Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
Damam, gulf, Jeddah, Riyad

കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരമ്പര റിംഫ് ടോക് രണ്ടാം പതിപ്പ് നവംബര്‍ 13ന് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മലയാളിയുടെ പ്രതിസന്ധികളും സാധ്യതകളുമാണ് ചര്‍ച്ച ചെയ്യുന്നത്. സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍, ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, സാമ്പത്തിക മാന്ദ്യം കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. സാമൂഹിക നിരീക്ഷകന്‍, വിമര്‍ശകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായ ഷാജഹാന്‍ […]

Damam, gulf, Jeddah, Riyad

വാഹനങ്ങള്‍ നിരതെറ്റിയാല്‍ പിഴ

റിയാദ്: വാഹനങ്ങള്‍ നിരതെറ്റി ഓടിയാല്‍ പിഴ ഈടാക്കും. റോഡ് ഗതാഗതം നിരീക്ഷിക്കുന്ന ക്യാമറകളുടെ കണ്ണുവെട്ടിക്കാന്‍ ഇനി കഴിയില്ല. റിയാദ്, ജിദ്ദ, ദമാം നഗരങ്ങളില്‍ നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടി. അപകടങ്ങള്‍ കുറക്കുന്നതിനും പുതിയ നിയമം സഹായിക്കും. സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും പിഴ ചുമത്താന്‍ നിരീക്ഷണ ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെയാണ് നിരതെറ്റിക്കുന്ന വാഹനങ്ങളെയും പിടികൂടാന്‍ പുതിയ

Damam, gulf, Jeddah, Riyad

കൊവിഡ് രണ്ടാം തരംഗം ചെറുക്കാന്‍ ജാഗ്രത വേണം: ഡോ. ഹസീന

തബൂക്ക്: പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗമാണ് ലോകം നേരുടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഹസീന ഫുആദ്. സൗദി അറേബ്യയില്‍ ആശങ്കയുടെ കാലം അവസാനിച്ചു. എന്നാല്‍ രണ്ടാം തരംഗം പടരാതിരിക്കാന്‍ ജാഗ്രത ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഓരോ രാജ്യത്തും വിവിധ തരത്തിലും സ്വഭാവത്തിലുമുളള വൈറസുകളാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല വൈറസിന് ജനിതക മാറ്റവും ഉണ്ടാകുന്നുണ്ട്. ഇതെല്ലാം രണ്ടാം തരംഗത്തില്‍ ആരോഗ്യത്തെ കൂടുതല്‍

Damam, gulf, Jeddah, Riyad

വേര്‍പാടിന്റെ ആറു വര്‍ഷങ്ങള്‍; കൂട്ടുകാരെ സ്മരിക്കാന്‍ ഫുഡ്‌ബോള്‍ പ്രേമികള്‍

ദമാം: ദമാമില്‍ നിന്നു ജിദ്ദയിലേക്ക് കളിക്കാന്‍ പുറപ്പെട്ട മുന്ന് കളിക്കാര്‍ തായിഫ് ദലമിലൂണ്ടായ വാഹനപകടത്തില്‍ മരിച്ച ദുരന്തത്തിന് നവബര്‍ ആറിന് ആറുവര്‍ഷം. പ്രിയകൂട്ടുകാരെ അനുസ്മരിക്കുന്നതിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒത്തുചേരീന്നു. വെള്ളി ഉച്ചക്ക് 2ന് സൂം ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. 2014 നവംമ്പര്‍ ആറിന് ജിദ്ദയില്‍ ബ്ലുസ്റ്റാര്‍ ഫുട്‌ബോള്‍ മേളയില്‍ യാമ്പുവില്‍ നിന്നുള്ള ടീമിന് കളിക്കുന്നതിനാണ് ദമാമിലെ മുന്‍നിര കളിക്കാരായ മലപ്പുറം മുണ്ടേങ്ങര സ്വദേശി തച്ചംപറമ്പില്‍

Damam, gulf, Jeddah, Riyad

അപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് 59 ലക്ഷം നഷ്ടപരിഹാരം

റിയാദ്: ഒന്നര വര്‍ഷം മുമ്പ് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ അനന്തരാവകാശികള്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം. (59 ലക്ഷം ഇന്ത്യന്‍ രൂപ). നിയമ സഹായം ചെയ്ത കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് അനന്തരാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. മലപ്പുറം സ്വദേശി അബ്ദുല്‍ സലാമിന്റെ കുടുംബത്തിനാണ് ദിയ തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 26നായിരുന്നു അപകടം. സലാം ഓടിച്ചിരുന്ന വാഹനത്തിന് പിറകില്‍ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. മയ്യിത്ത്

