Sauditimesonline

nissam
മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു
Damam, gulf, Jeddah, Riyad

ഡോ. വന്ദനയുടെ കൊലപാതകം; പൊലീസ് നിഷ്‌കൃയത്തം ഗൗരവതരം

റിയാദ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമന്നെ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. പൊലീസ് പരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോക്ടര്‍ മരിച്ചത്. ഇതിനേക്കാള്‍ ഗൗരവമേറിയതാണ് അകമ്പടി സേവിച്ച പൊലീസിന്റെ നിഷ്‌കൃയത്തം. രണ്ട് സംഭവങ്ങളും ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഒ ഐ സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ചികിത്സ നടത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെടും. ആത്യന്തികമായി ഇത് തിരിച്ചടിയാകുന്നത് ചികിത്‌സാ തേടി സര്‍ക്കാര്‍ […]

Damam, gulf, Jeddah, Riyad

സ്‌നേഹാദരവ് ഒരുക്കി ന്യൂസ് 16

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് സ്‌നേഹാദരവ് ഒരുക്കി ന്യൂസ് 16 ചാനല്‍. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച 19 പേരെയാണ് ആദരിച്ചത്. ഡോ.അബ്ദുല്‍ അസീസ്, ശിഹാബ് കൊട്ടുകാട്, സലാം ടിവിഎസ്, ഡോ. സഫീര്‍, ഗഫൂര്‍ കൊയിലാണ്ടി, സത്താര്‍ മാവൂര്‍, ജലീല്‍ കൊച്ചിന്‍, നിഷാ ബിനേഷ്, കുഞ്ഞുമുഹമ്മദ് വയനാട്, ഷിബൂ ഉസ്മാന്‍, അബ്ദുല്‍ അസീസ് കോഡൂര്‍, ഷെറിന്‍ ചാക്കോ, സജിന്‍ നിഷാന്‍, പ്രിന്‍സി ഫിലിപ്പ്, ബിന്ദു

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12 ന് റിയാദില്‍

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 24-ാം ദേശീയ സംഗമം മെയ് 12ന് റിയാദിലെ റൗദ അല്‍ദുറാ, ലുലു വിശ്രമ കേന്ദ്രങ്ങളിലെ നാല് വേദികളില്‍ അരങ്ങേറും. ഇസ്‌ലാമിക മതകാര്യ മന്ത്രാലയം, ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയം എന്നിവയുടെ അംഗീകാരത്തോടെ ബത്ഹ ദഅ്‌വ ആന്റ് .അവയര്‍നസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് സംഗമം. അഡ്വ. മായിന്‍കുട്ടി മേത്തര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം.എം അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവര്‍ക്കുപുറമെ സൗദിയിലെ മത, സാമൂഹിക, മാധ്യമ,

Damam, gulf, Jeddah, Riyad

റിയാദില്‍ ‘വസന്തം’ വിരിഞ്ഞു; ‘കേരളീയം’ കളറായി

റിയാദ്: കേരളത്തിന്റെ തനത് കലകളും സംസ്‌കാരവും വിളംബരം ചെയ്ത് ‘വസന്തം-2023’ റിയാദില്‍ അരങ്ങേറി. കേളി കലാസാംസ്‌കാരിക വേദി എക്‌സിറ്റ് 18ലെ അല്‍ വലീദ് ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കയത്. വിപ്ലവ ഗാനങ്ങള്‍, നാടന്‍ പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം, ഇസ്മയില്‍ കൊടിഞ്ഞിയുടെ നേതൃത്വത്തില്‍ സൂഫി നൃത്തം, അനാമിക രാജ് അവതരിപ്പിച്ച കഥക് നൃത്തം എന്നിവ അരങ്ങേറി. ഇതിന് പുറമെ 14 ജില്ലയിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കേരളീയം എന്ന പരിപാടിയും അവതരിപ്പിച്ചു. കാസര്‍കോഡ് ജില്ലയിലെ കലാരൂപം യക്ഷഗാനം, കണ്ണൂരിലെ തെയ്യം, കോഴിക്കോടിന്റെ ഒപ്പന,

Damam, gulf, Jeddah, Riyad

ബീകോണ്‍ കണ്‍സള്‍ട്ടന്‍സി റിയാദ് ശാഖ ഉദ്ഘാടനം ഇന്ന്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജന്‍സി ‘ബികോണ്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി’ ഗ്രൂപ്പ് റിയാദ് ഒലയയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് ഒലയ അല്‍ അര്‍സില്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അതിയ്യ ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സംരംഭക ലൈസന്‍സ്, ഓഡിറ്റിങ് സര്‍വീസ്, ലീഗല്‍ കണ്‍സണ്‍ട്ടന്റ്‌സി, ബിസിനസ്സ് കണ്‍സല്‍ട്ടന്റ് തുടങ്ങിയ സേവനങ്ങളാണ് ബീക്കോണിന്റെ പ്രധാന മേഖല. ജിദ്ദ ആസ്ഥാനമായ സ്ഥാപനത്തിന്റെ ശാഖയാണ് റിയാദില്‍ ആരംഭിക്കുന്നതെന്ന് ബീകോണ്‍ പ്രതിനിധികള്‍

