റിയാദ് ദമ്മാം-ട്രെയിന്‍; ആഴ്ചയില്‍ 350 സര്‍വീസ്
റിയാദ്: സൗദി അറേബ്യയില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. റിയാദ് ദമാം സ്‌റ്റേഷനുകള്‍ക്കിടയില്‍ ആഴ്ചയില്‍ 350 സര്‍വീസുകള്‍ നടത്തുമെന്നും റെയില്‍വേ അറിയിച്ചു. ആഴ്ചയില്‍ 272 സര്‍വീസുകള്‍ നടത്തിയിരുന്ന റിയാദ്-ദമാം റൂട്ടില്‍ 78 സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. പുതിയ ഷെഡ്യൂളുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രിയും റെയില്‍വേ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ നിര്‍വഹിച്ചു. ജൂലൈ 12 മുതല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് ആരംഭിക്കും. 450 കിലോ മീറ്റര്‍ ദൈര്‍ഘ്യം […]








