അശറഫ് മേപ്പാടി പൊതു പവര്‍ത്തകര്‍ക്ക് മാതൃക: കെ എം സി സി
റിയാദ്: കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകസമിതി അംഗവുമായ അശറഫ് മേപ്പാടിയുടെ വിയോഗത്തില്‍ അനുശോചന യോഗം ചേര്‍ന്നു. അശറഫ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. കൊവിഡ് കാലത്ത് പ്രയാസപ്പെടുന്ന ഒരുപാട് ആളുകള്‍ക്ക് സഹായകമായിരുന്നു. അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സഹപ്രവര്‍ത്തര്‍കര്‍ക്ക് കേള്‍ക്കേണ്ടി വന്നത്. കെഎംസിസി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സി എച് സെന്റര്‍, മുട്ടില്‍ യെത്തീംഖാന, സൈന്‍ റിയാദ് ചാപ്റ്റര്‍ തുടങ്ങിയ കൂട്ടായ്മകളിലും സജീവമായിരുന്നു. നാട്ടിലെ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃനിരയില്‍ നിന്നു പ്രവൃത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് […]














