Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി
Damam, gulf, Jeddah, Riyad

സൗദിയില്‍ റെയ്ഡ്; ഒരാഴ്ചക്കിടെ 15000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ 13 പ്രവിശ്യകളില്‍ നടത്തിയ റെയ്ഡില്‍ 15,453 നിയമ ലംഘകര്‍ പിടിയിലായി. നേരത്തെ പിടിയിലായ വിദേശികളായ നിയമ ലംഘകരില്‍ 9,280 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനതുടരുകയാണ്. ഓരോ ഒരാഴ്ചയും ശരാശരി 15,000 വിദേശികളെയാണ് സൗദിയില്‍ പിടിയിലാശുന്നത്. ഇഖാമ നിയമ ലംഘകരായ 9,865 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 3,610 പേരുമാണ് കഴിഞ്ഞ ആഴ്ച പിടിയിലായത്. ഇതിന് പുറമെ തൊഴില്‍ നിയമം ലംഘിച്ച 1,978 […]

Damam, gulf, Jeddah, Riyad

തേജ് ചുഴലിക്കാറ്റ്; സൗദിയില്‍ കാറ്റിനും മഴക്കും സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. തേജ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിലാണ് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ. ഒക്‌ടോബര്‍ 24-26 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മാറ്റം അനുഭവപ്പെടും. യമന്‍ തീരങ്ങളില്‍ തേജ് ചുഴലിക്കാറ്റ് നീങ്ങുകയാണ്. ഇത് സൗദി അറേബ്യയെയും പരോക്ഷമായി ബാധിക്കാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്കും പൊടിക്കാറ്റിനും ഇടവരുത്തും. ഒമാനോട് ചേര്‍ന്നുളള എംറ്റി ക്വാര്‍ട്ടറിന്റെ ഭാഗങ്ങളിലും മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്നും കലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

കലാലയം സാഹിത്യോത്സവ്; ഹായില്‍ സിറ്റി ചാമ്പ്യന്‍

അഫ്‌സല്‍ കായംകുളം ഹായില്‍: പ്രവാസി വിദ്യാര്‍ത്ഥികളുടെ യുവതയുടെയും സര്‍ഗാവിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി സാഹിത്യോത്സവുകളുടെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഹായില്‍ സോണ്‍ മത്സരം സമാപിച്ചു. നുഗ്രയിലെ അല്‍ ഹിന്ദഖ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഹായില്‍ സോണ്‍ മത്സരത്തില്‍ ഹായില്‍ സിറ്റി സെക്ടര്‍ ഒന്നും നുഗ്ര സെക്ടര്‍ രണ്ടും സ്ഥാനം നേടി. മുഹമ്മദ് നസീഹ് കലാപ്രതിഭയായും ഇശീഖ ഫാത്തിമയെ സര്‍ഗപ്രതിഭയായും തെരഞ്ഞെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ സഅദി കിന്നിംഗാര്‍

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു. കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി വര്‍ഗീസ് ഇടിച്ചാണ്ടി ഫിക്‌സ്ചര്‍ പ്രകാശനം നിര്‍വഹിച്ചു. മലാസ് പെപ്പര്‍ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമതി അംഗങ്ങളായ ടിആര്‍ സുബ്രഹ്മണ്യന്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ജോസഫ് ഷാജി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, സെക്രട്ടറി സൈഫുദ്ധീന്‍, ട്രഷറര്‍ അബ്ദുല്‍ കരീം, സെക്രട്ടറിയേറ്റ്

Damam, gulf, Jeddah, Riyad

റിയാദ് ടാക്കീസിനെ നയിക്കാന്‍ പുതിയ സാരഥികള്‍

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോര്‍ഡിനേറ്റര്‍), ഷഫീക്ക് പാറയില്‍ (പ്രസിഡന്റ), ഹരി കായംകുളം (ജന. സെക്രട്ടറി), അനസ് വള്ളികുന്നം (ട്രഷറര്‍), ഷാന്‍ പെരുമ്പാവൂര്‍, ഷമീര്‍ കലിങ്കല്‍ (വൈ. പ്രസിഡന്റ്), ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍ (ജോ. സെക്രട്ടറി), സോണി (ജോ. ട്രഷറര്‍), ജലീല്‍ കൊച്ചിന്‍, സാജിത് നൂറനാട് (ആര്‍ട്‌സ്), ഷാഫി നിലംബൂര്‍, നൗഷാദ് പള്ളത് (സ്‌പോര്‍ട്‌സ്), റിജോഷ്

