Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

ആഗോള പ്രവാസി കൂട്ടായ്മ ‘സ്പാര്‍ക്’ ഉദ്ഘാടനം മാര്‍ച്ച് 26ന്

റിയാദ്: ആഗോള പ്രവാസി കൂട്ടായ്മ സൊസൈറ്റി ഫോര്‍ പ്രവാസി എയ്ഡ് ആന്റ് റീ ഹാബിലിറ്റേഷന്‍ ഓഫ് കേരളൈറ്റ്‌സ് (സ്പാര്‍ക്)ന്റെ ഉദ്ഘാടനം മാര്‍ച്ച് 26ന് വൈകുന്നേരം 4.30ന് നടക്കും. പ്രവാസി ക്ഷേമം, പുനരധിവാസം എന്നിവയാണ് സ്പാര്‍ക്കിന്റെ് ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാദര്‍ ഡേവിസ് ചിറമേല്‍, സഫാരി ടി വി മേധായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ഡോ സി വി ആനന്ദ് ബോസ് ഐഎഎസ്, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വീട്ടമ്മക്ക് ചികിത്സാ സഹായം, സൊസൈറ്റിയുടെ […]

Damam, gulf, Jeddah, Riyad

റീം അല്‍ ഹസന്‍: സൗദിയിലെ വനിതാ ഓട്ടോ ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍

റിയാദ്: സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ റിപ്പയറിംഗ് രംഗത്തെ വനിതാ സാനിധ്യം ശ്രദ്ധേയമാകുന്നു. തബൂക്കിലെ വര്‍ക്ക്‌ഷോപ്പിലാണ് സ്വദേശി യുവതി റീം അല്‍ ഹസന്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നത്. ആഡംഭര കാറുകളുടെ സങ്കീര്‍ണമായ ഇലക്ട്രിക്കല്‍ ജോലികളില്‍ വൈദഗ്ദ്യം നേടിയ റീം അല്‍ ഹസന്‍ തബൂക് പ്രവിശ്യയിലെ ആദ്യ വനിതാ ഓട്ടോ ഇലക്ട്രിക്കല്‍ ടെക്‌നിഷ്യനാണ്. വര്‍ക് ഷോപ് ഉടമ ഖാലിദ് അല്‍ യാമിയില്‍ നിന്നാണ് വൈദഗ്ദ്യം നേടിയത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഓടോമാറ്റിക് വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തിയാണ് റിപ്പയറിംഗ് ജോലി ചെയ്യുന്നത്.

Damam, gulf, Jeddah, Riyad

യാരാ സ്‌കൂളില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ് പഠനം; അഡ്മിഷന്‍ ആരംഭിച്ചു

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കോഡിംഗ് ആന്റ് റോബോട്ടിക്‌സ് പഠനം ആരംഭിക്കുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയും പഠന രീതിശാസ്ത്രവും സമൂല മായമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സസാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയാണ് പഠന പദ്ധതി തയ്യാറാക്കിയിട്ടുളളത്. പാഠ്യ പദ്ധതി അടിസ്ഥാനമാക്കി ലെവല്‍ ഒന്ന്, രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അടിസ്ഥാന പാഠഭാഗങ്ങളാണ് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു ലെവല്‍ രണ്ടില്‍ പ്രവേശനം നല്‍കും. പ്രവേശനത്തിന് 0543972558 നമ്പരില്‍ ബന്ധപ്പെടണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ദ്ധരായ ആധ്യാപകര്‍

Damam, gulf, Jeddah, Riyad

പ്രവാസികളോട് ക്രൂരത; ദുര്‍ഭരണത്തിനെതിരെ വിധിയെഴുതുക: റിയാദ് യു ഡി എഫ്

റിയാദ്: പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ പ്രവാസികളും കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്ന് റിയാദ് യു ഡി എഫ് കണ്‍വെന്‍ഷന്‍. പ്രവാസികളെ അപമാനിക്കുകയും കോവിഡ് വാഹകരായി അവഹേളിക്കുകയും ചെയ്ത പിണറായി ഭരണകൂടം കോവിഡ് കാലത്ത് നാട്ടിലെത്താന്‍ കാലുപിടിച്ച് കരഞ്ഞവരോട് കാട്ടിയ ക്രൂരത പ്രവാസി സമൂഹം മറന്നിട്ടില്ല. ഒട്ടേറെ പ്രവാസി കുടുംബങ്ങളെ അനാഥരാക്കി. പ്രായം കൂടിയവരും ക്രോണിക് അസുഖങ്ങള്‍ ബാധിച്ചവരുമായ നിരവധി പേരുടെ ജീവന്‍ വിദേശ നാടുകളില്‍ പൊലിയാന്‍ സര്‍ക്കാരിന്റെ ശാഠ്യം ഇടയാക്കി. ഏകാധിപത്യവും ധാര്‍്ഷ്ട്യവുമായിരുന്നു മഹാമാരിയുടെ

Damam, gulf, Jeddah, Riyad

ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ‘ഹാപ്പി സൗദി’

