Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

പുകവലി; കൊവിഡ് ബാധിച്ചവരില്‍ സങ്കീര്‍ണ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കും

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് ബാധിച്ചവരില്‍ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് പുകവലിക്കാരിലാണെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനെതിരെ ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പുകവലി വ്യക്തിക്കും സമൂഹത്തിനും ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കും എന്നു വ്യക്തമാക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ശ്വാസകോശത്തില്‍ അതിവേഗം അണുബാധ ഉണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുകവലി ശീലമുളവര്‍ പുകവലി വിരുദ്ധ ക്ലിനിക്കുകള്‍ […]

Damam, gulf, Jeddah, Riyad

ഹുറൂബ്, മത്‌ലൂബ് ഉള്‍പ്പെടെ ഇഖാമ കാലാവധി കഴിഞ്ഞവരെ മടക്കി അയക്കാന്‍ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ തുടങ്ങി

റിയാദ്: സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തൊഴിലുടമയില്‍ നിന്നു ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ഫൈനല്‍ എക്‌സിറ്റ് വിസ നേടുന്നതിന് ഇന്ത്യന്‍ എംബസി സൗദി അധികൃതര്‍ക്കു കൈമാറും. ഫൈനല്‍ എക്‌സിറ്റ് നേടുന്നതിനുളള രജിസ്‌ട്രേഷന് https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്കില്‍ Request Form for Final Exit ക്ലിക് ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കണം. എക്‌സിറ്റ് നടപടി പൂര്‍ത്തിയാക്കുന്നതിയന് അപേക്ഷക്െ എംബസ്സി

Damam, gulf, Jeddah, Riyad

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഹജ്ജ്; തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കും

റിയാദ്: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ്. നിശ്ചിത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം. ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തും. പൂര്‍ണ ആരോഗ്യമുളള 65 വയസ് കഴിയാത്തവര്‍ക്ക് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാം. വ്യാഴം മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഹജ്ജ് കഴിഞ്ഞ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണം. ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കും.

Damam, gulf, Jeddah, Riyad

റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍; സഖ്യസേന തകര്‍ത്തു

റിയാദ്: ഹൂതി ബാലിസ്റ്റിക് മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി യമനിലെ സന്‍അയില്‍ നിന്നാണ് തൊടുത്തത്. വ്യോമ പ്രതിരോധ സേന മിസൈല്‍ ആകാശത്ത് തകര്‍ത്തതിനാല്‍ നാശനഷ്ടങ്ങള്‍ ഒഴിവായതായി സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ്. രണ്ടു ദിവസത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച എട്ട് ആളില്ലാ വിമാനങ്ങളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളുമാണ് സഖ്യസേന തകര്‍ത്തതെന്നും തുര്‍ക്കി അല്‍ മാലികി

Damam, gulf, Jeddah

റീ എന്‍ട്രിയില്‍ രാജ്യം വിട്ടവര്‍ കാത്തിരിക്കണം: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

റിയാദ്: റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ കൊവിഡ് പ്രതിസന്ധി കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും നടപടിക്രമങ്ങളും ഔദ്യോഗികമായി അറിയിക്കും. രാജ്യത്ത് ഇഖാമയുളള നൂറുകണക്കിന് ആളുകള്‍ വിദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മടങ്ങിവരാന്‍ അവസരം നല്‍കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി

Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് മടങ്ങാനുളള അവകാശം നിഷേധിക്കരുത്: കെ എം സി സി

റിയാദ്: കൊവിഡ് നിര്‍ണ്ണയിക്കാന്‍ ട്രൂനാറ്റ് ടെസ്റ്റ് സാധ്യമല്ലെന്ന് സൗദി ഔദ്യോഗിമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തില്‍ ജൂണ്‍ 24 വരെ നിശ്ചയിച്ചിരിക്കുന്ന സമയപരിധി എടുത്തുകളയണമെന്നു കെഎംസിസി. സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ വിമാനങ്ങള്‍ വന്ദേ ഭാരത് മിഷന്‍, ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് എന്നിവ വഴി സൗകര്യങ്ങള്‍ ഒരുക്കണമെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വന്ദേ ഭാരത് ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതിയും നല്‍കണം. സാധ്യമല്ലാത്ത ടെസ്റ്റിന്റെ പേരില്‍ പ്രവാസികളുടെ യാത്ര

Damam, gulf, Jeddah

മാമ്പഴപ്പെരുമയില്‍ ലുലു; അന്‍പത് ഇനം മാമ്പഴങ്ങള്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഘല ലുലു ഹൈപ്പറിന്റെ സൗദിയിലെ ശാഖകളില്‍ മാംഗോ ഫെസ്റ്റിന് തുടക്കം. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മേളയില്‍ പ ത്തു രാജ്യങ്ങളില്‍ നിന്നുള്ള അമ്പതില്‍പരം വ്യത്യസ്ത മാമ്പഴങ്ങളാണ് ലുലു ശാഖകളില്‍ ഒരുക്കിയിട്ടുളളത്. ‘ലുലു മാംഗോ വേള്‍ഡ് 2020’ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സൗദി കാര്‍ഷിക മന്ത്രാലയം ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ ബിദ, സൗദി ലുലു ഡയറക്ടര്‍ ശഹിം മുഹമ്മദ് എന്നിവരുടെ സാനിധ്യത്തിലായിരുന്നു ഉദ്ഘാടനം. സൗദിയില്‍

