Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

ചൂളം വിളിക്കാനൊരുങ്ങി റിയാദ് മെട്രോ

റിയാദ്: നിര്‍മാണം അന്തിമ ഘട്ടത്തിലായ റിയാദ് മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കുമെന്ന് റിയാദ് മേയര്‍ മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് മെട്രോയുടെ പ്രവര്‍ത്തനം വൈകാന്‍ കാരണം. ലോകത്തെ ഏറ്റവും ബൃഹത്തായ മെട്രോ ശൃംഘലകളിലൊന്നാണ് റിയാദ് മെട്രോ. പദ്ധതിയുടെ 90 ശതമാനം നിര്‍മാണങ്ങളും പൂര്‍ത്തിയാക്കിയതായി. മെട്രോ പരീക്ഷണ ഓട്ടം തുടരുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളെയും മെട്രോ ശൃംഘല ബന്ധിപ്പിക്കും. മെട്രോ […]

Damam, gulf, Jeddah, Riyad

കൊവിഡ് കാലത്ത് സൗദിയില്‍ തീയേറ്ററുകളിലെത്തിയത് 66 ലക്ഷം പ്രേക്ഷര്‍

റിയാദ്: സൗദി അറേബ്യയില്‍ തീയറ്ററിലെത്തി സിനിമാ ആസ്വദിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 2019നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിച്ചു. കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടെയാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തത്തനാനുമതി നല്‍കിയത്. പ്രേക്ഷകരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. തീയേറ്ററുകളില്‍ 2019ല്‍ 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 66 ലക്ഷം സിനിമാ ടിക്കറ്റുകള്‍ വില്‍പന നടന്നതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.തലസ്ഥാനമായ റിയാദില്‍ 34 ലക്ഷം ടിക്കറ്റുകളാണ് ചെലവായത്. ജിദ്ദയില്‍ 21 ലക്ഷവും

Damam, gulf, Jeddah, Riyad

‘കാലത്തിലൂടെ ഒരു യാത്ര’ : അല്‍ ഉലയില്‍ ബൃഹത് പദ്ധതി

റിയാദ്: സൗദി അറേബ്യയിലെ പൈതൃക നഗരമായ അല്‍ ഉലയുടെ പെരുമയും പ്രകൃതി ഭംഗിയും വിളംബരം ചെയ്യുന്ന ബൃഹത് പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു. ‘കാലത്തിലൂടെ ഒരു യാത്ര’ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി രൂപരേഖ കിരീടാവകാശിയും അല്‍ ഉല റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പ്രകാശനം ചെയ്തത്. പൈതൃക നഗരത്തിന്റെ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, കല എന്നിവ വീണ്ടെടുത്ത് അല്‍ ഊലയെ അന്താരാഷട്ര ലക്ഷ്യസ്ഥാനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷന്‍

Damam, gulf, Jeddah, Riyad

റോഡപകടം: സൗദിയില്‍ മരണ നിരക്ക് 51 ശതമാനം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ റോഡപകടങ്ങളില്‍ ഉണ്ടാകുന്ന മരണ നിരക്ക് 51 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ്. നിയമം കര്‍ശനമാക്കുകയും ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവത്ക്കരണം ശക്തമാക്കുകയും ചെയ്തതോടെയാണ് റോഡപകടം കുറയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ 28 പേര്‍ വാഹനാപകടങ്ങളില്‍ രമിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷങ്ങളില്‍ 13.5 ആയി കുറഞ്ഞു. ജീവഹാനിക്കും ഗുരുതരമായ പരിക്കുകള്‍ക്കും പുറമെ റോഡപകടങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കുറഞ്ഞകാലംകൊണ്ട് അപകട നിരക്ക് കുറക്കാന്‍

Damam, gulf, Jeddah, Riyad

ഓണ്‍ലൈന്‍ ടാക്‌സികളില്‍ 8.47 ലക്ഷം സ്വദേശി ജീവനക്കാര്‍

റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എട്ടു ലക്ഷം കടന്നതായി ഗതാഗത മന്ത്രാലയം. ആറായിരം കോടി റിയാലാണ് ഇവര്‍ വരുമാനം നേടിയതെന്നും മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന കമ്പനികള്‍ക്കു കീഴില്‍ 8.47 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ വനിതകളും ഉള്‍പ്പെടുമെന്ന് ഗതാഗത മന്ത്രി എഞ്ചി. സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു, മൂന്ന് വര്‍ഷം മുമ്പാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനം രാജ്യത്ത് ആരംഭിച്ചത്. കൊവിഡ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ബിനാമി സംരംഭം നിയമ വിധേയമാക്കാന്‍ അവസരം