റിയാദ്: അറബ് രാജ്യങ്ങളില്‍ സന്തോഷം നിറഞ്ഞ സാമൂഹിക സാഹചര്യം നിലവിലുളള രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് സൗദിക്ക് അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് അന്താരാഷ്ട്ര ഹാപ്പിനസ് ദിവസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സൗദി അറേബ്യക്ക് അറബ് ലോകത്ത് ഒന്നാം സ്ഥാനം നല്‍കിയ്. 149 ലോക രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 21ാം സ്ഥാനവും നേടി. നാലാം തവണയും ഫിന്‍ലാന്റ് അന്താരാഷ്ട്ര തലത്തില്‍ ഒന്നാം സ്ഥാനം

Damam, gulf, Jeddah, Riyad

സമാധാന കരാര്‍ നിലവില്‍ വരാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സാധ്യമല്ല

റിയാദ്: ഫസ്തീന്‍ സമാധാന കരാര്‍ നിലവില്‍ വരാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ. നിലവിലെ സാഹചര്യം നയതന്ത്രബന്ധത്തിന് അനുയോജ്യമല്ലെന്നും വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ വ്യക്തമാക്കി. ദ്വിരാഷ്ട്രങ്ങളുടെ പ്രഖ്യാപനവും ഫലസ്തീന്‍ ഇസ്രായേല്‍ സമാധാന ഉടമ്പടിയുമാണ് അറബ് സമാധാന പദ്ധതിയിലെ മുഖ്യ ഘടകം. ഇതു പൂര്‍ണമായും പ്രാബല്യത്തില്‍ വരണമെന്നാണ് സൗദി അറേബ്യയുടെ നിലപാട്. രാജ്യം ഫലസ്തീന്‍ ജനതക്കൊപ്പമാണ്. സമാധാന കരാര്‍ നടപ്പിലാക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധ്യമല്ല. അതേസമയം, ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍

Damam, gulf, Jeddah, Riyad

പ്രകാശ വിസ്മയമൊരുക്കി തലസ്ഥാനത്ത് നൂര്‍ റിയാദ്

റിയാദ്: തലസ്ഥാന നഗരമായ റിയാദില്‍ പ്രകാശ വിസ്മയത്തിന് തിരിതെളിഞ്ഞു. റിയാദ് ആര്‍ട് പ്രോഗ്രാമിന്റെ ഭാഗമായി അരങ്ങേറുന്ന ആഘോഷ രാവുകളില്‍ വര്‍ണം വിരിയിക്കുന്ന പ്രകാശ വിസ്മയമാണ് കാണികളെ കാത്തിരിക്കുന്നത്. സൗദിക്കു പുറമെ 20 രാജ്യങ്ങളില്‍ നിന്നുളള ലൈറ്റിംഗ് ആര്‍ട് വിദഗ്ദരും 60 കലാകാരന്‍മാരും ചേര്‍ന്നാണ് നൂര്‍ റിയാദ് എന്ന പേരില്‍ ഒരുക്കിയിട്ടുളള ആഘോഷപരിപാടികള്‍ക്ക് വര്‍ണ വിസ്മയമൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച റിയാദ് ആര്‍ട് പ്രോഗ്രാമിന്റെ പ്രഥമ സംരംഭമാണിത്. കിംഗ് അബ്ദുല്ല ഫൈനാന്‍സ് സെന്റര്‍, മുറബ കിംഗ് അബ്ദുല്‍

Damam, gulf, Jeddah, Riyad

മജ്മയില്‍ കേളി യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയില്‍ രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി ജോ. ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ സംഘടനാ വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു. ഡോ. പ്രവീണ്‍ ആമുഖ പ്രസംഗം നടത്തി. മലാസ്

Damam, gulf, Jeddah, Riyad

റോസ് കൃഷി സജീവമാക്കി ത്വായിഫിലെ കര്‍ഷകര്‍

മിദിലാജ് വലിയന്നൂര്‍ റിയാദ്: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റോസ് കൃഷി വീണ്ടും സജീവമാക്കി സൗദി അറേബ്യയിലെ കര്‍ഷകര്‍. റോസ് വാട്ടറും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടെ നിരവധി മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് അസംസ്‌കൃത വസ്തുവാണ് റോസ് പുഷ്പങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ റോസ് കൃഷിയുളളത് ത്വായിഫിലാണ്. ഇവിടെ വര്‍ഷം 32 കോടി പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 25 കോടിയും ചുവന്ന റോസാ പുഷ്പങ്ങളാണ്. ത്വായിഫിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ബെല്‍ജയത്തില്‍ പരിശീലനം നല്‍കിയിരുന്നു. അവരുടെ നേതൃത്വത്തിലാണ് കൃഷിയും മൂല്യവര്‍ധിത

