‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീ ദാണ് നിദാനം’ മുഖാമുഖം 23ന്
റിയാദ്: ഇന്ത്യന്‍ ഇസ്,ലാഹീ സെന്റര്‍ സംഘടിപ്പിക്കുന്ന മുഖാമുഖം ഒക്ടോബര്‍ 23ന് നടക്കും. കെ.എന്‍.എം.പ്രഖ്യാപിച്ച, ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീ ദാണ് നിദാനം’ കാമ്പയിന്റെ ഭാഗമയാണ് പരിപാടി. ഓണ്‍ലൈനില്‍ നടക്കുന്ന മുഖാമുഖം വൈകുന്നേരം 5:45ന് ആരംഭിക്കും. അഹ്മദ് അനസ് മൗലവി, ഹനീഫ് കായക്കൊടി, നസ്‌റുദ്ദീന്‍ റഹ്മാനി, ആദില്‍ അതീഫ് എന്നിവര്‍ സംബന്ധിക്കും. വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് മുഖാമുഖമെന്ന് പ്രോഗ്രാം ചെയര്‍മാന്‍ അബദു റഹ്മാന്‍ മദീനി, കണ്‍വീനര്‍ നൗഷാദ് മടവൂര്‍ എന്നിവര്‍ അറിയിച്ചു. […]