Damam, gulf, Jeddah, Riyad

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിലപാട് നിരാശാജനകം

റിയാദ്: ഗാസയിലെ ജനങ്ങളുടെ ദുരിതം കാണാന്‍ കഴിയാത്ത ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നിലപാട് നിരാശാജനകമാണെന്ന് സൗദി അറേബ്യ. കെയ്‌റോ സമാധാന ഉച്ചകോടിയില്‍ വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്‍ ജനതക്ക് നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പം നില്‍ക്കും. ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കാനുളള ശ്രമം അംഗീകരിക്കാനാവില്ല. മാനുഷിക ഇടനാഴി തുറന്ന് ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കണം. ഫലസ്തീനില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യമാണ്. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അംഗീകരിക്കാന്‍

Damam, gulf, Jeddah, Riyad

യുദ്ധം അവസാനിപ്പിക്കണം; ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം: ചിന്ത റിയാദ്

റിയാദ്: ഇസ്രായേല്‍ പലസ്തീനില്‍ യുദ്ധമെന്നപേരില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ‘ചിന്ത റിയാദ്’. യൂഎന്‍ പ്രമേയപ്രകാരം പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമായി അംഗീക്കരിക്കണം. ‘രക്തമൊഴുകുന്ന പലസ്തീന്‍’ എന്ന പേരില്‍ നടത്തിയ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ഒരു ജനത മരണത്തിനും ജീവിതത്തിനുമിടയില്‍ ഞെരിഞ്ഞമരുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങള്‍ വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ നരകയാതന അനുഭവിക്കുന്നു. പാശ്ചാത്യ ശക്തികള്‍ ഇസ്രായേലിന് പിന്തുണ അര്‍പ്പിക്കുന്ന തിരക്കിലാണ്. ഇസ്രായേലിന് പിന്തുണ അര്‍പ്പിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതും രാജ്യം

Damam, gulf, Jeddah, Riyad

പിഎംഎഫ് സഹായ ഹസ്തം; ദുരിതത്തിലായ മലയാളി വീട്ടമ്മ നാടണഞ്ഞു

റിയാദ്: മാന്‍ പവര്‍ സപ്ലൈ കമ്പനിയില്‍ തൊഴില്‍ തേടിയെത്തിയ മലയാളി വീട്ടമ്മ മാസങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടഇി. റിയാദ് പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) പ്രവര്‍ത്തകരുടെ ഇടപെടലാണ് ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചത്. ട്രാവല്‍ ഏജന്റ് വഴിയാണ് ആലപ്പുഴ സ്വദേശിയായ വീട്ടമ്മ ക്ലീനിങ്ങ് തൊഴിലാളിയായി റിയാദിലെത്തിയത്. സ്വകാര്യ സ്‌കൂളില്‍ 1300 റിയാല്‍ ശമ്പളത്തിന് മൂന്ന് മാസം ജോലി ചെയ്തിരുന്നു. അവിടെ ജോലി നഷ്ടമായതോടെ ദുരിതവും തുടങ്ങി. മറ്റൊരു സ്‌കൂളില്‍ നിയമനം നല്‍കിയെങ്കിലും ശമ്പളം ലഭിച്ചിരുന്നില്ല.

Damam, gulf, Jeddah, Riyad

ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നഴ്‌സ്; സൗജന്യ റിക്രൂട്‌മെന്റ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് (Overseas Development and Employment Promotion Consultants) ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് നഴ്‌സ് തസ്തികയില്‍ റിക്രൂട്‌മെന്റ് നടത്തുത്തു. ജര്‍മ്മനിയില്‍ 500 നഴ്‌സ് തസ്തികയാണുളളത്. ഡിപ്ലോമ, ബിരുദം ഏതെങ്കിലും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം. പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെന്‍ഡ്. ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ,

Damam, gulf, Jeddah, Riyad

കൊച്ചി നഗരത്തില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വില; പണി തീരാത്ത വീട് വിത്പനക്ക്