സൗദി അറേബ്യ നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ബിനാമി സംരംഭങ്ങള്‍. ബെനാമി വിരുദ്ധ നിയമം ശക്തമാണെങ്കിലും സ്വദേശികളുടെ ഒത്താശയോടെയാണ് പല ബിസിനസുകളും നടക്കുന്നത്. വിദേശികള്‍ നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് നിയമ വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ബിനാമി സംരംഭകള്‍ വര്‍ഷം 40,000 കോടി റിയാലാണ് അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഇത് സൗദി സമ്പദ് ഘടനയെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബെനാമി വിരുദ്ധ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. ഇതിന് പുറമെ സര്‍ക്കാര്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തി ബെനാമി സംരംഭം തടയുന്നതിന്

azhchavatam, Damam, gulf, Jeddah, Riyad

‘ശരീക്’ പദ്ധതിയുമായി സൗദി; സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങള്‍ക്ക് 27 ട്രില്യണ്‍ റിയാല്‍ ചെലവഴിക്കും

ശരീക് എന്നാല്‍ പാര്‍ട്‌നര്‍ എന്നാണ് അര്‍ത്ഥം. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്റസ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ പദ്ധതിയാണ് ശരീക്. സ്വകാര്യ മേഖലയെ ചേര്‍ത്തുപിടിച്ച് തൊഴിലവസരവും വികസനവുമാണ് ലക്ഷ്യം. 2030 ആകുന്നതോടെ സൗദിയില്‍ 27 ട്രില്യണ്‍ റിയാല്‍ ചെലവഴിച്ച് സര്‍ക്കാരും സ്വകാര്യ സംരംഭകരും തമ്മിലുളള പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും രാജ്യത്തെ നിക്ഷേപം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ശരീക് പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സുസ്ഥിര വികസനവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനുളള പദ്ധതികളുടെ ഭാഗം

Damam, gulf, Jeddah, Riyad

പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയില്‍

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയിലാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഫൈസര്‍, ആസ്ട്രാസെനെക്ക എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെയാണ് പുതിയ വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പഠനവും വിലയിരുത്തലും നടത്തുന്നത്. അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുവരുത്തിയാകും രാജ്യത്ത് വാക്‌സിന്‍ വിതരണമെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. അതേസമയം, രാജ്യത്ത് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം

Damam, gulf, Jeddah, Riyad

സൗദി തൊഴില്‍ വിപണിയില്‍ വനിതാ സാനിദ്ധ്യം വര്‍ധിച്ചു; തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്കു കുറഞ്ഞു വരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 14.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 12.6 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ജനസംഖ്യാ അനുപാതം അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 8.5ല്‍ നിന്നു 7.4 ആയി കുറഞ്ഞു. പുരുഷന്‍മാരില്‍ നാലു ശതമാനവും വനിതകളില്‍ 20.2 ശതമാനവുമായാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. രാജ്യത്ത് വനിതാ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കുകയും വിവിധ മേഖലകളില്‍ കൂടുതല്‍ വനിതകള്‍ക്ക്

Damam, gulf, Jeddah, Riyad

ഇന്‍ഷുറന്‍സ് പരിരക്ഷക്ക് ഇഖാമ കാലാവധി ആവശ്യം

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് കാലാവധിയുളള ഇഖാമ ആവശ്യമാണെന്ന് കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കാലാവധി കഴിഞ്ഞ ഇഖാമ ഉടമകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയില്ല. തൊഴിലാളികള്‍, ആശ്രിത വിസയിലുളള കുടുംബാഗങ്ങള്‍ എന്നിവര്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാര്‍ക്കാണ്. രാജ്യത്ത് പുതിയ ഇഖാമ നേടുന്നതിനും കാലാവധി കഴിഞ്ഞവ പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് ആവശ്യമാണ്. അതേസമയം, ഇന്‍ഷുറന്‍സ് മേഖലയിലെ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം

