Sauditimesonline

SAUDIA MEET
തിരുവനന്തപുരം യാത്രക്കാര്‍ക്ക് പ്രതീക്ഷ; 'സൗദിയ' സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണനയില്‍
Damam, gulf, Jeddah, Riyad

മലപ്പുറം ഓ.ഐ.സി.സി ‘ശിശിര ശിബിരം’

റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ‘ശിശിര ശിബിരം’ കുടുംബ സംഗമം നടത്തി. സുല്‍ത്താനയിലെ അല്‍ നക്കല്‍ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. രാഷ്ട്ര പിതാവിന്റെ എഴുപത്തിരണ്ടാം രക്തസാക്ഷിദിനത്തില്‍ പ്രതിഞ്ജയെടുത്താണ് പരിപാടികള്‍ ആരംഭിച്ചത്. മലപ്പുറം ജില്ലയില്‍ പതിനാറു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ വടം വലി മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ മത്സരിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം ജേതാക്കളായി. കൊണ്‌ടോട്ടി മണ്ഡലം രാണ്ടം സ്ഥാനം നേടി. ഷൂട്ട് ഔട്ട് മത്സരത്തില്‍ […]

Damam, gulf, Jeddah, Riyad

ബജറ്റ് പ്രവാസികളെ പിടിച്ചുപറിക്കല്‍: റിയാദ് ഓ.ഐ.സി.സി.

റിയാദ്: കേന്ദ്ര ധനകര്യമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ അങ്ങയറ്റം അവഹേളിക്കുന്നതാണെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസികള്‍ക്കു വേണ്ടി യാതൊന്നും ചെയ്യാത്ത ഗവണ്മെന്റ് പാവപെട്ട പ്രവാസികളുടെ മേല്‍ നികുതി ഭാരം കയറ്റിവെക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം രാജ്യത്ത് ജോലിയെടുക്കാന്‍ അവസരം നല്‍കാത്ത സര്‍ക്കാര്‍, ലക്ഷകണക്കിന് യൂവാക്കളെ തൊഴില്‍ രഹിതരാക്കുകയും ചെയ്തു. ഉറ്റവരെയും ഉടയവരെയും വിട്ടുപിരിഞ്ഞാണ് മണലാര്യണത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നത്. ഇവരെ പിടിച്ചു പറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി പ്രഖ്യാപനത്തിലൂട ശ്രമിക്കുന്നത്.

Damam, gulf, Jeddah

സൗദി ക്യൂ. എച്ച്. എല്‍. സി. ആറാം ഘട്ട പൊതു പരീക്ഷ സമാപിച്ചു

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുവരുന്ന ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ ആറാം ഘട്ട പൊതുപരീക്ഷ സമാപിച്ചു. സൗദിയിലെ 32 പരീക്ഷാകേന്ദ്രങ്ങളിലായി ആയിരത്തിലേറെ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു. റിയാദില്‍ ബത്ഹ, റയ്യാന്‍, ഒലയ്യ, ഓള്‍ഡ് സനാഇയ്യ, ശിഫ, നസീം, സുലൈ, മലാസ് എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു. ജിദ്ദയില്‍ ഷറഫിയ, കിലോ 13 എന്നിവിടങ്ങളിലും ദമ്മാം, അല്‍കോബാര്‍, ജുബൈല്‍, അല്‍ഹസ, ഹഫര്‍ അല്‍ബാത്തിന്‍, മറാത്ത്, ഥാദിഖ്, ഹുറൈമല, അബഹ, ഖമീസ് മുശൈത്, ബൈഷ്, ശറൂറ, തായിഫ്, മക്ക,

Damam, gulf, Jeddah

നിക്ഷേപ അവസരങ്ങള്‍ ചര്‍ച്ച ചെയ്തു കേരള ബിസിനസ് ഫോറം

റിയാദ്: സൗദിയിലെ മലയാളി സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ.ബി.എഫ് ഇന്റര്‍നാഷണല്‍) ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടത്തിയ പരിപാടി മുന്‍ ചെയര്‍മാന്‍ സൂരജ് പാണയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ അധ്യക്ഷത വഹിച്ചു. ഫഌരിയ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. റീട്ടെയില്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം ഫഌരിയ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനു സുന്ദരന്‍ അവതരിപ്പിച്ചു. നിലവിലെ സാധ്യതക മനസ്സിലാക്കി വേണം ബിസിനസ്സ്

