എസ് എം എസ് ചികിത്സാ സഹായം കൈമാറി
റിയാദ്: പക്ഷാഘാതം മൂലം വിദഗ്ദ ചികിത്സക്ക് നാട്ടിലേക്ക് മടങ്ങിയ ശിഫാ മലയാളി സമാജം പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ തിരുവല്ലക്ക് സഹായം കൈമാറി. ഡോക്ടറുടെ നിര്‍ദ്ദേക പ്രകാരം രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല എന്നിവരുടെ നേതൃത്വത്തിലാണ് അനില്‍കുമാറിനെ നാട്ടിലെത്തിച്ചത്.ശിഫാ മലയാളി സമാജത്തിന്റെ ചികിത്സ സഹായം 30,000 രൂപ വൈസ് പ്രസിഡന്റ് രതീഷ് നാരായണന്‍ കൈമാറി. ശിഫാ സനഇയ്യയില്‍ കഴിഞ്ഞ മാസങ്ങളില്‍ ജോലിയില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിയ നൂറില്‍പരം അംഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു. രോഗികളായവരെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നു ലഭ്യമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ […]