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ 4-മെഗാ ഡെയ്‌സ്‌ ; വിലക്കിഴിവിന്റെ നാല് ദിനങ്ങള്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ‘4-മെഗാ ഡയസ്’ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. അവിശ്വസനീയമായ വിലകിഴിവ് നവംബര്‍ നാല് മുതല്‍ ഏഴ് വരെ നാലുദിനങ്ങള്‍ സൗദിയിലെ സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. അവശ്യ സാധനങ്ങളാണ് മെഗാ ഡയസ് ഓഫറിന്റെ പ്രത്യേകത. മാത്രമല്ല ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍

Damam, gulf, Jeddah, Riyad

ദമ്മാം സ്‌കുള്‍ പ്രിന്‍സിപ്പളിനെ ‘സവ’ ആദരിച്ചു

ദമ്മാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കുളിെന്റ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രിന്‍സിപ്പളായി സ്ഥാനമേറ്റ മെഹ്നാസ് ഫരീദിനെ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) വനിതാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് രശ്മി മോഹന്‍, സെക്രട്ടറി സബിതാ നസീര്‍ എന്നിവര്‍ ബൊക്കെ നല്‍കി പ്രിന്‍സിപ്പാളിനെ ആദരിച്ചു. സ്‌കൂളില്‍ വനിതാ മേധാവി സ്ഥാനം ഏറ്റെടുത്തത് സുതാര്യമായ പ്രവര്‍ത്തനങ്ങളിലേക്ക് നയാക്കാന്‍ കഴിയും. മതാപിയതാക്കള്‍ക്ക് കുടുതല്‍ പരിഗണന ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സവ പ്രവര്‍ത്തകര്‍ പറഞ്ഞു. 35 വര്‍ഷത്തെ ആത്മബന്ധമാണ് വിദ്യാലയവുമായി ഉള്ളതെന്നു മെഹ്നാസ് ഫരീദ് പറഞ്ഞു.

Damam, gulf, Jeddah, Riyad

സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു

ദമ്മാം: ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ പോലീസ് അന്യായമായ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഏതെല്ലാം വാര്‍ത്തകള്‍ എങ്ങനെയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടണം എന്ന ഭരണകൂട താല്‍പര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹഥ്‌റാസില്‍ വാര്‍ത്താശേഖരണത്തിനെത്തിയ സിദ്ദീഖ് കാപന്റെ അറസ്റ്റ്. നിയമസംരക്ഷണവും പൗരാവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ

Damam, gulf, Jeddah, Riyad

സുബൈര്‍ അരിമ്പ്ര നാട്ടിലേക്ക്; റിയാദ് കെ.എം.സി.സി യാത്രയയപ്പ്

റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയുമായ സുബൈര്‍ അരിമ്പ്ര പ്രവാസത്തിന് വിരാമമിടുന്നു. ബാ അബ്ദുറഹീം അല്‍ അമൂദി കമ്പനിയിയില്‍ 27 വര്‍ഷത്തെ സേവനം. കീ അക്കൗണ്ടന്റായാണ് വിരമിക്കുന്നത്. യാത്രയയപ്പ് സംഗമം സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ് വേങ്ങാട്ടും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം സി.പി.മുസ്തഫയും സമ്മാനിച്ചു. ആലപ്പുഴ ജില്ലാ കെ.എം.സി.സിക്കുവേണ്ടി താജ് തവക്കല്‍, കണ്ണൂര്‍ ജില്ലാ

Damam, gulf, Jeddah, Riyad

രുചിഭേദങ്ങളുടെ കലവറയൊരുക്കി ജര്‍ജീര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി ജര്‍ജീര്‍ റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ പൗരപ്രമുഖനും യുവസംരംഭകനുമായ മിശാല്‍ നാദിര്‍ അബ്ദുറഹ്മാന്‍ അല്‍ ശൈബാനി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ സലാം, ഷഫീഖ്, താജുദ്ദീന്‍ ഫിറോസ് ഖാന്‍, റാഷിദ് തങ്ങള്‍, അബ്ദുല്‍ സമദ്, ലാലു വര്‍ക്കി, സലിം ഇഞ്ചക്കല്‍ തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത ഇന്ത്യന്‍, ചൈനീസ്, അറബ് വിഭവങ്ങളുടെ കലവറയാണ് ജര്‍ജീര്‍ റസ്‌റ്റോറന്റില്‍

