Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്
Damam, gulf, Jeddah, Riyad

ജോസ് മാത്യുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കോട്ടയം കടപ്ലാമറ്റം ജോസ് മാത്യൂ(53)വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. 20 വര്‍ഷം പ്രവാസിയായിരുന്ന ജോസ് മാത്യൂ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ഏതാനും മാസം മുമ്പാണ് റിയാദിലെ എബിബി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് മരണം. ഭാര്യ മിനി സൗദിയില്‍ നഴ്‌സ് ആയിരുന്നു. രണ്ടു മക്കള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനും റിയാദ് ഒ ഐ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. രക്ഷാധികാരി രാജു […]

Damam, gulf, Jeddah, Riyad

എബിസി കാർഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്

റിയാദ്: എബിസി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ്‌സി സൂപ്പര്‍ കപ്പ് സീസണ്‍-2 സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 1ന് റിയാദ് അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ സെമിയില്‍ ജോയിന്റ് ഗള്‍ഫ് ബിസിനെസ്സ് പ്രവാസി സോക്കര്‍ ഇതാര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ നേരിടും. രണ്ടാം സെമിയില്‍ യു എഫ് സി ലാന്റേണ്‍ എഫ് സി ഫോര്‍വേഡ് ലോജിസ്റ്റിക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി വാഴക്കാടും മാറ്റുരക്കും. സെമിയില്‍ ജേതാക്കളാകുന്ന ടീമുകള്‍ ഫൈനല്‍

Damam, gulf, Jeddah, Riyad

സംരംഭകര്‍ക്ക് കരുത്തു പകര്‍ന്ന് ‘കീഡ്’ ഗ്രോത്ത് പ്ലസ്

എറണാകുളം: ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് കരുത്തു പകര്‍ന്ന പഠന, പരിശീലന പരിപാടി സമാപിച്ചു. ഗ്രോത്ത് പ്ലസ്-ഇംപ്രൂവ് യുവര്‍ ബിസിനസ് എന്ന പേരില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുളള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് (കീഡ്)  (kerala institute for entrepreneurship development (kied) കളമശ്ലേരി കാമ്പസിലാണ് അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടി ഒരുക്കിയത്. സമാപന പരിപാടിയില്‍ കീഡ് സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ബെനഡിക്ട് വില്യം ജോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംരംഭങ്ങള്‍

Damam, gulf, Jeddah, Riyad

കൊലപാതകം, തീവ്രവാദം: സൗദിയില്‍ ഒരാഴ്ചക്കിടെ 12 വധശിക്ഷ

റിയാദ്: അഞ്ചു യമന്‍ പൗരന്‍മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പിലാക്കി. കവര്‍ച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കാണ് അസീറില്‍ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാട്ടുകാരനായ അഹമ്മദ് ഹുസൈന്‍ അല്‍അറാദിയെ കൊലപ്പെടുത്തുകയും കവര്‍ച്ച നടത്താന്‍ പ്രത്യേക ഗുണ്ടാ സംഘം രൂപീകരിച്ച ഹുസൈന്‍ സാലിം ഫിതൈനി, ഇബ്രാഹിം യഹ്‌യ അലി, അബ്ദുല്ല അലി ദര്‍വേശ്, അബ്ദുല്ല ഹസന്‍ മജാരി, ഹമൂദ് മസ്ഊദ് ശൗഇ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം ചെയ്തതിനും ഏഴ് പേരുടെ വധശിക്ഷ

Damam, gulf, Jeddah, Riyad

മാര്‍ച്ച് 11ന് റമദാന്‍ ആരംഭം: ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍

റിയാദ്: ഇസ്‌ലാമിക രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം മാര്‍ച്ച് 11ന് ആരംഭിക്കുമെന്ന് ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്ററിന്റെ പ്രവചനം. ഇസ്ലാമിക രാജ്യങ്ങളിലേറെയും ശഅ്ബാന്‍ മാസം ആരംഭിച്ചത് ഫെബ്രുവരി 11നാണ്. ഇതുപ്രകാരം മാര്‍ച്ച് 10ന് മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യന്‍ അസ്തമിച്ചതിന് ശേഷം സൗദി അറേബ്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ചന്ദ്രന്‍ അസ്തമിക്കുക. അതുകൊണ്ട് തന്നെ നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍

Damam, gulf, Jeddah, Riyad

കര്‍ഷകര്‍ ശത്രുരാജ്യത്തെ പൗരന്‍മാരല്ല; സമരം രാഷ്ട്രീയ ഗതി മാറ്റിമറിക്കും

റിയാദ്: രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ സമരം കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ഗത്യന്തരമില്ലാതെയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയതെന്നും വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ അലി അക്ബര്‍. കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ രാഷ്ട്രീയ ഗതിവികതി മാറ്റികുറിക്കും. രാജ്യത്തെ അടിസ്ഥാന വിഭാഗമാണ് കര്‍ഷകര്‍. അവരോട് ശത്രു രാജ്യത്തെ പൗരന്മാരെ പോലെയാണ് മോദിയും അമിത്ഷായും കൈകാര്യം ചെയ്യുന്നത്. രാജ്യ തലസ്ഥാനത്ത് യുദ്ധസന്നാഹമൊരുക്കി കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് കര്‍ഷകരെ നേരിടുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍

Damam, gulf, Jeddah, Riyad

ഖാലിദിയ ഗോള്‍ഡ് കപ്പ്; ബദര്‍റും ഇഎംഎഫും ഫൈനലില്‍

മുജീബ് കളത്തില്‍ ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു. ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിന് യുനീഗാര്‍ബ് ദല്ലാ എഫ് സിയെ പരാജയപ്പെടുത്തി പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ് സി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി. രണ്ടാം പകുതിയുടെ പത്തൊന്‍പതാം മിനുറ്റില്‍ ഫവാസ് ആണ് ബദറിന് വേണ്ടി ഗോള്‍ നേടിയത്. ഫവാസിനെ കളിയിലെ മികച്ച താരമായി തെരഞ്ഞെടുത്തു.

Damam, gulf, Jeddah

പാലക്കാട് കൂട്ടായ്മ ദമ്മാം ‘സ്‌നേഹ സംഗമം’

മുജീബ് കളത്തില്‍ ദമ്മാം: പ്രവാസ ലോകത്തും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലക്കാട് പ്രവാസി കൂട്ടായ്മ ദമ്മാം ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു. സിഹാത് നാരിയ റിസോര്‍ട്ടില്‍ നടന്ന പരിപാടി ഗ്യഹാതുര സ്മരണകള്‍ സമ്മാനിക്കുന്ന സംഗമമായി മാറി. പരിപാടിയില്‍ പ്രസിഡന്റ് റിയാസ് പറളി അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് മുജീബ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ സാമൂഹ്യിക ജീവ കാരുണ്യ മേഖലകളിലേക്ക് കൊണ്ടുവരുവാനുള്ള പ്രചോദനവും അവസരവും കൂട്ടായ്മകള്‍ ഒരുക്കണമെന്ന് മുജീബ് കളത്തില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

കുക്കിവോണ്‍ തായ്‌ക്കോണ്ടോ കരാത്തെ: മികവ് തെളിയിച്ച് മലയാളി കായിക അധ്യാപകന്‍

റിയാദ്: ആയോധന കലയില്‍ മികവ് നേടി മലയാളി കായിക അധ്യാപകന്‍. കൊറിയന്‍ കുക്കിവോണ്‍ തായ്‌ക്കോണ്ടോ കരാത്തെ മൂന്നാം ഡാന്‍ നേടി പ്രതിഭ തെളിയിച്ച പ്രേമദാസന്‍ കാശു യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കായിക അധ്യാപകനാണ്. തായ്‌ക്കോണ്ടോ മാസ്റ്ററും ഇന്ത്യന്‍ ടൈഗേഴ്‌സ് തായ്‌ക്കോണ്ടോ ക്ലബ്ബിന്റെ സ്ഥാപകനുമാണ്. റിയാദിലെ നിരവധി അഫിലിയേറ്റഡ് ക്ലബുകളിലെയും കായികരംഗത്തെയും സജീവസാന്നിധ്യവുമായ പ്രേമദാസന്റെ ശിക്ഷണത്തില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ബ്ലാക് ബെല്‍റ്റ് ഉള്‍പ്പെടെ മികവു തെളിയിച്ചിട്ടുണ്ട്. റിയാദില്‍ നടന്ന കിംഗ് ടൈഗര്‍ ഇന്‍വിറ്റേഷണല്‍ തായ്‌ക്കോണ്ടോ ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിലും ഇന്റെര്‍സ്‌കൂള്‍