Damam, gulf, Jeddah

ഇന്ത്യന്‍ എംബസ്സി-സഫ മക്ക സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ റിയാദിലെ ന്യൂ സനയ്യ ലേബര്‍ ക്യാമ്പില്‍ സഫ മക്ക പോളിക്ലിനിക് ഹാര സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൃത്യമായ ചികിത്സ ലഭിക്കാതെ ബുദ്ധുമുട്ടുന്ന മൂന്നൂറ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റുകള്‍, വൈദ്യ പരിശോധന, ഔഷധം ഉള്‍പ്പടെ മുഴുവന്‍ മെഡിക്കല്‍ സേവനങ്ങളും ലഭ്യമാക്കി. മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ കാലാവധിയുള്ള ഇഖാമയോ ഇല്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ എംബസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ വിംഗ് സഫ മക്കയുടെ സഹായത്തോടെ മെഡിക്കല്‍ ക്യാമ്പ്

Damam, gulf, Jeddah, Riyad

റിയാദ് ഒ.ഐ.സി.സി വാര്‍ഷികം; മാപ്പിളപ്പാട്ട് മത്സരം അരങ്ങേറി

റിയാദ്: ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മററി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമഫോണ്‍ പാട്ടുത്സവവും മാപ്പിളപ്പാട്ട് മത്സരവും അരങ്ങേറി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ തുടക്കം കൂടിയായിരുന്നു തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ നടന്ന മത്സരം. രണ്ടു വിഭാഗങ്ങളിലായി 30 മത്സരാര്‍ഥികള്‍ മാറ്റുരച്ചു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളസരങ്ങള്‍ ആണ് നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ ഒന്നാം സ്ഥാനവും ദേവിക രണ്ടാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍

Damam, gulf, Jeddah, Riyad

റിയാദ് ഐ ഒ സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഓ സി) റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബത്ത്ഹ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ ഓ സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സദ്ദീഖ് കല്ലുപറമ്പന്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കടുത്തു. ഫസല്‍ റഹ്മാന്‍ (കര്‍ണാടക) മുഖ്യ പ്രഭാഷണം നടത്തി. അഞ്ജല ഷമീം (ബീഹാര്‍) ഭരണ ഘടനാ സംരക്ഷണ

Damam, gulf, Jeddah, Riyad

അല്‍ റയാനില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഷമിം സുല്‍ത്താന ചാര്‍ജ്ജെടുത്തു

റിയാദ്: ബത്ഹ അല്‍ റയാന്‍ പൊളിക്ലിനിക്കില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ഷമിം സുല്‍ത്താന ചുമതലയേറ്റു. എം ബി ബി എസ് കഴിഞ്ഞ് ഒബ്‌സ്ട്രക്റ്റിക്‌സ് ആന്റ് ഗൈനക്കോളജിയില്‍ എംഡി ബിരുദം നേടിയ ഡോ. ഷമിം തമിഴ്‌നാട് സ്വദേശിനിയാണ്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളും ഹിന്ദിയും കൈകാര്യം ചെയ്യുന്നതിനാല്‍ പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ സുപരിചിതയാണ് ഡോ. ഷമിം. ഗര്‍ഭകാല പരിചരണത്തിലും പ്രസവ ചികിത്സയിലും ഇന്ത്യയിലും സൗദിയിലും ദീര്‍ഘകാല സേവന പരിചയമുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള അല്‍ ബാഹ ബെല്‍ജുറൈശി

Damam, gulf, Jeddah, Riyad

സമുദ്ര പഹെര്‍ദാര്‍: മലിനീകരണ നിയന്ത്രണ കപ്പല്‍ ദമ്മാമില്‍

ദമ്മാം: ഇന്ത്യ-സൗദി ഉഭയകക്ഷി പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഐസിജിഎസ് സമുദ്ര പഹെര്‍ദാര്‍ കപ്പല്‍ ദമ്മാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് എത്തി. കപ്പലില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ക്ഷണിക്കപ്പെട്ട അതിഥികക്ക് സ്വീകരണവും ഒരുക്കി. ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വം നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലൂടെ നേടിയെടുത്ത സഹകരണത്തിന്റെ പ്രാധാന്യം അംബാസഡര്‍ ഡോ. ഔസാഫ് സയീദ് കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ

