Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

വികാരങ്ങളെ വിജയ ശില്പിയാക്കാന്‍ എന്‍എല്‍പി

റിയാദ്: എന്‍എല്‍പി (ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) പരിശീലനം നേടിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ റിയാദില്‍ ഒത്തു ചേര്‍ന്നു. ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയവരും കുടുംബാംഗങ്ങളുമാണ് എന്‍എല്‍പി കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. വികാരങ്ങള്‍, ചിന്തകള്‍, പെരുമാറ്റങ്ങള്‍ എന്നിവ തിരിച്ചറിയാനും മാറ്റാനും സഹായിക്കുന്ന വിവിധ തെറാപ്പികള്‍, മികച്ച ആശയ വിനിമയ ശേഷി കൈവരിക്കാനുളള ടെക്‌നിക്കുകള്‍, സമഗ്ര വ്യക്തിത്വ വികസനം എന്നിവ നേടാന്‍ എന്‍എല്‍പി പരിശീലനം സഹായിക്കും. ഇത്തരത്തില്‍ വികാരങ്ങളെ വിജയ ശില്പിയാക്കി സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന് പ്രചോദനം നല്‍കുന്ന എല്‍എല്‍പിയുടെ […]

Damam, gulf, Jeddah, Riyad

കെഎംസിസി ബേപ്പൂര്‍ അണ്ഡലം കമ്മറ്റി ബത്ഹ ഓഫീസ് ഉദ്ഘാടനം

റിയാദ്: കെഎംസിസി റിയാദ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ബത്ഹയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീതിസാഹിബും സി എച്ചും ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന ഫലവുമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ്

Damam, gulf, Jeddah, Riyad

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി അനുശോചനം

റിയാദ് : സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു. സിപിഐ എം സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുന്നതിനിടയിലാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നത്. മൂന്ന് തവണ ആറ്റിങ്ങല്‍ എംഎല്‍എ ആയിരുന്നു. കൂലി വര്‍ദ്ധനവിന് 1954ല്‍ നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു

Damam, gulf, Jeddah, Riyad

വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദിന് സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ വള്ളിക്കുന്ന് എം എല്‍ എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് പ്രമുഖ ആതുരാലയം സഫ മക്ക മെഡിക്കല്‍ സെന്റര്‍ സ്വീകരണം നല്‍കി. ആതുര സേവന രംഗത്തും സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ രംഗത്തും സൗദിയിലും നാട്ടിലും നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മഹലീല്‍ അല്‍ അസീരി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പിആര്‍ ഇന്‍ ചാര്‍ജ് നഹ്ദി അല്‍ റബീഹ്, യഹിയ ചെമ്മാണിയോട്, ജാബിര്‍ എ കെ, ഇല്യാസ് മറുകര,

Damam, gulf, Jeddah, Riyad

ഹായിലില്‍ അപകടം: മലയളി മരിച്ചു

ഹായില്‍: സൗദിയിലെ ഹായില്‍ ഹുലൈഫയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി നയനാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീര്‍ (30) ആണ് രമിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവെറിക്കിടെ ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിച്ചാണ് അപകടം. അപകടസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. അല്‍ ഹൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിട്ടുള്ള മൃതദേഹം ഹായിലില്‍ സംസ്‌കരിക്കുന്നതിന് നിയമ നടപടി പൂര്‍ത്തിയാക്കി വരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. മാതാവ്: ജമീല, ഭാര്യ: തസ്‌ലി

Damam, gulf, Jeddah, Riyad

‘ബ്യൂട്ടിഫുള്‍ ആര്‍ട്ട് ഈസ് ലൈഫ്’: മലയാളി ചിത്രകാരിക്ക് പ്രിന്‍സ് സുല്‍ത്താന്റെ ഉപഹാരം