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങളില്ല

റിയാദ്: സൗദി അറേബ്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. 24 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. ഇതില്‍ ആര്‍ക്കും രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ നിരന്തരം നിരുക്ഷിക്കുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തിലെ വിദഗ്ദരുമായി ഏകോപനം നടത്തി പാര്‍ശ്വ ഫലങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മെഡിസിന്‍ റഗുലേറ്ററി അതോറിറ്റി നല്‍കുന്ന വിവരങ്ങളും പഠന

Damam, gulf, Jeddah, Riyad

റിയാദില്‍ 24 മണിക്കൂര്‍ വാക്‌സിന്‍ കേന്ദ്രം

റിയാദില്‍ 24 മണിക്കൂര്‍ വാക്‌സിന്‍ വിതരണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ സെന്ററാണ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വിഹതി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ വിതരണം. ദിവസം, സമയം, വാക്‌സിനേഷനന്‍ കേന്ദ്രം എന്നിവ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരമാവധി വേഗത്തില്‍ വാക്‌സിന്‍

Damam, gulf, Jeddah, Riyad

അവള്‍ | കവിത | നിഖില

ഒരേനേരമവള്‍കുഞ്ഞിനെ താരാട്ടുംപാത്രം മോറുംമക്കള്‍ക്കിടയില്‍ഗൃഹപാഠ സഹായിയാകുംറഫറിയാകും. ചൂലും കോലുമായ്വീടാകെ ഓടിനടക്കുംഅലക്കുയന്ത്രമാകുംജോലിയും വീടുംഒരേ താളത്തില്‍ഊര്‍ദ്ധനിശ്വാസമുയിര്‍ക്കും! വീണുകിട്ടുന്നഇടവേളയില്‍ അക്ഷരകാട്ടില്‍ ആറാടും. അവനമ്മയുംസുഹൃത്തുംമനത്താങ്ങുമാകും പ്രണയസ്വപ്നമേറുംകരുത്തും കാവലുമാകും കൈവന്ന രംഗങ്ങള്‍വിട്ടുവീഴ്ചയില്ലാതെആടിത്തിമിര്‍ത്ത്അവസാനമവസാനംകളി തോറ്റൊടുങ്ങിഗോള്‍ മുഖം നോക്കിനെടുവീര്‍പ്പിടും ,വെറും നോക്കുകുത്തിയാകും എല്ലാംഅറിയുമ്പോഴുംകരുത്തുറ്റ പെണ്ണ്രംഗമറിഞ്ഞുജീവിതം ആഘോഷമാക്കുംകരുത്ത്പകര്‍ന്നുംനുകര്‍ന്നുംപ്രതിസന്ധികളോട്പടവെട്ടിയുംഉയര്‍ന്ന ശിരസോടെജീവിതം ജീവസുറ്റതാക്കും അവളെ തന്നെനിറയെ പ്രണയിച്ചുപ്രണയിച്ചുസ്വപ്നങ്ങള്‍ക്ക്ചിറകേകിസ്‌നേഹവിഹായുസ്സില്‍പറന്നുയരും ! അവളോളംസ്‌നേഹത്തുരുത്താകാന്‍മനോഹരമാംകവിതയാകാന്‍മറ്റാര്‍ക്കാണ് കഴിയുക !

Damam, gulf, Jeddah, Riyad

ഐ സി എഫ് ‘ഇന്‍ഫോഡമിക്’ ചര്‍ച്ച സംഘടിപ്പിച്ചു

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ‘കൊവിഡ് വാക്‌സിനും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഇന്‍ഫോഡമിക് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രതിനിധി സുലൈമാന്‍ അല്‍ റുമൈഖാന്‍ ഉദ്ഘാടനം ചെയ്തു. മഹാമാരിയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് രാജ്യത്ത് താമസിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്ന് സുലൈമാന്‍ അല്‍ റുമൈഖാന്‍ പറഞ്ഞു. ബോധവത്കരണ പരിപാടികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. റിയാദ് കിംഗ്

Damam, gulf, Jeddah, Riyad

വ്യോമയാന മേഖലയില്‍ 10,000 സ്വദേശികള്‍ക്ക് തൊഴില്‍

റിയാദ്: സൗദി അറേബ്യയില്‍ വ്യോമ ഗതാഗത മേഖലയിലെ 28 തസ്തികകള്‍ സ്വദേശിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ഇതുവഴി രണ്ട് വര്‍ഷത്തിനകം 10,000 സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വ്യോമയാന മേഖലയില്‍ സ്‌പെഷ്യലൈസ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട തസ്തികകളാണ് സ്വദേശിവത്ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുളളത്. പൈലറ്റ്, സഹപൈലറ്റ്, റണ്‍വെ,ഗ്രൗണ്ട് കോഓര്‍ഡിനേറ്റര്‍മാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍സ്, എയര്‍ക്രാഫ്ര്റ്റ് കാറ്ററിംഗ് സ്റ്റാഫ്, പാസഞ്ചര്‍ ഹാന്‍ഡ്‌ലേഴ്‌സ്, കാര്‍ഗോ സ്റ്റാഫ് എന്നീ തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. തെരഞ്ഞെടുക്കുന്ന

Scroll to Top