Damam, gulf, Jeddah, Riyad

ജസാനില്‍ ഔട്‌സോഴ്‌സിംഗ് കേന്ദ്രം; ആവശ്യം പരിഗണിക്കും: അംബാസഡര്‍

റിയാദ്: സൗദിയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ ജസാനില്‍ ഇന്ത്യന്‍ എംബസി ഔട്ട് സോഴ്‌സിംഗ് കേന്ദ്രമായ വി എഫ് എസ് ഗ്ലോബല്‍ ശാഖ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്. വിഷയം പഠിച്ച് ആവശ്യമായത് ചെയ്യാമെന്ന് ജസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫയര്‍ വളന്റിയറുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു. ജസാന്‍ സന്ദര്‍ശിക്കാനുള്ള ജിസാനിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടിയുള്ള ക്ഷണം അംബാസഡര്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഘട്ടം

Damam, gulf, Jeddah, Riyad

റിയാദ് – ജിദ്ദ റെയില്‍ പദ്ധതി ചൈനീസ് കമ്പനിക്ക്

റിയാദ്: റിയാദ്-ജിദ്ദ റെയില്‍വേ ശൃംഖല ചൈനീസ് കമ്പനിയുമായി സഹകരിച്ചു നടപ്പിലാക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി. സൗദിയിലെ രണ്ട് റെയില്‍വേ കമ്പനികള്‍ ലയിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ദമ്മാം – ജിദ്ദ എന്നീ നഗരങ്ങളെ റിയാദ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 5000 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്നതായും പൊതു ഗതാഗത അതോറിറ്റി ചെയര്‍മാന്‍ റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. യാംബു, ജിദ്ദ എന്നിവിടങ്ങളിലെ തുറമുഖങ്ങളും റാജബിഗ് ഇക്കണോമിക് സിറ്റിയും പുതിയ റെയില്‍ ശൃംഖലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ്-ദമാം ട്രെയിന്‍ സര്‍വീസ്

Damam, gulf, Jeddah, Riyad

മനുഷ്യക്കടത്ത് ഇരകളായ ഡോക്ടര്‍മാര്‍ക്ക് വര്‍ക് പെര്‍മിറ്റ്

റിയാദ്: മനുഷ്യക്കടത്ത് ഇരകളായി സൗദിയിലെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വിസ തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമാണ് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത്. വിസ തട്ടിപ്പു കേസുകളിലെ ഇരകള്‍ക്ക് താമസാനുമതി രേഖയായ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ജോലി ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാവുക പതിവാണ്. ഇതു ഒഴിവാക്കുന്നതിനാണ് മാനുഷിക പരിഗണന നല്‍കി മനുഷ്യക്കടത്ത് ഇരകള്‍ക്ക് താല്‍ക്കാലിക വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച് ലേബര്‍ ഓഫീസ് ഡയറക്ടര്‍മാര്‍ക്ക്

Damam, gulf, Jeddah, Riyad

ധാതു ഖനനം; കുതിപ്പിനൊരുങ്ങി സൗദി

അബ്ദുല്‍ബഷീര്‍ ഫത്തഹുദ്ദീന്‍ റിയാദ്: കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ ധാതുഖനന രംഗത്ത് സവിശേഷ ശ്രദ്ധ നല്‍കുകയാണ് സൗദി അറേബ്യ. എണ്ണ ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും പുറമെ ധാതു ഖനനം സമ്പദ് വ്യവസ്ഥയുടെ മൂന്നാമത്തെ നെടുംതൂണായി മാറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ജിയോളജിക്കല്‍ മാപ്പ തയ്യാറാക്കുന്നതിനു വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഒപ്പു വച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) ബോര്‍ഡും വിവിധ അന്തര്‍ദേശീയ ഏജന്‍സികളുമായാണ് കരാര്‍. 150 ദശലക്ഷം

Scroll to Top