തെരച്ചില്‍ ഫലം ചെയ്തു; ബാലികയെ പൊലീസ് കണ്ടെത്തി
റിയാദ്: പൊലീസിന്റെ ജാഗ്രതയും ദ്രുതഗതിയിലുളള അന്വേഷണവും ഫലം ചെയ്തു. തസ്‌കര സംഘം തട്ടിയെടുത്ത നാലുവയസുകാരി മര്‍ഷി പോള്‍ ആന്റണിയെ സുരക്ഷിതമായി കണ്ടെത്തി പിതാവിന് കൈമാറി. മൂന്നു മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് പോള്‍ തോമസ്, ശുമൈസി ആശുപത്രിയിലെ നഴ്‌സ് പപിത ദമ്പദികളുടെ മകളെയാണ് പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറിയത്. ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന് സമീപം എസ് ടി ഡി 7270 […]














