Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍
Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തമാണെന്നു പറഞ്ഞ അംബാസഡര്‍ 2047 ആകുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയുന്ന മുന്നേറ്റമാണ് നടക്കുന്നതെന്നു പറഞ്ഞു. നൃത്തനൃത്യങ്ങള്‍, ദേശഭക്തി ഗാനം തുടങ്ങി വിവിധ സാംസ്‌കാരിക പരിപാടിളും അരങ്ങേറി. ആഘോഷത്തിന്റെ […]

Damam, gulf, Jeddah, Riyad

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: നാളത്തെ റിയാദ്-കണ്ണൂര്‍ വൈകും

റിയാദ്: നാളെ ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് (ഐഎക്‌സ് 722) റിയാദ്-കണ്ണൂര്‍ വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അധികൃതര്‍. രണ്ടര മണിക്കൂര്‍ വൈകി 4.00ന് പുറപ്പെടുമെന്നാണ് അറിയിപ്പ്. അതേസമയം, യാത്രക്കാര്‍ ഉച്ചക്ക് 11.00ന് മുമ്പ് എയര്‍പോര്‍ട്ടിലെത്തി ചെക് ഇന്‍ ചെയ്യണം. വൈകീട്ട് നാലിനാണ് വിമാനം പുറപ്പെടുന്നതെങ്കിലും എയര്‍പോര്‍ട്ട് കൗണ്ടര്‍ മുന്‍ ഷെഡ്യൂള്‍ പ്രകാരം നേരത്തെ അടക്കുമെന്നാണ് എയര്‍ ഇന്ത്യാ ഓഫീസില്‍ അനേഷണം നടത്തിയ യാത്രക്കാര്‍ക്ക് ലഭിച്ച വിവരം. ഇന്നലെ വൈകുന്നേരം 6.25ന് പുറപ്പെടേണ്ട ദുബൈ-കൊച്ചി എയര്‍

Damam, gulf, Jeddah, Riyad

കേളി ‘കിയ’ അവാര്‍ഡ് ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബ വേദി അംഗങ്ങളുടെ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റെ ആലപ്പുഴയിലും കാസര്‍കോടും വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ പുസ്‌കാര വിതരണം കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരക മന്ദിരം ആഡിറ്റോറിയത്തില്‍ (സിപിഐ എം അമ്പലപുഴ ഏരിയ കമ്മിറ്റി ആഫീസ്) അമ്പലപ്പുഴ എംഎല്‍എ എച് സലാം നിര്‍വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന എം നസീര്‍ അധ്യക്ഷത വഹിച്ചു. കേളി മുന്‍ പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സിപിഐ എം അമ്പലപ്പുഴ

Damam, gulf, Jeddah

മലേഷ്യന്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനത്തിന് അവസരം

റിയാദ്: ഉന്നത വിദ്യാഭ്യാസത്തിന് നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യാന്തര നിലവാരമുളള മലേഷ്യന്‍ സര്‍വ്വകലാശാലകളുടെ പ്രതിനിധികള്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ആഗ്‌സത് 18 മുതല്‍ 24 വരെ ആണ് സന്ദര്‍ശനം. 18-19 ജിദ്ദ മൂവ്എന്‍പിക് ഹോട്ടല്‍, 20-21 എക്‌സിക്യൂട്ടീവ് ഹോട്ടല്‍ റിയാദ്, 23-24 തീയതികളില്‍ വാര്‍വിക് ഹോട്ടല്‍ അല്‍ കോബാര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി സര്‍വകലാശാലാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. മികച്ച വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നേടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. താത്പര്യമുളളവര്‍ രജിസ്റ്റര്‍

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതിയ ഡിസിഎം

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതുതായി നിയമിതനായ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജ് ചുമതല ഏറ്റെടുത്തു. 2009ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം അമേരിക്കയിലെ ഇന്ത്യന്‍ എംബസി, കെയ്‌റോയിലെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിയമം ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