കൊച്ചി: എറണാകുളം നഗര ഹൃദയത്തില്‍ പണി പൂര്‍ത്തിയാകാത്ത വീടും നാലര സെന്റ് സ്ഥലവും വില്പനക്ക്. എടപ്പളളി ലുലു മാളില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെ ഒബ്‌റോണ്‍ മാളിന് പിറകില്‍പാര്‍പ്പിട കേന്ദ്രമായ ബിഎം നഗര്‍ റോഡില്‍ മരോട്ടിച്ചോടിലാണ് വീട്. (തൃക്കാക്കര മുനിസിപ്പാലിറ്റി, വാഴക്കാല വില്ലേജ് കനയന്നൂര്‍ താലൂക്ക്) നാല് ബെഡ് റൂം ഇരുനില കെട്ടിടം, കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ മികച്ച ഡിസൈനിംഗില്‍ വാര്‍പ്പ്, ഭിത്തി, വൈദ്യുതി, സാനിറ്ററി കണ്‍സീല്‍ഡ് വര്‍ക്ക് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടിയന്തിര വില്പന ആഗ്രഹിക്കുന്നു.

Damam, gulf, Jeddah, Riyad

അല്‍ മദീന ‘വിന്‍ ഹാഫ് കെജി ഗോര്‍ഡ്’ ആറ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ നാണയം

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ എട്ടാം ഘട്ട നറുക്കെടുപ്പില്‍ ആറ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം. മൂന്ന് ബംഗ്‌ളാദേശ് പൗരന്‍മാര്‍ക്കും ഒരു സുഡാന്‍ പൗരനും ഉള്‍പ്പെടെ 10 വിജയികളെ പ്രഖ്യാപിച്ചു. നാസിയ റഹ്മാന്‍, ഫൈസല്‍ നീര്‍മുണ്ട്, റാഷിദ് അലി പുത്തന്‍പീഡിയ, തനിക്കസലം, അബ്ദുല്‍ മജീദ് കൊരക്കോട്ടില്‍, ശിവദാസന്‍ പന്ത്രോള്‍ (ഇന്ത്യ), ഹുസൈന്‍ മിയ്ഹ, തിദുകുമാര്‍, ഇബ്രാഹിം (ബംഗഌദേശ്), ജമ്ഫര്‍ തയ്യിബ് (സുഡാന്‍) എന്നിവാണ് സ്വര്‍ണ നാണയത്തിന് അര്‍ഹരായത്. നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍

Damam, gulf, Jeddah, Riyad

ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയില്‍

റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി. ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ ബ്രിട്ടീഷ് പ്രധാന മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ കുറിച്ചു. ‘ഞാന്‍ സൗദി അറേബ്യയിലാണ്. ഹമാസിന്റെ ഭീകരാക്രമണം ഗാസയിലെ ഭയാനക മാനുഷിക പ്രതിസന്ധിക്ക് ഉത്തേജകമായി മാറാന്‍ അന്താരാഷ്ട്ര സമൂഹമെന്ന നിലയില്‍ അനുവദിക്കരുത്. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുകയും അപകടത്തിന്റെ തീവ്രത കുറക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഋഷി സുനകും കൂടിക്കാഴ്ച നടത്തി. ഗാസയിലെ പ്രതിസന്ധി ഇരു

Damam, gulf, Jeddah, Riyad

ഹായില്‍ ‘കലാലായം’ സാഹിത്യോത്സവ് ഒക്‌ടോ. 20ന്

ഹായില്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) കലാലയം സാംസ്‌കാരിക വേദി ഹായില്‍ സോണ്‍ പതിമൂന്നാമത് ‘എ’ ഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ഒക്ടോബര്‍ 20ന് നടക്കും. ഉച്ചക്ക് 2.00ന് നുഗ്രയിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്. ഹായിലിലെ മുഴുവന്‍ യൂനിറ്റ് മത്സരങ്ങളും സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സോണ്‍ തല മത്സരങ്ങള്‍. കിഡ്‌സ്, െ്രെപമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 80

Damam, gulf, Jeddah, Riyad

‘കലാലയം’ റിയാദ് സോണ്‍ സാഹിത്യോത്സ് ഒക്‌ടോ. 20ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ പതിമൂന്നാമത് ‘എ’ ഡിഷന്‍ പ്രവാസി സാഹിത്യോത്സവ് ഒക്ടോബര്‍ 20ന് നടക്കും. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) റിയാദ് സോണ്‍ മത്സരങ്ങള്‍ രാവിലെ 8ന് സുലൈ റീമാസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിലെ സര്‍ഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടര്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയാണ് സോണ്‍ തല മത്സരങ്ങള്‍. കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ

Scroll to Top