Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ
Damam, gulf, Jeddah, Riyad

നവാസ് ഒപ്പീസ് റിയാദ് ടാക്കീസ് പ്രസിഡന്റ്

റിയാദ്: കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മജു അഞ്ചല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സനൂപ് രയരോത്ത് വരവ് ചിലവു കണക്കും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, റഫീക്ക് തങ്ങള്‍, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നവാസ് ഒപ്പീസ് കൊടുവള്ളി (പ്രസിഡന്റ്) മജുഅഞ്ചല്‍ (സെക്രട്ടറി), സാജിദ് […]

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി നിയമം : ദവാദ്മിയില്‍ കേളിയുടെ പ്രതിഷേധ സംഗമം

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കേളി ദവാദ്മി ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആയിഷ സെന്ററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിള അദ്ധ്യക്ഷത വഹിച്ചു. ഹംസ തവനൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി സെക്രട്ടറി മൊയ്ദീന്‍, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി അംഗം നിസാര്‍ സഹദി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍

Damam, gulf, Jeddah, Riyad

ഡോ: വി പി ഗംഗാധരന്‍ റിയാദില്‍; മൈത്രി അവാര്‍ഡ് സമര്‍പ്പണം ഇന്ന്

റിയാദ്: കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദന്‍ ഡോ: വി പി ഗംഗാധരനെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഭാരവാഹികളും ലുലു പ്രതിനിധികളും സന്നിഹിതരായിരുന്നു. മൈത്രിയുടെ പതിനഞ്ചാം വാര്‍ഷികാഘേിഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ഡിസംബര്‍21ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൈത്രി കാരുണ്യ സ്പര്‍ശം പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. ക്യാന്‍സര്‍ സത്യവും മിഥ്യയും എന്ന വിഷയം അവതരിപ്പിക്കും. ഡോ: വി പി ഗംഗാധരനുമായി സംവദിക്കുന്നതിനും അവസരം ഉണ്ട്. റിയാദിലെ

Damam, gulf, Jeddah, Riyad

മംഗളുരു മാധ്യമ വേട്ട: സൗദയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

റിയാദ്: മംഗലുരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ ബന്ധികളാക്കിയ പൊലീസ് നടപടിയില്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്രത്തിനു നേരെയുളള കടന്നുകയറ്റം ക്രൂരമായ ഭരണകൂട ഭീകരതയാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയില്‍ പോലും രാജ്യം കാണാത്ത പൊലീസ് തേര്‍വാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കഥകളാണ് പൊലീസും കര്‍ണാടക ആഭ്യന്തര മന്ത്രിയും പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കുറ്റവാളികളെപോലെ മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച പൊലീസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കാടത്തംകാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ

Damam, gulf, Jeddah, Riyad

നവോദയ ‘ദശോത്സവം’ ജനുവരിയില്‍ നടക്കുമെന്ന് സംഘാടകര്‍

റിയാദ്: ഡിസംബര്‍ 20 ന് നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ച നവോദയ പത്താം വാര്‍ഷികം ‘ദശോത്സവം” മാറ്റിവെച്ചു. വിശിഷ്ടാതിഥികളില്‍ രണ്ടുപേര്‍ക്ക് വിസ ലഭിക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ജനുവരിയില്‍ നടക്കുന്ന പരിപാടിയുടെ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Damam, gulf, Riyad

പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം ഡിസംബര്‍ 20ന്

റിയാദ്: പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് രാത്രി 7ന് എക്‌സിറ് 18ലെ നോഫാ ഓഡിറ്റോറിയത്തിലാണ് സംഗമം. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കി ജനങ്ങളെ വിഭജിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം. സമസ്ത ഇസ് ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ രൂപികരിച്ച സിഎഎ/എന്‍ആര്‍സി വിരുദ്ധ ഏകോപന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.എം.സി.സി, റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍, ഐ.സി.എഫ്, സൗദി ഇന്ത്യന്‍

Damam, gulf, Riyad

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ്

റിയാദ്: ആതുരസേവന രംഗത്തും ജീവകാരുണ്യരംഗത്തും മികച്ച സംഭാവനക്കുള്ള പ്രഥമ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് അര്‍ബുദരോഗ ചികിത്സാവിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരന്. പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഢമായ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ വി പി ഗംഗാധരന്‍ ‘ക്യാന്‍സര്‍ സത്യവും മിഥ്യയും’ എന്ന വിഷയം അവതരിപ്പിക്കും. സംശയനിവാരണത്തിന് അവസരവും ഉണ്ട്. കേരളത്തില്‍ സ്‌റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍

Damam, gulf, Jeddah, Riyad

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം

റിയാദ്: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സൈനിക നടപടികളില്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികളും മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജോയിന്റ് ഇന്‍സിഡന്റ് അസസ്‌മെന്റ് ടീം വക്താവ് മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. റിയാദ് ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ഫെബ്രുവരി 12ന് യമന്‍ തലസ്ഥാനമായ സനഅയിലെ ബാനി അല്‍ ഹരിത്തില്‍ നടന്ന വ്യോമാക്രമണം. 2018 നവംബര്‍ 7ന് ഹജ്ജ ഗവര്‍ണറേറ്റിലെ

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതിബില്‍; ആശങ്കയോടെ പ്രവാസികളും