Damam, gulf, Jeddah, Riyad

കര്‍ഫ്യൂ പിന്‍വലിച്ചു; സൗദി സാധാരണ നിലയിലേക്ക്; ജാഗ്രത വേണമെന്ന് മന്ത്രാലയം

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു. ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂ നിയമം മക്ക, ജിദ്ദ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്നു മാസമായി തുടരുന്ന കര്‍ഫ്യൂ പിന്‍വലിച്ചതോടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ ആവശ്യ കാര്യങ്ങള്‍ക്കായി വീട് വിടിന് പുറത്തുപോകാന്‍ മാത്രമാണ് അനുമതിയുള്ളത്. സാമ്പത്തിക, വാണിജ്യ കേന്ദ്രങ്ങള്‍ മുന്‍കരുതല്‍

Damam, gulf, Jeddah, Riyad

സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ്: പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും’ കാമ്പയിന്റെ ഭാഗമായി കേരളത്തിലും മിഡില്‍ ഈസ്റ്റിലുമായി ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എസ്. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. റിസാ കണ്‍സള്‍ട്ടന്റ് ഡോ എ വി ഭരതന്‍ സുബൈര്‍ കുഞ്ഞു അനുസ്മരണ പ്രഭാഷണം നടത്തി. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ 3 കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ പ്രാഥമിക മത്സരത്തില്‍

Damam, gulf, Jeddah, Riyad

കൊവിഡ് ടെസ്റ്റ് നിബന്ധന പിന്‍വലിക്കണം; ലോക കേരള സഭാ അംഗം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്ന് സൗദിയിലെ ലോക കേരള സഭാ അംഗം ഇബ്‌റാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു. അപ്രായോഗികമായ നിര്‍ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം തുടരുകയാണ്. ഗള്‍ഫ് പ്രവാസികള്‍ തുല്യതയില്ലാത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാരിന്റെ തീരുമാനം പ്രവാസികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളെ ദുരിതത്തിലേക്ക് തളളിവിടാന്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കുകയുളളൂ. അതുകൊണ്ടുതന്നെ തീരുമാനം പുനപരിശോധിക്കണമെന്ന് റിയാദില്‍ നിന്നുളള ലോക കേരള സഭാ

Damam, gulf, Jeddah, Riyad

സൗദിയില്‍ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് എത്തിക്കും; മുഖ്യമന്ത്രിയുടെ പ്രസ്താവന അജ്ഞത

റിയാദ്: ട്രൂനാറ്റ് പരിശോധന സൗദി അറേബ്യയില്‍ അപ്രായോഗികമാണെന്ന് ആരോഗ്യ വിദഗ്ദര്‍. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടാത്ത പരിശോധന സൗദിയില്‍ നിയമ ലംഘനമാണ്. അതുകൊണ്ടുതന്നെ ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കിയാല്‍ പരിശോധന സാധ്യമല്ലെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി. റാപിഡ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ ആരോഗ്യ മന്ത്രാലയവും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടെസ്റ്റ് കിറ്റ് സൗദിയിലെത്തിച്ചതുകൊണ്ടുമാത്രം പരിശോധന നടത്താന്‍ കഴിയില്ലെന്ന് റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ ഫാകല്‍റ്റി ഡോ. അബ്ദുസലാം ഉമര്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ചു മലയാളി യുവാവ് റിയാദില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ തുറക്കല്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ കെ മുഫീദ് (29) ആണ് മരിച്ചത്. അല്‍ ദിരീസ് കമ്പനിയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്നു. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ആറുമാസം മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്. ഭാര്യ ഫാത്തിമ ബിന്‍സിയ. മാതാവ്: സഫിയ, ജാസിം, മുന്ദിര്‍, മുശറഫ്, ജവാദ് എന്നിവര്‍ സേഹാദരങ്ങളാണ്. മികച്ച

Damam, gulf, Jeddah, Riyad

യോഗ ദിനം: ഫോട്ടോഗ്രഫി, പേസ്റ്റര്‍ രചന മത്സരം

റിയാദ്: അന്താരഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഫോട്ടോഗ്രഫി, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തുന്നു. സൗദിയിലെ പ്രകൃതിദൃശ്യം, ശ്രദ്ധേയമായ കെട്ടിട സമുച്ചയം എന്നിവയുടെ പശ്ചാത്തലത്തില്‍ യോഗ ആസനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക രീതിയില്‍ നില്‍ക്കുന്നതായിരിക്കണം ഫോട്ടേഗ്രഫി മത്സരത്തിന് അയക്കുന്ന ചിത്രങ്ങള്‍. യോഗയുടെ വിവിധ ഭാവങ്ങളാണ് പോസ്റ്റര്‍ രചനയുടെ പ്രമേയമായി തെരഞ്ഞെടുക്കേണ്ടത്.. രചനകള്‍ ഫോണ്‍, ഇഖാമ നമ്പര്‍ ഉള്‍പ്പെടെ ജൂണ്‍ 20ന് മുമ്പ് cul.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോട്ടോഷോപ്പില്‍ തയ്യാറാക്കുന്ന രചനകള്‍ പരിഗണിക്കുന്നതല്ല. ഓരോ ഇനത്തിലും

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര യോഗാദിനം: സൗദിയില്‍ ത്രിദിന പരിപാടികള്‍

റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തോനെുബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികള്‍ നടത്തുമെന്ന് സംഘാടകര്‍. ജൂണ്‍ 20നു വൈകുന്നേരം 4ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പരിപാടി ഉത്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസെഫ് സഇീദ് അദ്ധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ആയുര്‍വേദ യോഗ വിദഗ്ധനും ആയുര്‍വേദ യോഗ ഗ്രന്ഥകര്‍ത്താവും അമേരിക്കന്‍ വേദിക് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകനുമായ പദ്മഭൂഷണ്‍ ഡോ. ഡേവിഡ് ഫ്രൊളി മുഖ്യപ്രഭാഷണം നടത്തും. ശ്രീവ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഗുരുജി

Scroll to Top