കൊവിഡ് പരിശോധന: റിയാദില്‍ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍
റിയാദ്: തലസ്ഥാന നഗരിയില്‍ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാഹനങ്ങളിലെത്തുന്നവര്‍ക്കു പുറത്തിറങ്ങാതെ സാമ്പിള്‍ ശേഖരിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലസ്, എയര്‍പോര്‍ട് ഗേറ്റ്, ദര്‍ഇയ്യ എന്നിവിടങ്ങളിലാണ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. രാവിലെ 9 മുതല്‍ രാത്രി 12 വരെ സാമ്പിള്‍ ശേഖരിക്കും. ദിവസവും 7000 സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ആവശ്യമായ ക്രമീകരണമാണ് ഒരുക്കിയിട്ടുളളത്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങളിലാണ് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെത്തേണ്ടത്. പരിശോധനക്കെത്തുന്നവരെ വാഹനങ്ങളില്‍ ഇരുത്തി ഒന്നര മിനുട്ടിനകം […]













