Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും
Damam, gulf, Jeddah, Riyad

യോഗ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: ഏറ്റവും മികച്ച ജീവിത രീതിയാണ് യോഗ പരിശീലിക്കുന്നതിലൂടെ കൈവരിക്കാന്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. ശാരീരികവും മാനസികവുമായ സൗഖ്യത്തിന് പുറമെ മനുഷ്യത്വമുളള മനുഷ്യനെ സൃഷ്ടിക്കാന്‍ യോഗക്കു കഴിയുമെന്നും അംബാസഡര്‍ പറഞ്ഞു. റിയാദ് അല്‍ മാദി പാര്‍ക്കില്‍ നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളില്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ‘യോഗ ഫോര്‍ വസുദൈവ കുടുംബകം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലായിരുന്നു […]

Damam, gulf, Jeddah, Riyad

‘കിയ’ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം റിയാദില്‍ ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പുരസ്‌കാരം വിതരം ചെയ്തു. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയ കേളി കുടുംബാംഗങ്ങളുടെ മക്കള്‍ക്ക ാണ് ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ്’ (കിയ) സമ്മാനിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും പുരസ്‌കാര ം വിതരണണ ചെയ്യും. ഇതിന്റെ വിതരണോദ്ഘാടനമാണ് റിയാദില്‍ നടന്നത്. പ്രശംസാ ഫലകം, ക്യാഷ് പ്രൈസ് എന്നിവയാണ് വിതരണം ചെയ്തത്. മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത

Damam, gulf, Jeddah, Riyad

സര്‍ഗ വിസ്മയത്തിന് വേദിയൊരുക്കി ‘ബാലകേരളം’

റിയാദ്: കുരുന്നുകളുടെ കലാപ്രകടനങ്ങളും സര്‍ഗ പ്രതിഭയും മാറ്റുരച്ച ബാല കേരളം ശ്രദ്ധേയമായി. മലപ്പുറം മണ്ഡലം കെ.എം.സി.സി എസ്‌പെരാന്‍സ-2023 ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ ബാല കേരളം വര്‍ണോത്സവം പരിപാടിയുടെ മാതൃകയില്‍ ബത്‌സ ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. എല്‍.കെ.ജി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍സ് കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മ്യൂസികല്‍ ചെയര്‍ തുടങ്ങി വിവിധ മത്സരങ്ങളും ഇശല്‍ സന്ധ്യയും അരങ്ങേറി. പരിപാടികള്‍ക്ക് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി, സെക്രട്ടറി സി.കെ

Damam, gulf, Jeddah, Riyad

നഴ്‌സുമാര്‍ക്ക് യുകെയില്‍ അവസരം; നോര്‍ക്ക ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് യു.കെ യില്‍ തൊഴിലവസരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന ‘ടാലന്റ് മോബിലിറ്റി ഡ്രൈവ്’ പുരോഗമിക്കുന്നു. യു. കെ യിലെ പ്രമുഖ എന്‍എച്എസ് ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിട്ടുളളത്. യു.കെ യിലേയ്ക്കുളള നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് അഭിമുഖങ്ങള്‍ ഉടന്‍ നടക്കും. അതിന് മുന്നോടിയായാണ് ടാലന്റ് മൊബിലിറ്റ് ഡ്രൈവ്. യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി ഓണ്‍ലൈന്‍ വഴിയാണ് അഭിമുഖത്തിന് അവസരം ഒരുക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET / IELTS സ്‌കോര്‍ , നഴ്‌സിംഗ്

Damam, gulf, Jeddah, Riyad

ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ്

റിയാദ്: വിവിധ ഗ്രൂപ്പുകളിലായി റിയാദില്‍ നിന്നു ഹജ്ജിന് പോകുന്നവര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. ഐ സി എഫ് പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിലേറെയായി ഇവര്‍ക്ക് നല്‍കി വരുന്ന ഹജ്ജ് ക്ലാസിന്റെ സമാപനത്തിന്റെ ഭാഗമായിരുന്നു യാത്രയയപ്പ്. ഐ സി എഫ് സൗദി നാഷണല്‍ കമ്മറ്റി വിദ്യാഭ്യസ സമിതി പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാജിമാര്‍ക്കുള്ള ഐ സി എഫിന്റെ