Damam, gulf, Jeddah, Riyad

ഗാന്ധി രക്തസാക്ഷി ദിനം ‘രാഷ്ട്ര പുനരര്‍പ്പണ ദിന’മായി ഓ.ഐ.സി.സി. ആചരിച്ചു

റിയാദ്: രാഷ്ട്രപിതാവ് മഹാത്മജിയുടെ എഴുപത്തി രണ്ടാമത് രക്തസാക്ഷി ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യം വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിച്ചു മുന്നോട്ടു പോകുവാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നു സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായ സംഭവങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇത് കരുതിയിരിക്കണം. ഗാന്ധി ഘാതകരെ യാതൊരു മടിയും കൂടാതെ ന്യായികരിക്കുവാന്‍ ഉത്തരവാദപെട്ടവര്‍

Damam, gulf, Jeddah, Riyad

കോര്‍ണിഷ് സോക്കര്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ മേളക്ക് തുടക്കം

അല്‍ കോബാര്‍: കോര്‍ണിഷ് സോക്കര്‍ ക്ലബ് റിദ കെം യുനൈറ്റഡ് ട്രേഡിങ്ങ് വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയും ഫര്‍ഹാ ഇന്റര്‍നാഷണല്‍ റണ്ണേര്‍സ് ട്രോഫിക്കുവേണ്ടിയും സംഘടിപ്പിക്കുന്ന നാലാമത് പ്ലസ് 40 ഫുട്‌ബോള്‍ മേളക്ക് ഖോബാറിലെ അല്‍ ഗൊസൈബി ഗ്രൗണ്ടില്‍ തുടക്കം. ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് റിദ കെമിക്കല്‍സ് കമ്പനി പ്രതിനിധി സമീര്‍ കരമന നിര്‍വ്വഹിച്ചു. പ്ലസ്40 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ വെല്‍ക്കം 40 യുഎഫ്‌സി, സ്‌പോര്‍ട്ടീവോ അക്കാദമിയുമായി മത്സരിച്ചു ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ടോസിലൂടെ യു എഫ് സി വിജയിച്ചു.

Damam, gulf, Jeddah, Riyad

സൗദിയിലെ മലയാളി കുടുംബങ്ങളിലുളള വിദ്യാര്‍ഥികളും ചൈനയില്‍ കുടുങ്ങി

റിയാദ്: സൗദിയില്‍ പ്രവാസികളായ മലയാളി കുടുംബങ്ങളില്‍ നിന്നു ചൈനയല്‍ മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ മടങ്ങുന്നത്. അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ചൈനയിലെ 49 മെഡിക്കല്‍ കോളെജുകളിലായി ഏഴായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ 45 ശതമാനം മലയാളികളാണെന്നാണ് അനൗദ്യോഗിക കണക്ക്. സൗദിയില്‍ കഴിയുന്ന പ്രവാസി മലയാളി കുടുംബങ്ങളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്. ചൈനീസ് പുതുവത്സരവും ശീതകാല അവധിയും

Damam, gulf, Jeddah, Riyad

ടാഗോര്‍ ആര്യാടിനു ‘ഇവ’യുടെ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജോയിന്റ് സെക്രട്ടറി ടാഗോര്‍ ആര്യാടിനു യാത്രയയപ്പ് നല്‍കി. 31 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ടാഗോറിന് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ഇവ കുടുംബാംഗങ്ങളും സുഹൃത്തുളും സ്‌നേഹോഷ്മളമായ യാത്രയപ്പാണ് ഒരുക്കിയത്. ഇവ ജനറല്‍ ബോഡി യോഗവും നടന്നു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ടാഗോറിന് ഉപഹാരവും സമ്മാനിച്ചു. സാജിദ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, ശിഹാബുദ്ദീന്‍, ആന്റണി, സുരേഷ് ആലപ്പുഴ, കുമാര്‍, നിഹാസ് കാക്കാഴം, ഷാഫി,

Damam, gulf, Jeddah, Riyad

സരിഗമ റിയാദിന് പുതിയ സാരഥികള്‍

റിയാദ്: സരിഗമ കലാ സാംസ്‌കാരിക വേദി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജോണ്‍സന്‍ മാര്‍ക്കോസ്, ഷാനവാസ് പരീദ് (മുഖ്യ രക്ഷാധികാരികള്‍), ഷിഹാദ് കൊച്ചി (ചെയര്‍മാന്‍), അല്‍ത്താഫ് കോഴിക്കോട് (പ്രസിഡന്റ്), ജാനിസ് പാലമേട് (ജനറല്‍ സെക്രട്ടറി), സന്തോഷ് തോമസ് (ട്രഷറര്‍), കബീര്‍ തലശ്ശേരി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ മുത്തലിബ് (ജോയിന്‍ സെക്രട്ടറി), ജാദ് പള്ളം, മഷിമാധവന്‍ (കലാ, ംസ്‌കാരിക കണ്‍വീനര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Scroll to Top