Damam, gulf, Jeddah, Riyad

അഹ്‌ലന്‍ റമദാന്‍ മാര്‍ച്ച് 1ന്

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്‌ലന്‍ റമദാന്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച നടക്കും. പുണ്യങ്ങളുടെ വസന്തകാലമായ റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജമാക്കാനും, ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പ്രായാഗികതയും, വിവിധ പുണ്യ കര്‍മ്മങ്ങളുടെ രൂപവും ആചരിക്കേണ്ട രീതികളും അടക്കം റമദാനുമായി ബന്ധപ്പെട്ട വ്യത്യസ്ഥ തലങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചചെയ്യും. അതിന് പുറമെ സാമൂഹിക തിന്മകളുടെ ചുഴിയില്‍ പെട്ട് ജീവന്‍ നഷ്ടമാവുന്ന കുട്ടികളുടെ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്ന സാഹചര്യത്തില്‍ മക്കളും

Damam, gulf, Jeddah, Riyad

യാമ്പു ഫ്‌ളവര്‍ ഷോ: പങ്കാളികളായി ലുലു ഹൈപ്പറും

യാമ്പു: സുഗന്ധം ആലിംഗനം ചെയ്തു സന്ദര്‍ശകരെ സ്വീകരിക്കുന്ന യാമ്പു പുഷ്പമേളയില്‍ ലഘുഭക്ഷണം സമ്മാനിച്ച് ലുലു ഹൈപ്പര്‍. ഗാര്‍ഡന്‍ ഷോകളും പൂക്കളില്‍ തീത്ത കാര്‍പെറ്റുകളും ഉള്‍പ്പെടെ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സെലിബ്രേഷന്‍ പാര്‍ക്കില്‍ എത്തിച്ചേരുന്നത്. ഈ വര്‍ഷം യാമ്പു ഫ്‌ളവര്‍ ഗാര്‍ഡന്‍ ഷോയില്‍ കൂടുതല്‍ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിട്ടുളളത്. ഇതോടെ പ്രവേശന കവാടം ഗിന്നസ് റെക്കോഡില്‍ ഇടം നേടി. ഇതിന്റെ പങ്കാളികൂടിയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മാര്‍ച്ച് 9 വരെ മേള തുടരും. സൗദി

Damam, gulf, Jeddah, Riyad

രാഷ്ട്രപതി അവാര്‍ഡ് നേടിയ പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

കരുനാഗപ്പളളി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി അവാര്‍ഡ് നേടിയ കോട്ടയം അഡീഷണല്‍ എസ് പി സുഗതനെ എംഎംജെ പ്രവാസി കൂട്ടായ്മ ആദരിച്ചു. വിവധ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പ്രവാസി കൂട്ടായ്മ അംഗംങ്ങളുടെ മക്കളെയും ആദരിച്ചു. മദ്രസാ ഹാളില്‍ നടന്ന പരിപാടിയില്‍ മരുതൂര്‍കുളങ്ങര ജമാഅത്ത് പ്രസിഡന്റ് തണ്ടാശേരില്‍ സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷിഹാബുദ്ദീന്‍ നിസാമി ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷ്ണന്‍, കപ്പത്തൂല്‍ റോയി, ഡി. ദിവാകരന്‍, ഷിഹാബുദ്ദീന്‍ കാളിപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫസല്‍ വലിയത് സ്വാഗതവും

Damam, gulf, Jeddah, Riyad

ഇടതു സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് അനിവാര്യമായ ഭരണമാറ്റത്തിന് കേരളത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനോടും കേരളത്തിലെ പ്രതിപക്ഷത്തോടും ഒരേ സമയം പോരാടേണ്ട അവസ്ഥയാണ് നിലവില്‍. ഈ അവസ്ഥക്ക് മാറ്റം വരണം. നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും അവ നേടിയെടുക്കാനും തിരഞ്ഞെടുത്ത പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് കഴിയണം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നും നിലവില്‍ അംഗങ്ങളായിരിക്കുന്ന പ്രതിപക്ഷ

Damam, gulf, Jeddah, Riyad

പഴമയും പുതുമയും ഒരുക്കി സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’; ഫെബ്രു. 28ന് തുടക്കം

റിയാദ്: പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ റമദാന്‍ സൂഖ് ഒരുങ്ങി. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണിത്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന സൂഖ് ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. 2024 മാര്‍ച്ച് രണ്ടാം വാരം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ടാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണന

Scroll to Top