റിയാദില്‍ ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടന ഒഐസിസി അംഗത്വമെടുത്തവര്‍ക്കുള്ള കാര്‍ഡ് വിതരണം ആരംഭിച്ചു. ജനുവരി 31 വരെ അപേക്ഷിച്ച മുഴുവന്‍ അംഗങ്ങളുടെയും കാര്‍ഡുകള്‍ കെപിസിസിയില്‍ നിന്നു റിയാദ് സെന്‍ട്രല്‍ കമ്മറ്റി സ്വീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സൗദി അറബ്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രവിശ്യയാണ് തലസ്ഥാന നഗരിയായ റിയാദ്. ബത്ഹ ലുഹ ഹാളില്‍ നടന്ന കാര്‍ഡ്‌വിതരണ പരിപാടി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേരത്വ ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന ഇടപെടലുകളെല്ലാം

Damam, gulf, Jeddah, Riyad

ഓണം വരവേല്‍ക്കാനൊരുങ്ങി ഷിഫാ മലയാളി സമാജം

റിയാദ്: ഷിഫ സനയ്യായിലെ തൊഴിലാളികളുടെ കൂട്ടായ്മ ഷിഫാ മലയാളി സമാജം പതിനാറാമത് വാര്‍ഷികവും ഓണാഘോഷവും നടത്താന്‍ തീരുമാനിച്ചു. ഓഗസ്‌റ് 11ന് രാവിലെ 11 മുതല്‍ ഷിഫാ റിമാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 16വര്‍ഷമായി നടത്തിവരുന്ന കേരളോത്സവം ഈ വര്‍ഷം ഒഴിവാക്കി. ആഘോഷങ്ങള്‍ക്കു മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഓണം പ്രവര്‍ത്തി ദിനമാണ്. അതുകൊണ്ടുതന്നെ ജോലിക്ക് പോകുന്ന സാധാരണ തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനും സദ്യ ഒരുക്കാനും കഴിയില്ല. ഇതിനാണ് വിപുലമായ സദ്യ ഒരുക്കി സ്‌നേഹ സംഗമം ഒരുക്കി ഓണത്തെ

Damam, gulf, Jeddah, Riyad

എ.ബി.സി കാര്‍ഗോ-കെ.എം.സി.സി ഫുട്‌ബോള്‍ ഫൈനല്‍ ആഗസ്ത് 11ന്

റിയാദ്: കാല്‍പ്പന്ത് കളിയുടെ കലാശ പോരാട്ടത്തിനൊരുങ്ങി അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയം. രണ്ടര മാസമായി തുടരുന്ന കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി എബിസി കാര്‍ഗോ കപ്പ് മത്സരം ആഗസ്ത് 11 വെളളി വൈകീട്ട് 7ന് അരങ്ങേറും. ബഗ്‌ളഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപം അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് മണ്ഡലം അടിസ്ഥാനമാക്കി നടന്ന മത്സരത്തിന്റെ ഫൈനല്‍. മലബാറിലെ സെവന്‍സ് മൈതാനങ്ങളില്‍ നിറസാന്നിധ്യമായ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. കലാശപ്പോരാട്ടത്തിന് നിലമ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ഏറ്റുമുട്ടും. സെമി ഫൈനല്‍

Damam, gulf, Jeddah, Riyad

മൗണ്ട് സീന കോളേജും ഇറാം ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു

പാലക്കാട്: മൗണ്ട് സീന കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും ഇറാം ഗ്രൂപ്പും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണ പത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനം, കരിയര്‍ ഗൈഡന്‍സ്, തൊഴിലധിഷ്ഠിത പരിശീലനം, ഉദ്യോഗ നിയമനം, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നീ മേഖലകളില്‍ പരസ്പരം സഹകരിക്കും. മൗണ്ട് സീന രജത ജൂബിലി ആഘോഷ ചടങ്ങില്‍ മൗണ്ട് സീന കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സര്‍ഫ്രാസ് നവാസും ഇറാം ടെക്‌നോളജി ഡയറക്ടര്‍ പൗലോസ് തെപ്പാലയും കരാര്‍ ഒപ്പുവച്ചു. മൗണ്ട് സീന