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അല്‍ സൗദില്‍ നിന്ന് ഉപഹാരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് മലയാളി ചിത്രകാരി വിനി വേണുഗോപാല്‍. റിയാദ് അന്താരാഷ്ട്ര പുസ്തക മേള സന്ദര്‍ശിക്കാനെത്തിയ വിനിക്ക് അപ്രതീക്ഷിതമായാണ് പ്രിന്‍സിന്റെ ഉപഹാരം. റോജര്‍ ഹാരിസണ്‍ രചിച്ച ‘വിംഗ്‌സ് ഓവര്‍ അറേബ്യ’ എന്ന കൃതിയാണ് അറബ് ലോകത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി കൂടിയായ സുല്‍ത്താന്‍ സമ്മാനിച്ചത്. രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ബിസിനസ് പ്രമുഖരും സന്ദര്‍ശിക്കുന്ന സൗദിയിലെ നൈല ആര്‍ട്ട്

Damam, gulf, Jeddah, Riyad

കഥപറയാന്‍ ‘കഹാനി’ ഒരുക്കി അല്‍ ആലിയ ആലുംനി

റിയാദ്: കഥ പറഞ്ഞും കൗമാരത്തിലെ കുസൃതികള്‍ ഓര്‍ത്തും ഒത്തുകൂടിയ ‘കഹാനി’ വേറിട്ട അനുഭവമായി. റിയാദ് അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ആലുംനി മീറ്റ് ആണ് ‘കഹാനി’ എന്ന പേരില്‍ അരങ്ങേറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ഷാനു തോമസ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മുന്‍ ചെയര്‍മാനും എംഎല്‍എയുമായിരുന്ന യശശരീരനായ തോമസ് ചാണ്ടി സ്ഥാപിച്ച അല്‍ ആലിയ സ്‌കൂളില്‍ 2010-19 കാലയളവില്‍ പഠിച്ചവരാണ് ആലുംനി മീറ്റില്‍ പങ്കെടുത്തത്. പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലുളളവര്‍

Damam, gulf, Jeddah, Riyad

എന്‍ജിനീയര്‍സ് ഫോറം ഓണാഘോഷം

റിയാദ്: വടം വലിച്ചും ‘പുലി’കളോടൊപ്പം തുളിച്ചാടിയും ഓണം ആഘോഷിച്ച് മലയാളി എഞ്ചിനീയര്‍മാര്‍. കേരള എന്‍ജിനീയര്‍സ് ഫോറം (കെഇഎഫ്) ആണ് ഗൃഹാതുരസ്മരണ ഉണര്‍ത്തി ‘ഓണം പൊന്നോണം-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചത്. പരിപാടിയില്‍ ചിത്രകാരി വിനി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. പ്രവാസ ലോകത്ത് മാനവിക മൂല്യങ്ങളും മതസൗഹാര്‍ദ്ധത്തിന്റെ സന്ദേശവും പങ്കുവെക്കാനാണ് എഞ്ചിനീയര്‍മാരും കുടുംബാഗങ്ങളും ഒത്തുചേര്‍ന്നതെന്ന് പ്രസിഡന്റ് ഹസീബ് മുഹമ്മദ് പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യ, തിരുവാതിര, കലാ, കായിക, വിനോദ മത്സരങ്ങള്‍ എന്നിവ അരങ്ങേറി. വിജയികള്‍ക്കു ഉപഹാരവും സമ്മാനിച്ചു.  

Damam, gulf, Jeddah, Riyad

ജിദ്ദ-മക്ക പുതിയ റോഡ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

റിയാദ്: ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് പുതിയ റോഡിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തില്‍. പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടമാണ് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിന് സമീപം ഹയ്യ് അല്‍സുസ്ഹ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് മക്കയിലെ നാലാം റിങ് റോഡ് വരെയാണ്. ജിദ്ദയില്‍നിന്ന് മക്കയിലേക്ക് നേരിട്ടുള്ള ഈ റോഡ് ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കും. നിലവിലെ അല്‍ഹറമൈന്‍ റോഡില്‍ സഞ്ചരിച്ച് എത്തുന്നതിനേക്കാള്‍ വേഗ പുതിയ റോഡില്‍ മക്കയിലെത്താന്‍ സാധിക്കും. പദ്ധതി

