Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

ഇസ്രായേല്‍ ഭീകരത അപലനീയം: കെഎംസിസി

റിയാദ്: കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീനിയന്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരത കിരാതവും അപലപനീയവുമാണെന്ന് മുസ്ലീം യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗം ആഷിഖ് ചെലവൂര്‍. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ മനസ്ലിലാക്കി അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെ നിലകൊള്ളാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സ്വന്തം നാട്ടില്‍ ജീവിത സൗകര്യം നിഷേധിക്കപ്പെടുകയും രണ്ടാം പൗരന്‍മാരായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഫലസ്തീനി ജനതയുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേല്‍ ഭീകരരുടെ […]

Damam, gulf, Jeddah, Riyad

കേളിയുടെ സഹായ ഹസ്തം; തിരുവണ്ണാമലൈ സ്വദേശി നാടണഞ്ഞു

റിയാദ്: സ്‌പോണ്‍സര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി ബാലമുരുഗന് കേളി കലാസാംസകാരിക വേദി തുണയായി. നാലുവര്‍ഷമായി റിയാദിലെ ഫാത്തിമ സഹറയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുമ്പ് സ്‌പോണ്‍സര്‍ മരിച്ചതോടെ ബാലമുരുഗന്റെ ജീവിതം പ്രതിസന്ധിയിലാക്കി. മക്കള്‍ ഇല്ലാത്ത സ്‌പോണ്‍സറുടെ രണ്ട് സഹോദരിമാരാണ് പിന്നീട് കാര്യങ്ങള്‍ നോക്കിയിരുന്നത്. ബാലമുരുഗന് ജോലി നല്‍കുന്നതിനോ, രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് അയക്കുന്നതിനോ സ്‌പോണ്‍സറുടെ ബന്ധുക്കളോ മറ്റോ തയ്യാറായില്ല. മാത്രമല്ല സ്‌പോണ്‍സറുടെ കൈവശമുണ്ടായിരുന്ന പാസ്സ്‌പോര്‍ട്ട് പോലും തിരികെ നല്‍കിയില്ല.

Damam, gulf, Jeddah, Riyad

രുചിക്കൂട്ടു വൈവിധ്യം വിളംബരം ചെയ്ത് ‘ഇന്‍ഫ്‌ളേവര്‍’

റിയാദ്: രുചിക്കൂട്ടുകളുടെ പുത്തന്‍ അനുഭവം സമ്മാനിച്ച ‘ഇന്‍ഫ്‌ളേവര്‍’ ഫുഡ് എക്‌സിബിഷന്‍ റിയാദില്‍ സമാപിച്ചു. സൗദി ജല, കൃഷി, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ഭക്ഷ്യമേള അരങ്ങേറിയത്. ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുളള ഇന്ത്യന്‍ കമ്പനികളും മേളയില്‍ ശ്രദ്ധനേടി. സൗദി നിര്‍മിത ബ്രാന്റുകളും സ്വകാര്യ മേഖലയിലെ വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങളുമായി എക്‌സ്‌പോയില്‍ സാന്നിധ്യമറിയിച്ച ലുലുവിന്റെ സ്റ്റാള്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃസേവനത്തിലും എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെ എക്‌സ്‌പോയിലെ ലുലു പവലിയന്‍ സന്ദര്‍ശിച്ച സൗദി ജല,

Damam, gulf, Jeddah, Riyad

റിയാദ് കെഎംസിസി പുനസംഘടനയ്ക്കു പിന്നാലെ രാജി

റിയാദ്: ഏറെ നാളത്തെ ചര്‍ച്ചകളും സമവായ ശ്രമങ്ങള്‍ക്കും ശേഷം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയെ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അതിന് പിന്നിലെ സെക്രട്ടറിമാരില്‍ ഒരാള്‍ രാജി പ്രഖ്യാപിച്ചു. എട്ട് സെക്രട്ടറിമാരില്‍ ഒരാളായ സിദ്ദീഖ് തുവ്വൂര്‍ ആണ് സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അറിയിപ്പും കൈമാറി. സി.പി മുസ്തഫ (പ്രസിഡന്റ്), ഷുഹൈബ് പനങ്ങാങ്ങര (ജന.സെക്രട്ടറി), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറര്‍), അഡ്വ. അനീര്‍ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി

Damam, gulf, Jeddah, Riyad

ഇടുക്കി ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി ഇടുക്കി ജില്ലാ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുസ്സലാം ഇടുക്കി അധ്യക്ഷത വഹിച്ചു. യോഗം സലിം കളക്കര ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡിന്റെ വിതരണോദ്ഘാടനം അബ്ദുറസാഖ് പൂക്കോട്ടുംപാടം ഷാജി മഠത്തിലിന് നല്‍കി നിര്‍വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സിദ്ദീഖ് കല്ലുപറമ്പന്‍, രഘുനാഥ് പറശ്ശിനിക്കടവ്, യഹ്‌യ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, നൗഷാദ് തൊടുപുഴ, ഷാജഹാന്‍, നിഷാദ് കൂട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജി

Damam, gulf, Jeddah, Riyad

2034 ലോക കപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം

റിയാദ്: ലോക കപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയിലേക്ക്. 2034ലെ ഫിഫ കപ്പ് ആതിഥേയത്വം വഹിക്കാനാണ് സൗദി ഒരുങ്ങുന്നത്. ഓസ്‌ട്രേലിയ പിന്‍മാറിയതോടെയാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ലോക കപ്പ് മത്സരം 2034ല്‍ സൗദിയില്‍ നടത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം പുറത്തുവന്നതോടെ ഇന്ത്യ, ജപ്പാന്‍, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളും സൗദിക്ക് പിന്തുണ അറിയിച്ചു.

Damam, gulf, Jeddah, Riyad

എറണാകുളം കാക്കനാട് വീട് വിത്പ്പനക്ക്

എറണാകുളം: നഗര ഹൃദയത്തില്‍ കാക്കനാട് പൂക്കാട്ടുപടി റോഡില്‍ കുഴിവേലിപ്പടി മെയിന്‍ റോഡില്‍ 350 മീറ്റര്‍ അകലെ നാല് സെന്റില്‍ പണി പൂര്‍ത്തിയായ ഇരുനില കെട്ടിടം വിത്പ്പനക്ക്. ഇടപ്പളളി 8 കിലോമീറ്റര്‍, കാക്കനാട് 6 കിമീ, കളമശേരി മെഡിക്കല്‍ കോളെജ് 2 കിമീ ദൂരം മാത്രം. ഉന്നത ഗുണനിലവാരവും വിപണിയിലെ മികച്ച ബ്രാന്റ് ഉത്പ്പന്നങ്ങളുമാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുളളത്. ആഞ്ഞിലി, മഹാഗണി എന്നിവയാണ് ഉപയോഗിച്ചാണ് കട്ടള, കതകള എന്നിവ നിര്‍മിച്ചിട്ടുളളത്. ലെഗ്രന്റ് സ്വിച്ചുകള്‍, സെറ ബാത്‌റൂം ഫിറ്റിംഗുകള്‍, വിഗാര്‍ഡ്

Damam, gulf, Jeddah, Riyad

സനോജ് പിള്ള ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍

ദമാം: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സനോജ് ഗോപാലകൃഷ്ണ പിള്ള നിയമിതനായി. ഇന്ത്യന്‍ എംബസിയാണ് സനോജ് ഗോപാലകൃഷ്ണ പിള്ളയെ ചെയര്‍മാനായി നോമിനേറ്റ് ചെയ്തത്. 2009 മുതല്‍ ദമാമില്‍ പ്രവാസിയായ സനോജ് ന്യു അഡ്വാന്‍സ് ട്രേഡിംഗ് കമ്പനിയുടെ ഓപ്പറേഷന്‍ മാനേജറായി സേവനമനുഷ്ഠിച്ച് വരുന്നു. 2021 ഒക്ടോബറിലാണ് സ്‌കൂള്‍ ഭരണ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. 2019ല്‍ ചെയര്‍മാനായിരുന്ന സുനില്‍ മുഹമ്മദിന് ശേഷം വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ

Damam, gulf, Jeddah, Riyad

തൃശൂര്‍ ഒഐസിസി; നാസര്‍ വലപ്പാട് പ്രസിഡന്റ്

റിയാദ്: ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെപിസിസിയുടെയും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഐക്യകണ്‌ഠ്യേന ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് നാഷണല്‍ കമ്മിറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരായ റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. തൃശ്ശൂര്‍ ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍ സുരേഷ് ശങ്കര്‍ യോഗം നിയന്ത്രിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി നാസര്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ (സംഘടനാ

