Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

മാസ്‌ക് ധരിച്ചില്ല; 200 പേര്‍ക്ക് 1000 റിയാല്‍ പിഴ

റിയാദ്: കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. തലസ്ഥാനത്ത് ഫെയ്‌സ്മാസ് ധരിക്കാതെ തെരുവിലിറങ്ങിയവര്‍ക്കെതിരെ പിഴശിക്ഷ ചുമത്തിയതായി പൊലീസ് അറിയിച്ചു. വിദേശികളായ 200 പേര്‍ക്ക് ആയിരം റിയാല്‍ വീതമാണ് ശിക്ഷ വിധിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, സൗദിയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ കഴിഞ്ഞ ദിവസം 212 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 3,057 പേര്‍ രോഗമുക്തി നേടുകയും […]

princes Reema bandhar Al Saud
Damam, gulf, Jeddah, Riyad

പ്രിന്‍സസ് റീമ ബന്ദര്‍ അല്‍ സൗദിനെ ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു

റിയാദ്: അമേരിക്കയിലെ സൗദി അംബാസഡര്‍ പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു. ഒളിമ്പിക് കമ്മറ്റിയില്‍ അംഗമാകുന്ന ആദ്യ സൗദി വനിതയാണ് പ്രിന്‍സസ് റീമ അല്‍ സൗദ്. ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ഡോ. തോമസ് ബാച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 136ാമത് യോഗത്തിലാണ് പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ തെരഞ്ഞെടുത്തത്. അന്തരിച്ച പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹ്ദ് അല്‍ സൗദ് 1983ലും പ്രിന്‍സ് നവാഫ് ബിന്‍ ഫൈസല്‍ അല്‍

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തക ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ്

റിയാദ്: രണ്ടു പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകയും കെ എം സി സി വനിതാ വിംഗ് സാരഥിയുമായ ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ് നല്‍കി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷമായി കെഎംസിസി വനിതവിംഗ് ജോയിന്റ് സെക്രട്ടറിയാണ്. റിയാദിലെ പാചക വേദികളില്‍ മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായും ശ്രദ്ധനേടി. കേക്ക് നിര്‍മ്മാണരംഗത്തും പരിശീലിപ്പിക്കുന്നതിലധം കാലങ്ങളായി പ്രവാസി കുടുംബിനികള്‍ക്കിടയില്‍

Damam, gulf, Jeddah, Riyad

യാത്ര പറഞ്ഞു പോയ മുരളി ഇനിയില്ല; വിശ്വസിക്കാനാവാതെ സ്‌പോണ്‍സര്‍

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: നാട്ടിലേക്കു മടങ്ങിയ മലയാളി യുവാവിന്റെ ആത്മഹത്യ വിശ്വസിക്കാന്‍ ഇനിയും സുഹൃത്തുക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല. നാലുമാസം കഴിഞ്ഞ് മടങ്ങി വരാമെന്ന് തൊഴിലുടമക്ക് വാക്കു പറഞ്ഞാണ് പാലക്കാട് കുനിശ്ശേരി പുതുവളവ് മുരളി സുന്ദരന്‍ ഈ മാസം 4ന് ആണ് റിയാദില്‍ നിന്ന് വന്ദേഭാരത് സര്‍വീസില്‍ നാട്ടേലേക്ക് മടങ്ങിയത്. കുടുംബം കണ്ടെത്തിയ വീട്ടില്‍ ഒറ്റക്ക് ക്വാറന്റൈനില്‍ കഴിയവെ 14ന് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സഹോദരന്‍ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് താമസിച്ച

Damam, gulf, Jeddah, Riyad

അലോഷ്യസ് വില്യംസിന് പി എം എഫ് സൗദി നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസിന് നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വിര്‍ച്വല്‍ മീറ്റിംഗില്‍ കോഓഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം (ഖത്തര്‍ ) ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യു. കെ), അസ്സോസിയേറ്റ് കോഓഡിനേറ്റര്‍ നൗഫല്‍ മടത്തറ(ബഹ്‌റൈന്‍ ), ഗ്ലോബല്‍ ഡയരക്ടര്‍