Damam, gulf, Jeddah, Riyad

യു എഫ് സി ഫുട്‍ബോൾ മേള : ഖാലിദിയക്ക് കിരീടം

ദമാം:  അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഇലവന്‍സ് ഫുട്ബോള്‍ മേളയുടെ കലാശപ്പോരാട്ടത്തില്‍ കോര്‍ണിഷ് സോക്കറിനെ പരാജയപ്പെടുത്തി ദിമാ ടിഷ്യു ഖാലിദിയ എഫ് സി കിരീട ജേതാക്കളായി. പൊരുതി കളിച്ച കോര്‍ണിഷ് സോക്കറിനെതിരെ ഏകപക്ഷീയ മുന്ന് ഗോളുകള്‍ക്കാണ്‌ ഖാലിദിയ എഫ് സി മുട്ടുകുത്തിച്ചത്. റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍ പ്രമുഖ താര നിരയുമായെത്തിയ ഇരു ടീമുകളുടേയും വാശിയേറീയ മല്‍സരത്തിന്‌ സാക്ഷിയാവാന്‍ നൂറ്‌ കണക്കിന്‌ കാല്‍പന്ത് പ്രേമികളാണ്‌ സ്റ്റേഡിയത്തിലെത്തിയത്. ആദ്യപകുതിയില്‍

Damam, gulf, Jeddah, Riyad

ഗള്‍ഫ് വിമാനത്താവളങ്ങളില്‍ തിരക്കേറുന്നു; യാത്രക്കാര്‍ ജാഗ്രത പാലിക്കണം

റിയാദ്: വേനല്‍ അവധി തുടങ്ങിയതോടെ ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ അവധിയും പ്രഖ്യാപിച്ചതോടെയാണ് വിമാനത്താവളങ്ങള്‍ നിറഞ്ഞ് കവിയാന്‍ തുടങ്ങിയത്. നാല് ദിവസം പെരുന്നാള്‍ അവധിയും രണ്ട് ദിവസം വാരാന്ത്യ അവധിയും ഉള്‍പ്പെടെ വിദേശയാത്രക്കൊരുങ്ങുന്നവരും ഏറെയാണ്. അതു:െകാണ്ടുതന്നെ സൗദി അറേബ്യ ഉള്‍പ്പെടെയുളള വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഹജ് നിര്‍വഹിക്കാന്‍ വിദേശ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിതുടങ്ങുന്നതോടെ ജിദ്ദ, മദീന, തായിഫ് എയര്‍പോര്‍ട്ടുകളിലും തിരക്ക് പതിന്മടങ്ങ് വര്‍ധിക്കും. അതിനിടെ ദുബൈ വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക്

Damam, gulf, Jeddah, Riyad

നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം

തിരുവനന്തപുരം: നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജില്‍ OET, IELTS കോഴ്‌സുകളിലെ പുതിയ ബാച്ചുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യു.കെ.യിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സഹായിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ course registration ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. നഴ്‌സിങ്ങില്‍ ബിരുദമുള്ളവര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമാായാണ് പുതിയ ബാച്ച്. ബി.പി.എല്‍ വിഭാഗത്തിനും എസ് .സി ,എസ്. ടി വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റുള്ളവര്‍

Damam, gulf, Jeddah, Riyad

കേളി മുന്‍ പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു; നിലമ്പൂരില്‍ കുടുംബ സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുന്‍ അംഗങ്ങള്‍ ഒത്തുചേരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുളള പ്രവര്‍ത്തകരുടെ സംസ്ഥാന കുടുംബ സംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍ നടക്കും. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയ കേളിയുടെ പ്രവര്‍ത്തകരും കുടുംബങ്ങളും പരസ്പരം പരിചയപെടുന്നതിനും കേളി നാട്ടില്‍ നടപ്പാകുന്ന വിവിധ പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുമാണ് പ്രഥമ കുടുംബസംഗമം. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. അവധിയില്‍ നാട്ടിലുള്ള കേളി അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂരിലെ കെഎസ്‌കെടിയു

Damam, gulf, Jeddah, Riyad

വസുദൈവ കുടുംബകം ആഹ്വാനം ചെയ്ത് യോഗ സെമിനാര്‍

റിയാദ്: ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘യോഗ ഫോര്‍ വസുദൈവ കുടുംബകം’ എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലായിരുന്നു അന്താരാഷ്ട്ര സെമിനാര്‍. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. എസ്‌വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പത്മശ്രീ ഗുരുജി ഡോ. എച്ച്.ആര്‍.നാഗേന്ദ്ര, എസ് വ്യാസ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും ഡയറക്ടറുമായ ഡോ. മഞ്ജുനാഥ് ശര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. ഡേവിഡ്