നാദിര്‍ഷാ റഹിമാന്‍ റിയാദ്: പാര്‍ലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ പ്രവാസികളിലും ആശങ്ക ഉളവാക്കുന്നു. മാധ്യമ വിശകലനങ്ങളും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളും പ്രവാസികളിലും ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. പൗരത്വം എങ്ങിനെ തെളിയിക്കാന്‍ കഴിയും എന്ന ആശങ്കയാണ് പ്രവാസികള്‍ പൊതുവെ പങ്കുവെക്കുന്നത്. ഹജ് വിസയിലും ഉംറ വിസയിലും സൗദിയില്‍ അനധികൃതമായി തൊഴില്‍ കണ്ടെത്തിയ നൂറുകണക്കിന് മലയാളികളുണ്ട്. നിയമ ലംഘകരായി വര്‍ഷങ്ങളോളം ഇത്തരക്കാര്‍ സൗദിയില്‍ ജോലി ചെയ്തിരുന്നു. ഇവരിലേറെയും പുതയ തൊഴില്‍ വിസയില്‍ വന്നത് തെറ്റായ മേല്‍ വിലാസത്തിലുളള

Damam, gulf, Jeddah, Riyad

‘പൗരത്വ ഭേദഗതി ബില്‍: ഇനി എന്ത്?’ സെമിനാര്‍ ഡിസംബര്‍ 19 ന് റിയാദില്‍

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഭരണഘടനയെ നോക്കു കുത്തിയാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സെമിനാര്‍ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി ആക്ട്, എന്‍. ആര്‍. സി തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി “ഇനി എന്ത്?” എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 19 വ്യാഴം രാത്രി 8.30 ന് റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. സെമിനാറില്‍ തേജസ് ന്യൂസ് എഡിറ്റര്‍ പി. എ. എം. ഹാരീസ് മുഖ്യാത്ഥിതിയായിരിക്കും.

Damam, gulf, Jeddah, Riyad

ആരോഗ്യ ഇന്‍ഷുറന്‍സ്; ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനം

റിയാദ്: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനമാണെന്ന് കൗണ്‍സില്‍ ഓഫ് കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു അനുമതി ലഭിക്കുന്നതുവരെ ചികിത്സ വൈകിപ്പിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഓ പിയില്‍ എത്തുന്ന രോഗികള്‍ക്ക് 500 റിയാലില്‍ കൂടുതലുളള ചികിത്സക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ അനുമതി ആവശ്യമുളളൂ. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ അനുമതി ഇല്ലാതെ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അടിയന്തിര ചികിത്സ സംബന്ധിച്ച് 24

Damam, Damam, gulf, Jeddah, Riyad, Riyad, todays events

പൗരത്വ ഭേദഗതി ബില്‍; റിയാദില്‍ ബഹുജന സംഗമം 20ന്

റിയാദ്: ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് വൈകുന്നേരം 6ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തിലാണ് സംഗമം. സി എ ബി, എന്‍ ആര്‍ സി വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കുടുംബങ്ങള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ദുരിതപര്‍വം അവസാനിച്ചു; ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഒരു വര്‍ഷത്തെ ദുരിതപര്‍വത്തിനൊടുവില്‍ തമിഴ്‌നാട് സ്വദേശിനി നാട്ടിലേക്കു മടങ്ങി. കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം ഗ്യാനപരണം ലീല ബായ് ആണ് ജോലി ചെയ്ത വീട്ടില്‍ നിന്നു മോചിതയായത്. അഞ്ചു മാസത്തിലേറെയായി ശമ്പളമില്ലാതെ കഠിന ജോലി ചെയ്തിരുന്ന ഇവരെ നവയുഗം ജീവകാരുണ്യവിഭാഗവും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടതോടെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടക്കി അയച്ചത്. ജുബൈലില്‍ വീട്ടുജോലിക്കെത്തിയ അവര്‍ക്ക് രാപകല്‍ ജോലി ചെയ്‌തെങ്കിലും മതിയായ ഭക്ഷണവും വിശ്രമവും ലഭിച്ചിരുന്നില്ല. പത്തുമാസത്തിലധികം ജോലി ചെയ്‌തെങ്കിലും പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്.

Damam, gulf, Jeddah, Riyad

വര്‍ഗീയ പൗരത്വ ഭേദഗതിബില്‍ പിന്‍വലിക്കുക: നവോദയ റിയാദ്

റിയാദ്: ആര്‍ എസ് എസ്സിന്റെ ഹീനമായ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നവോദയ റിയാദ്. പൗരത്വ ഭേദഗതി ബില്‍, പൗരത്വ രജിസ്‌ട്രേഷന്‍ തുടങ്ങിയ നിയമങ്ങള്‍ ഇന്ത്യ കാത്തുസൂക്ഷിക്കുന്ന, ഭരണഘടന ഉറപ്പുനല്കുന്ന മതേതര, ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തെറിയും. ഏതാനും രാജ്യങ്ങളില്‍നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വത്തിന് ഇളവ് നല്‍കുമെന്നും ഒരു പ്രത്യേക മതത്തിലുള്ളവര്‍ക്ക് നിഷേധിക്കുന്നതും പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. ഇതേ നിയമം ഇതര അയല്‍രാജ്യങ്ങളിലെ ന്യുനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കില്ല. ഇതു ചേര്‍ത്ത് വായിക്കുമ്പോഴാണ് എത്രത്തോളം വലിയ വര്‍ഗീയ

Scroll to Top