രാജാവിന് ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രമ്പ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആശുപത്രിയില്‍ കഴിയുന്ന ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളള്‍ അന്വേഷിച്ച പ്രസിഡന്റ് രാജാവിന് ആശംസകളും അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളും സമകാലിക സംഭവ വികാസങ്ങളും പ്രസിഡന്റും കിരീടാവകാശിയും ചര്‍ച്ച ചെയ്തു. രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രമ്പ് ആശംസിച്ചു. ഈ മാസം 20ന് ആണ് ഭരണാധികാരി സല്‍മാന്‍ […]










