മടക്കയാത്ര; പുതിയ നിബന്ധന പിന്‍വലിക്കണം: പ്രവാസി
റിയാദ്: കൊവിഡ് ടെസ്റ്റിന്റെ പേരില്‍ പ്രവാസി യാത്രക്കാരെ ചൂഷണം ചെയ്യുന്നതു അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഘടകം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു യാത്ര ചെയ്യുന്നവരെ വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്ന പ്രവണത നിര്‍ത്തിവെക്കണം. ഇത് മാനസികമായ പീഡനമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രവാസികള്‍ തയ്യാറാണ്. വിദേശ രാജ്യത്തു നിന്ന് വലിയ തുക മുടക്കി ടെസ്റ്റ് പൂര്‍ത്തിയാക്കി പുറപ്പെടുന്ന യാത്രികരെ വീണ്ടും പണം ഈടാക്കി ടെസ്റ്റിന് വിധേയമാക്കുന്നത് ധിക്കാരപരമാണ്. സര്‍ക്കാരിന് നിര്‍ബന്ധമാണെങ്കില്‍ ടെസ്റ്റ് സൗജന്യമായി നടത്തണം. […]