Damam, gulf, Jeddah, Riyad

തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യവും സംരക്ഷിക്കുന്നതിന് ഇന്‍ഷുറന്‍സ്

റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ വിദേശി തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യം ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് പോളിസി നടപ്പിലാക്കുന്നു. ഇതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്‍ഷുറന്‍സ് പോളിസിയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്ക് അമിതഭാരം ഉണ്ടാവില്ല. പദ്ധതി നടപ്പിലാക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സമ) എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വദഗ്ദ സമിതി സമിതി രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുക, തൊഴില്‍ നഷ്ടം

Damam, gulf, Jeddah, Riyad

കെവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ

റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുളള കഠിന ശ്രമം തുടരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി. ആഗോള തലത്തില്‍ പത്ത് വാക്‌സിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ലോക രാഷ്ട്രങ്ങളിലായി നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് വാക്‌സിന്‍ കണ്ടെത്താന്‍ നടന്നു വരുന്നത്. മൂന്ന് വാക്‌സിനുകള്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി20 ഹെല്‍ത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷന്‍ കൂടിയായ ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന്

Damam, gulf, Jeddah, Riyad

വലീദ് അല്‍ ഖില്‍ജി സൗദിവിദേശകാര്യ സഹമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ വിദേശകാര്യ സഹമന്ത്രിയായി എഞ്ചിനീയര്‍ വലീദ് ബിന്‍ അബ്ദുല്‍കരിം അല്‍ ഖില്‍ജിയെ നിയമിച്ചു. പുതിയ ഭവനകാര്യ സഹമന്ത്രിയെ നിയമിച്ചും ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. തുര്‍ക്കിയിലെ സൗദി മുന്‍ അംബാസഡര്‍ ആണ് പുതുതായി നിയമിതനായ വിദേശ കാര്യ സഹമന്ത്രി എഞ്ചിനീയര്‍ വലീദ് ബിന്‍ അബ്ദുള്ള കരിം അല്‍ ഖില്‍ജി. അമേരിക്കയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുളള ഖില്‍ജി രാജ്യത്തെ ജല, കൃഷി വകുപ്പിന്റെ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൃഷി

G20 stamp designing contest
Damam, gulf, Jeddah, Riyad

ജി20 ഉച്ചകോടി; സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യാന്‍ അവസരം

ഉിയാ്വ്: ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു. സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് മത്സസരം സംഘടിപ്പിക്കുമെന്ന് സൗദി പോസ്റ്റ് അറിയിച്ചു. ജി20 ഉച്ചകോടിയുടെ സംഘാടകരുമായി സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്. ‘നിങ്ങളുടെ സ്റ്റാമ്പ് നമ്മുടേതായിരിക്കട്ടെ’ എന്ന പേരിലാണ് മത്സരം. കലാകാരന്‍മാരും ഗ്രാഫിക് ഡിസൈനര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ട്. SP_G20Stamp@sp.com.sa. എന്ന വിലാസത്തില്‍ ഓഗസ്റ്റ് 6 ന് മുമ്പ് എന്‍ട്രികള്‍ സമര്‍പ്പിക്കണം. വിജയികള്‍ക്ക് 40,000 റിയാലിന്റെ കാഷ് പ്രൈസ് സമ്മാനമായി

Damam, gulf, Jeddah, Riyad

വന്ദേഭാരത് നാലാം ഘട്ടം; റിയാദില്‍ നിന്നു സര്‍വീസ് ഇല്ലാത്തതില്‍ നിരാശ

റിയാദ്: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസ് സൗദിയില്‍ നിന്നു ആരംഭിച്ചു. ഇന്ത്യയിലേക്ക് 42 സര്‍വീസുകളുണ്ടെങ്കിലും റിയാദില്‍ നിന്നു സര്‍വീസ് ഇല്ലാത്തത് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി. സൗദി അറേബ്യയിലെ മധ്യ പ്രവിശ്യയിലും പരിസര നഗരങ്ങളിലുമുളളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയാണ്. ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 24 സര്‍വീസുകള്‍ കേരളത്തിലേക്ക് ഉണ്ടെങ്കിലും റിയാദിനെ പരിഗണിക്കാത്തതില്‍ നിരാശയിലാണ് പ്രവാസികള്‍. നാലാം ഘട്ട വന്ദേ ഭാരത്

