സോഷ്യല്‍ ഫോറം തുണയായി; കായംകുളം സ്വദേശി നാടണഞ്ഞു
അല്‍ ഖസീം: ശമ്പളം ഇല്ലാതെ ദുരിതത്തിലായ കായംകുളം കറ്റാനം സ്വദേശി അബ്ദുല്‍ ലത്തീഫ് നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. 20 വര്‍ഷമായി അല്‍ റസില്‍ ഹൗസ് ഡ്രൈവറായിരുന്നു. എന്നാല്‍ കുറച്ചു കാലമായി ശമ്പളം നല്‍കാതെ മാനസികമായും ശാരീരികമായും തൊഴിലുടമ പീഡിപ്പിക്കാന്‍ തുടങ്ങി. അബ്ദുല്‍ ലത്തീഫിന്റെ ബന്ധുക്കളാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായം തേടിയത്. സോഷ്യല്‍ ഫോറം ബ്രാഞ്ച് പ്രസിഡന്റ് ഷംനാദ് പോത്തന്‍കോടിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ പരാതി നല്‍കി. […]