Damam, gulf, Jeddah, Riyad

അക്രമികളുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മയ്യിത്ത് റിയാദില്‍ സംസ്‌കരിക്കും

റിയാദ്: പാര്‍ക്കില്‍ സൃഹൃത്തിനൊപ്പം വിശ്രമിക്കുന്നതിനിടെ അക്രമികളുടെ കുത്തേറ്റ് മരിച്ച മലയാളിയുടെ മയ്യിത്ത് ജൂണ്‍ 20ന് റിയാദില്‍ ഖബറടക്കും. തൃശൂര്‍ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷ്‌റഫിന്റെ മയ്യിത്ത് നസിം ഖബര്‍ സ്ഥാനില്‍ ഖബറടക്കും. അസര്‍ നമസ്‌കാരത്തിന് ശേഷം എക്‌സിറ്റ് 15ലെ അല്‍ റാജി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷമാകും ഖബറടക്കമെന്ന് ഐസിഎഫ് സാന്ത്വനം വിംഗ് അറിയിച്ചു. സൗദേശി പൗരന്റെ വീട്ടില്‍ ഹൗസ് ഡ്രൈവറായിരുന്ന അഷ്‌റഫിനെ കവര്‍ച്ചക്കാരായ ആഫ്രിക്കന്‍ വംശജര്‍ കഴിഞ്ഞ ആഴ്ചയാണ് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും

Damam, gulf, Jeddah, Riyad

അല്‍ യാസ്മിന്‍ കായിക പരിപാടികള്‍ക്ക് സമാപനം

റിയാദ്: കുരുന്നുകളുടെ കായിക ക്ഷമത വളര്‍ത്തുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന കായിക പരിപാടി സമാപിച്ചു. കെജി വിഭാഗത്തിന്റെ കാിക സമാപന പരിപാടിയില്‍ റിയാദിലെ ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രുക്ഷന്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, ഹെഡ്മിസ്ട്രസ് സംഗീത അനുപ്, ബോയ്‌സ് വിഭാഗം ഹെഡ്മാസ്റ്റര്‍ തന്‍വീര്‍ സിദ്ദിഖി, സിഇഒ സുബി ഷാഹിര്‍, കെജി വിഭാഗം മാനേജര്‍ ഫാത്തിമ എന്നിവര്‍ സന്നിഹിതരായിരുന്നു. ‘പ്രതികൂല സാഹചര്യങ്ങളില്‍ വീണുപോകുമ്പോഴും എഴുനേല്‍ക്കുന്നവനാണ് ചാമ്പ്യന്‍’എന്ന പ്രമേയത്തിലായിരുന്നു

Damam, gulf, Jeddah, Riyad

പ്രവാസി പുനരധിവാസം: അലംഭാവം വെടിയണമെന്ന് തൃശൂര്‍ കൂട്ടായ്മ

റിയാദ്: പ്രവാസി പുനരധിവാസ പദ്ധതികളില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗള്‍ഫ് പ്രവാസികളോട് നീതികാണിക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം പ്രസിഡന്റ് ഷാജി കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി സഗീര്‍ അണ്ടാറത്തറ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോണറ്റ് കൊടകര വാര്‍ഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചു പോയ കൂട്ടായ്മ അംഗങ്ങള്‍ക്കുള്ള റിട്ടയര്‍മെന്റ് ഫണ്ട് വിതരണ റിപ്പോര്‍ട്ട് സോണി പാറക്കല്‍ അവതരിപ്പിച്ചു. കേന്ദ്ര

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര യോഗ ദിനാഘോഷവും സെമിനാറും ഇന്ന്

റിയാദ്: ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 19നു വൈകീട്ട് 6ന് എംബസി ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അധ്യക്ഷത വഹിക്കും. യോഗാ ഗുരുവും എസ്‌വി വ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സിലറും എച്ച്ആര്‍ഡി മന്ത്രാലയം, ആയുഷ് മന്ത്രാലയം എന്നിവയുടെ ഉപദേശകനും പദ്മശ്രീ പുരസ്‌കാരജേതാവുമായ ഗുരുജി നാഗേന്ദ്ര മുഖ്യാതിഥി ആയിരിക്കും. എസ്‌വി വ്യാസ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലരും മെഡിക്കല്‍ ഗവേഷണ വിഭാഗം തലവനുമായ ഡോ.

Scroll to Top