കാറുകള്‍ക്കു പിന്നില്‍ ഗുഡ്‌സ് കാരിയര്‍ പാടില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ്
റിയാദ്: വാഹനങ്ങളുടെ പിന്നില്‍ പ്രത്യേകം നിര്‍മ്മിച്ച ഗുഡ്‌സ് കാരിയര്‍ ഘടിപ്പിക്കുന്നത് നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ ഭാഗമല്ല പിന്നില്‍ ഘടിപ്പിക്കുന്ന ഗുഡ്‌സ് കാരിയറുകള്‍. ഇത് അപകടം ക്ഷണിച്ചു വരുത്തും. റോഡ് സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ചതുര്‍ ചക്ര വാഹനങ്ങളുടെ ബാലന്‍സ് തെറ്റാന്‍ സാധ്യതയുണ്ട്. ഇതു വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കും. പ്രത്യേകം ഘടിപ്പിക്കുന്ന ഗുഡ്‌സ് കാരിയറുകള്‍ പുകകുഴലിനോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ തീപടരാനും ഇടയാക്കും. വാഹനങ്ങള്‍ക്ക് വഹിക്കാന്‍ […]














