തൊഴില്‍ വിസ: വിഎഫ്എസില്‍ ബയോമെട്രിക് എന്റോള്‍മെന്റ് നീട്ടിവെച്ചു
റിയാദ്: വിഎഫ്എസ് കേന്ദ്രങ്ങളില്‍ തൊഴില്‍ വിസ അപേക്ഷകര്‍ക്ക് ബയോമെട്രിക് എന്റോള്‍മെന്റ് നീട്ടിവെച്ചു. ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ബലിപെരുന്നാള്‍ വരെ ബയോമെട്രിക് എന്റോള്‍മെന്റ് നീട്ടിവെക്കാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയാണ് തൊഴില്‍ വിസ സ്റ്റാമ്പിംഗിന് ബയോമെട്രിക് വിഎഫ്എസ് കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ പ്രാഖ്യാപിച്ചത്. 2023 മെയ് 29ന് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയില്‍ എട്ട് വിഎഫ്എസ് കേന്ദ്രങ്ങളില്‍ മാത്രമാണ് ബയോമെട്രിക് രേഖപ്പെടുത്താന്‍ സൗകര്യം ഉളളത്. കേരളത്തില്‍ കൊച്ചിയിലാണ് കേന്ദ്രം. അതുകൊണ്ടുതന്നെ ബയോമെട്രിക് എന്റോള്‍മെന്റ് വ്യവസ്ഥ തൊഴില്‍ […]














