥാപനങ്ങള്‍ അടക്കുന്ന രീതിയാണ് തുടര്‍ന്നിരുന്നത്, ഇനിമുതല്‍ പ്രാര്‍ത്ഥന നടക്കുന്ന സമയങ്ങളിലും വ്യാപാരവും ഇടപാടും നടത്താം. ഇതുസംബന്ധിച്ച് സൗദി ചേമ്പേഴസ് ഫെഡറൗേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊവിഡ് മഹാമാരിയുടെ

Scroll to Top