Damam, gulf, Jeddah, Riyad

കേരളത്തിലെ ഓണ്‍ലൈന്‍ ട്യൂഷന്‍; ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രിയം

റിയാദ്: കേരളത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ക്ക് ഗള്‍ഫ് നാടുകളിലും പ്രിയമേറുന്നു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് പഠനം. കേരളത്തില്‍ വര്‍ഷങ്ങളായി മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് പരിചയ സമ്പന്നരായ അധ്യാപികമാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഓണ്‍ലൈനില്‍ പഠന സൗകര്യം നിരവധി വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ടൂഷന്‍ ഫീസ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഫീസ് നിരക്കാണ് ഈടാക്കുന്നത്.

Damam, gulf, Jeddah, Riyad

തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പുവരുത്തും: മന്ത്രിസഭാ യോഗം

റിയാദ്: കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി സൗദി മന്ത്രിസഭാ യോഗം വിലയിരുത്തി. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോള ശരാശരിയെക്കോള്‍ ഫലപ്രദമാണെന്നും മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. വിര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. കൊവിഡ് ബാധിതര്‍ക്ക് ഏറ്റവും മികച്ച പരിചരണമാണ് രാജ്യത്ത് നല്‍കുന്നത്. ചികിത്സയുടെ വിശദാംശങ്ങള്‍, വൈറസ് വ്യാപനം തിരിച്ചറിയുന്നതിനുളള പദ്ധതികള്‍, നിരീക്ഷണത്തിനുമുള്ള ഏറ്റവും പുതിയ ഉദ്യമങ്ങള്‍ എന്നിവ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്തു

Damam, gulf, Jeddah, Riyad

മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് സാരഥികള്‍

റിയാദ്: മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. സലിം പള്ളിയില്‍ (പ്രസിഡന്റ്), നൗഷാദ് കടക്കല്‍ (വിദ്യാഭ്യാസം വിപി), അബ്ദുള്‍ കരീം മുതുവാട്ടില്‍ (അംഗത്വം വിപി), മുരളീധരന്‍ (പൊതുജനസമ്പര്‍ക്കം വിപി), ജയന്തി മുരളികൃഷ്ണന്‍ (സെക്രട്ടറി), ഷൈനി നൗഷാദ് (ട്രഷറര്‍), റെജീന ബിനു (കാര്യക്കാരി) എന്നിവരാണ് ഭാരവാഹികള്‍. ഡിസ്ട്രിക്ട് 79ല്‍ പ്രവര്‍ത്തിക്കുന്ന റിയാദിലെ മികച്ച മലയാളം ക്ലബ്ബാണ്. സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സലിം പളളിയില്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

പ്രതികള്‍ സഞ്ചരിക്കുന്ന പൊലീസ് വാഹനം പിന്തുടരുന്നത് ശരിയല്ല: മുന്‍ ഡിജിപി

റിയാദ്: മാധ്യമ പ്രവര്‍ത്തകരുടെ പ്രീതി നേടാന്‍ പോലീസും പോലീസിന്റെ സേവകരാവാന്‍ മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കരുതെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസും പത്രക്കാരും തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ജീവിതം പൊലീസ് സേനയിലായിരുന്നെങ്കിലും കുടുംബത്തില്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുണ്ട്. ചെറുപ്പം മുതല്‍ അവരോടൊത്തുളള ജീവിതം തന്നെയും ഒരു പത്രപ്രവര്‍ത്തകനാക്കിയെന്നു 38 വര്‍ഷം സര്‍വീസില്‍ ഉണ്ടായിരുന്ന ജേക്കബ് പുന്നൂസ് പറഞ്ഞു. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തു പ്രതികളെ കൊണ്ടുപോകുന്ന പൊലീസ് വാഹനം മാധ്യമ പ്രവര്‍ത്തകര്‍

Scroll to Top