Damam, gulf, Jeddah, Riyad

‘കലാലയം’ സാഹിത്യോല്‍സവ് സ്വാഗതസംഘം ഓഫീസ് തുറന്നു

ദമ്മാം: കലാലയം സാംസ്‌കാരിക വേദി പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോല്‍സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 27ന് നടക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ദമ്മാമില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും ഒഐസിസി ഗ്ലോബല്‍ വൈസ് ചെയര്‍മാനും ബദര്‍ അല്‍ റബീഅ് മെഡിക്കല്‍ ഗ്രൂപ്പ് എംഡിയുമായ അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക) ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹബീബ് ഏലംകുളം, ചെയര്‍മാന്‍ അഷ്‌റഫ് പട്ടുവം, ലോക കേരളസഭാംഗം

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരവാഹികള്‍

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-25 വര്‍ഷത്തെ ഭാരവാഹികളെയാണ് റിയാദ് ദൗറത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തത്. സലിം വാലില്ലാപ്പുഴ (പ്രസിഡന്റ്), റസല്‍ മഠത്തിപറമ്പില്‍ (ജന. സെക്രട്ടറി), നിസാം കായംകുളം (ട്രഷറര്‍), ബഷീര്‍ സാപ്റ്റ്‌കൊ (കോര്‍ഡിനേറ്റര്‍), ഷരീഖ് തൈക്കണ്ടി (ജീവകാരുണ്യം), യാസിര്‍ അലി, നൗഷാദ് യാഖൂബ് ( വൈസ് പ്രസിഡന്റുമാര്‍) ശ്യാം വിളക്ക്പാറ (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. വിവിധ കണ്‍വീനര്‍മാരായി പ്രഡിന്‍ അലക്‌സ്

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ‘മെഗാ ഡെയ്‌സ്’ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ വിലക്കിഴിവിന്റെ മാമാങ്കത്തിന് തിരിതെളിഞ്ഞു. വര്‍ഷത്തില്‍ നാലു ദിവസം നടത്തുന്ന മെഗാ ഡെയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലാണ് ആരംഭിച്ചത്. ഒക്ടോബര്‍ 4 മുതല്‍ 7 വരെ സൗദിയിലെ 20 ശാഖകളിലും ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും. ഇതിനാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കിയതെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍ മെഗാ ഡെയ്‌സ് പ്രമോഷനില്‍

Damam, gulf, Jeddah, Riyad

‘റിസ’ മില്യണ്‍ മെസ്സേജ് കാമ്പയിന്‍ ആരംഭിച്ചു

റിയാദ്: ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി റിയാദ് ഇനീഷ്യേറ്റീവ് എഗൈന്‍സ്റ്റ് സബ്‌സ്റ്റന്‍സ് അബ്യൂസ്(റിസ)യുടെ പതിനൊന്നാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിന്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിച്ചു. ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക എന്ന ലക്ഷ്യത്തോടെ യുഎന്‍ ഓഡിസി അംഗീകാരത്തോടെ അന്താരാഷ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ 2012 മുതല്‍ നടത്തിവരുന്ന കാമ്പയിന്‍ ശിശുദിനമായ നവംബര്‍ 14 വരെ ആറാഴ്ച നീണ്ടു നില്‍ക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖര്‍ ഉള്‍പ്പെട്ട സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍, വെബ്‌സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ബ്രോഷറുകള്‍, ക്യാരി ബാഗുകള്‍ തുടങ്ങിയവയില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്കില്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 50 ശതമാനം വരെ ഉയര്‍ത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍. ഇന്‍ഷുറന്‍സ് പോളിസിയുടെ കലാവധി കഴിയുന്ന വാഹനങ്ങള്‍ എഐ കാമറകള്‍ കണ്ടെത്തി പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ സംവിധാനം നിലവില്‍ വന്നതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ് പോളിസി നിരക്ക് കുത്തനെ ഉയര്‍ത്തിയത്. രാജ്യത്ത് വാഹനാപകട മരണ നിരക്ക് അടുത്തിടെ കുറഞ്ഞിരുന്നു. എങ്കിലും ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ മോഡല്‍, ഉടമ താമസിക്കുന്ന നഗരം

Scroll to Top