Damam, gulf, Jeddah, Riyad

സൂഖ് ഒരുങ്ങി; സിറ്റി ഫ്‌ളവറില്‍ റമദാന്‍, ഈദ് വിപണനോത്സവം

അറേബ്യന്‍ ഉപദ്വീപിലെ സാമൂഹിക വളര്‍ച്ചക്ക് ബൃഹത്തായ സ്ഥാനമാണുളളത്. അതിപുരാതന വാണിജ്യ കേന്ദ്രങ്ങള്‍ അഥവാ സൂഖുകള്‍ കേന്ദ്രീകരിച്ചാണ് സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകള്‍ കരുത്താര്‍ജ്ജിച്ചത്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അറേബ്യയിലെ സൂഖുകള്‍ ചരിത്രത്തില്‍ ഇടം നേടി. മെസപൊട്ടാമിയ, നൈല്‍ നദീതടം എന്നീ രണ്ട് സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടത്തിനിടയില്‍ അറേബ്യന്‍ ഉപദ്വീപ് പുരാതന ലോകത്തെ പ്രധാന സൂഖ് ആയി മാറി. വളര്‍ന്നു വന്ന വാണിജ്യം കൂടുതല്‍ വികസനത്തിന് കാരണമായപ്പോള്‍ കച്ചവട സംഘങ്ങളുടെ കൂട്ടം കൂടുതലായി വന്നുതുടങ്ങി. കാര്‍ഷിക

Damam, gulf, Jeddah, Riyad

അഹ്‌ലന്‍ റമദാന്‍ പ്രൊമോഷന്‍; നെസ്‌റ്റോ ഹൈപ്പറില്‍ വിലക്കിഴിവ്

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖലയായ നെസ്‌റ്റോ ഹൈപ്പര്‍ റമദാന്‍ പ്രൊമോഷന്‍ ആരംഭിച്ചു. അഹ്‌ലന്‍ റമദാന്‍ കാമ്പയിന്റെ ഭാഗമായി ഉത്പ്പന്നങ്ങള്‍ വിപണിയിലെ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെയാണ് പ്രമോഷന്‍. റമദാനിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവാണ് അഹ്‌ലന്‍ റമദാന്‍ പ്രൊമോഷന്റെ പ്രത്യേകത. ഫ്രുട്‌സ്, വെജിറ്റബിള്‍ എന്നിവക്ക് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. പലചരക്ക്, മാംസം, മത്സ്യം, ഡ്രൈ ഫ്രൂട്, റമദാന്‍ സ്‌പെഷ്യല്‍ ഉത്പ്പന്നങ്ങള്‍ എന്നിവക്കെല്ലാം

Damam, gulf, Jeddah, Riyad

നിസ്സാര്‍ നമ്പലശേരിക്ക് കൃപ യാത്രയയപ്പ്

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ കൃപയുടെ ഉപദേശക സമിതി അംഗം നിസ്സാര്‍ നമ്പലശേരിക്ക് യാത്രയയപ്പ് നല്‍കി. മാലാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷാജി പി. കെ ആദ്യക്ഷത വഹിച്ചു. കൃപയുടെ ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു. സത്താര്‍ കായംകുളം, മുജിബ് കായംകുളം, ഇസ്ഹാഖ് ലവ്‌ഷോര്‍, ഷബീര്‍ വരിക്കപ്പള്ളി, കബീര്‍ മജീദ്, അഷറഫ് തകഴി, വര്‍ഗീസ് ജോയ്, അമീന്‍, ഇരിക്കല്‍ കുഞ്ഞ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിസാര്‍ നമ്പലശേരി മറുപടി പ്രസംഗം നടത്തി. സജി കായംകുളം

Damam, gulf, Jeddah, Riyad

ഹരിതവത്ക്കരണം: 5000 കോടി മരങ്ങള്‍ നടും

റിയാദ്: സൗദി അറേബ്യയില്‍ ഹരിതവത്ക്കരണ പദ്ധതികള്‍ക്ക് തുടക്കം. കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് സൗദിയിലെയും പശ്ചിമേഷ്യയിലെയും ഹരിതവത്ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നേരിടുന്നതിനാണ് ഹരിതവത്ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. പശ്ചിമേഷ്യയില്‍ കാര്‍ബണിന്റെ അളവ് 60 ശതമാനം കുറക്കുന്നതിനാണ് ഗ്രീന്‍ സൗദി, ഗ്രീന്‍ മിഡിലീസ്റ്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പശ്ചിമേഷ്യയില്‍ 5000 കോടി മരങ്ങള്‍ നടും. ലോകത്തെ ഏറ്റവും ബൃഹത്തായ വനവത്ക്കരണ പദ്ധതിയാണിത്. അന്തരീക്ഷ മലിനീകരണവും ഉയര്‍ന്ന തോതില്‍ കാര്‍ബണിന്റെ അളവും മനുഷ്യരാശിക്ക് ഭീഷണിയാണ്.

Scroll to Top