Damam, gulf, Jeddah, Riyad

‘ഓണം പൊന്നോണം’; ആഘോഷത്തിനൊരുങ്ങി അല്‍ മൂസ ജീവനക്കാര്‍

അല്‍ ഹസ: അല്‍ മൂസ ഹോസ്പ്പിറ്റല്‍ മലയാളീസ് അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ‘ഓണം പൊന്നോണം-2023’ ഓഗസ്റ്റ് 18ന് അരങ്ങേറും. മലയാളികളുടെ ദേശീയ ആഘോഷം പ്രവാസ മണ്ണിലും തനിമ ചോരാതെ ആഘോഷിക്കുന്നതിനാണ് ജീവനക്കാര്‍ അവസരം വരുക്കുന്നത്. വിവിധ രാജ്യക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് പുതുമകള്‍ സമ്മാനിക്കുക എന്നതും ലക്ഷ്യമാണ്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ രാവിലെ മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗള്‍ഫ് സാഹചര്യത്തില്‍ ഓണമെത്തുന്നതിന് മുമ്പ് തന്നെ ഓണാഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് അംഗങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യയുടെ രുചി നുകരാന്‍ സ്വദേശികളും

Damam, gulf, Jeddah, Riyad

ഉക്രെയ്ന്‍ പ്രതിസന്ധി: 40 രാജ്യങ്ങള്‍ പങ്കെടുത്ത സമാധാന ചര്‍ച്ച ജിദ്ദയില്‍ സമാപിച്ചു

റിയാദ്: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ഉക്രെയ്ന്‍ നിര്‍ദ്ദേശിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ഉക്രെയിന്‍ നിര്‍ദേശം സമര്‍പ്പിച്ചത്. ഉക്രെയ്‌ന്റെ പ്രാദേശിക സമഗ്രത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണം, റഷ്യന്‍ സേനയുടെ പൂര്‍ണ്ണമായി പിന്‍മാറണം, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കണം, ആണവ സുരക്ഷ ഉറപ്പുവരുണം, മുഴുവ തടവുകാരെയും മോചിപ്പിക്കണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിനുദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ നാല്പതിലധികം രാജ്യങ്ങളിലെ നയതന്ത്ര

Damam, gulf, Jeddah, Riyad

ഇന്ത്യക്കാരനെ കാറിടിച്ച് കൊന്ന രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. എം എച് അന്‍സാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, അലി അല്‍ അനസി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗസ്ത് 6ന് രാവിലെയായിരുന്നു ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ഉത്തരേന്ത്യക്കാരനായ എം എച് അന്‍സാരി കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അടിച്ചു വീഴ്ത്തി പ്രതികളുടെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്‍സാരിയുടെ ഹുണ്ടായ് ഇലന്‍ട്ര കാറും

Damam, gulf, Jeddah, Riyad

കേളി ചികിത്സാ സഹായം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുന്‍ പ്രവര്‍ത്തകന് ചികിത്സാ സഹായം കൈമാറി. അസീസിയ ഏരിയ അല്‍ഫനാര്‍ യൂണിറ്റ് അംഗമയിരുന്ന കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സതീശന് ആണ് ചികിത്സ സഹായം കൈമാറിയത്. എട്ടു വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ കാര്‍പെന്റര്‍ ജോലി ചെയ്തുവരികയായിരുന്ന സതീശന് നടുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു കാലിന്റെ സ്വാധീനം കുറഞ്ഞു. റിയാദിലും നാട്ടിലുമായി ചികിത്സ തേടിയെങ്കിലും പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങുകയായിരുന്നു. സതീശന്റെ വസതിയില്‍ ഒരുക്കിയ ചടങ്ങില്‍ കേളി മുന്‍ രക്ഷാധികാരി

Damam, gulf, Jeddah, Riyad

ഐസിഎഫ് മക്കാ ‘ജംഗ്ഷന്‍’ സമാപിച്ചു

മക്ക: ഐ സി എഫ് മക്കാ പ്രൊവിന്‍സ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഐ സിഎഫ് യൂനിറ്റ് തലം മുതല്‍ ‘ജന്‍ങ്ഷന്‍ 23’ എന്ന പേരില്‍ നടത്തിവന്ന വാര്‍ഷിക കൗണ്‍സില്‍ കാമ്പയിനാണ് സമാപിച്ചത്. ‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന പേരില്‍ ഐസിഎഫ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രാവാസ ലോകത്തെ മലയാളികളെ നേരില്‍ കണ്ടും കേട്ടും പരസ്പരം സ്‌നേഹം പങ്കുവെച്ചും ഐസിഎഫ് സേവന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാമ്പയിന് കഴിഞ്ഞു. അതിനു ശേഷമാണ് ഐസിഎഫ് വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്നത്. മക്ക

Scroll to Top