Damam, gulf, Jeddah, Riyad

‘സിജി’ റിയാദ് ‘ഡ്രീം ജോബ്’ ശില്പശാല നവം. 3ന്

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ശില്പശാല സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്കും കരിയറില്‍ മികച്ച തസ്തിക ആഗ്രഹിക്കുന്നവര്‍ക്കും ‘ഡ്രീം ജോബ്’ എന്ന പേരില്‍ ഒരുക്കുന്ന ശില്പശാല സഹായിക്കും. സിജി കുവൈത് ചെയര്‍മാനും സീനിയര്‍ റിസോഴ്‌സ് പഴ്‌സനുമായ അഫ്‌സല്‍ അലി കെ നേതൃത്വം നല്‍കും. 2023 നവംബര്‍ 3 വെള്ളി ഉച്ചയ്ക്ക് 1.00 മുതല്‍ 5.00 വരെ റിയാദ് മലസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സൗദി

Damam, gulf, Jeddah, Riyad

‘സിജി’ വുമണ്‍ കളക്ടീവ് സ്തനാര്‍ബുധ ബോധവത്ക്കരണം

ദുബായ്: സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമായി വെബിനാര്‍ സംഘടിപ്പിക്കുന്നു. സിജി സിജി എംപവേര്‍ഡ് വുമന്‍ന്റെ നേതൃത്വത്തില്‍ ഹോപ് ചൈല്‍ഡ് ന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒക്‌ടോബര്‍ 31ന് ആണ് പരിപാടി. സൗദി സമയം വൈകീട്ട് 6.00നും യുഎഇ സമയം വൈകീട്ട് 7.00നും പരിപാടി ആരംഭിക്കും. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജി വകുപ്പ് മേധാവി ഡോ. കെ പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹസീന ഫുആദ്, ഹോപ് ചെയര്‍മാന്‍ ഹാരിസ് കട്ടകത്ത് എന്നിവര്‍ പ്രസംഗിക്കും. സൂം

Damam, gulf, Jeddah, Riyad

ആന്റണി വിക്ടര്‍ ‘ഇവ’ ആക്ടിങ് പ്രസിഡന്റ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ആക്ടിങ് പ്രസിഡന്റായി ആന്റണി വിക്ടറിനെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ അറിയിച്ചു. യോഗത്തില്‍ രക്ഷാധികാരി ഹാഷിം ചീയാംവെളി അധ്യക്ഷത വഹിച്ചു. നിസാര്‍ കോലത്ത്, സുരേഷ് ആലപ്പുഴ, ബദര്‍ കാസിം, സിജു പീറ്റര്‍, നിസാര്‍ മുസ്തഫ, സുദര്‍ശന കുമാര്‍, സാനു മാവേലിക്കര, നാസര്‍ കുരിയന്‍, അബ്ദുല്‍ അസീസ്, ഫാരിസ് സൈഫ്, ധന്യ ശരത്, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.  

Damam, gulf, Jeddah, Riyad

നീതിബോധമുള്ളവര്‍ ഫലസ്തീന്‍ ജനതക്കൊപ്പം: സുഫ്‌യാന്‍ അബ്ദുസ്സലാം

റിയാദ്: മാനവിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെ ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്രയേല്‍ അധിനിവേശം തുടരുകയാണ്. അതുകൊണ്ടുതന്നെ ഫലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കാനെ നീതിബോധമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂവെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റീവ് ഫോറം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേല്‍ കൊടും ക്രൂരതകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് പതിറ്റാണ്ടുകളായി ഇസ്രായേല്‍ തുടരുന്ന ക്രൂരത അതി ഭീകരമാണ്. അതിന്റെ നേര്‍കാഴ്ചകളാണ് ഗസ്സയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനതക്ക് നീതി എക്കാലവും അന്യമായിരുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്

Damam, gulf, Jeddah, Riyad

‘കുദു കേളി’ ഫുട്‌ബോള്‍ മത്സരം; ആദ്യ ജയം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം. സുലൈ അല്‍ മുത്തവ പാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമേച്വര്‍ ഫുട്‌ബോള്‍ ലീഗ് സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ ഹളര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട് 2-1 ന് യൂത്ത് ഇന്ത്യ എഫ്‌സിയെ മുട്ടുകുത്തിച്ചു. കുട്ടികളും ടീമുകളും വളണ്ടിയര്‍മാരും അണിനിരന്ന മാര്‍ച്ച്പാസ്‌റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവര്‍ഗ്ഗീസ്

Scroll to Top