ഗള്‍ഫിലെ യു. എസ് സൈനിക താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു
റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുളള സാഹചര്യം നേരിടാനാണ് സൈനിക താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കന്‍ സേനയുളളത്. റിയാദിലെ ഇസ്‌കാന്‍ വില്ലേജ് എയര്‍ ബേസ്, കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസ്, ദമാമിലെ കിംഗ് ഫഹദ് എയര്‍ഫോഴ്‌സ് ബേസ്, ഖമീസ് മുഷൈതിലെ കിംഗ് ഖാലിദ് എയര്‍ ബേസ്, റിയാദ് എയര്‍ഫോഴ്‌സ് ബേസ് എന്നിവിടങ്ങളിലാണ് യു എസ് സേനയുടെ […]