Damam, gulf, Jeddah, Riyad

ലൈവ് മീഡിയാ ജേര്‍ണലിസം കോഴ്‌സ്; കൊണ്‍വൊകേഷന്‍ നാളെ

റിയാദ്: ലൈവ് മീഡിയാ അക്കാദമി സൗദിടൈംസിന്റെ സഹകരണത്തോടെ നടത്തിയ ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രെയ്‌നിംഗ് കോണ്‍വൊകേഷന്‍ സെറിമണി നാളെ (2023 മെയ് 4) നടക്കും. ബത്ഹ അപ്പോളൊ ഡിമോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 8ന് പരിപാടികള്‍ ആരംഭിക്കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അവതരിപ്പിക്കുന്ന വീഡിയോ പ്രസന്റേഷനാണ് മുഖ്യ ആകര്‍ഷണം. യാത്ര, പൈതൃകം, അഭിമുഖം, ഇംഗ്‌ളീഷ് ന്യൂസ്, സ്‌പോട്‌സ്, ബ്രേകിംഗ് ന്യൂസ് തുടങ്ങിയ വിഭാഗങ്ങില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും. നിര്‍മിത ബുദ്ധിയും മാധ്യമ നൈതികതയും എന്ന വിഷയവും അവതരിപ്പിക്കും. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍

Damam, gulf, Jeddah, Riyad

ഇങ്ങനെവേണം ഓപ്പറേഷന്‍

നസ്‌റുദ്ദീന്‍ വി ജെ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം സംഘര്‍ഷഭരിതമാണ്. സൈനികരും അര്‍ധസൈനികരും തമ്മിലാണ് പോരാട്ടം. യുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയില്‍ കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റു മരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ സുഡാനില്‍ പ്രവാസികളായ ഇന്ത്യക്കാരുടെ കുടുംബങ്ങളും ആശങ്കയിലായി. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ദ്രുതഗതിയിലാണ് ഇടപെട്ടത്. ജിദ്ദയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരിട്ടെത്തി ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കി. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് നിമിഷങ്ങള്‍ക്കകം ഇന്ത്യക്കാരുടെ

Damam, gulf, Jeddah, Riyad

ഐഎന്‍എല്‍ സ്ഥാപകദിനവും സേട്ടു സാഹിബ് അനുസ്മരണവും

റിയാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദര്‍ശം അടിയറവെക്കാതെ 30-ാം വയസ്സിലേക്ക് കടക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപക ദിനം ആഘോഷിച്ചു. സേട്ടു സാഹിബ് അനുസ്മരണവും നടന്നു. ഐഎംസിസി റിയാദ് സെന്‍ട്രല്‍കമ്മിറ്റി ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാപകദിനം സൗദി ഐഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് കള്ളിയത് ഉദ്ഘാടനം ചെയ്തു. 1994 ഏപ്രില്‍ 23ന് ഇന്ത്യല്‍ നാഷണല്‍ ലീഗിന്റെ ഉദയം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷ മുന്നണിക്കൊപ്പം നിന്ന സംഘടന 11 സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമാണ്. പാര്‍ട്ടി

Damam, gulf, Jeddah, Riyad

വര്‍ണ്ണപ്പകിട്ട് 2023 പോസ്റ്റര്‍ പ്രകാശനം

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ മൂന്നാം വാര്‍ഷികം വര്‍ണ്ണപ്പകിട്ട്-2023 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പ്രകാശനം നിര്‍വഹിച്ചു. മെയ് 12ന് വൈകീട്ട് 6.00ന് എക്‌സിറ്റ് 18ലെ അകിയാന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. സിനിമാ താരവും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. പിന്നണി ഗായിക സുമിയ അരവിന്ദ്, പട്ടുറുമാല്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ശ്യാം കാലിക്കറ്റ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. റിയാദിലെ കലാകാരന്‍മാരും

Damam, gulf, Jeddah, Riyad

കെ മുരളീധരന് എയര്‍പോര്‍ട്ടില്‍ സ്വീകരണം; ഈദ് വിത് എംജി ഇന്ന്

റിയാദ്: കെ മുരളീധരന്‍ എംപിക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ റിയാദിലെത്തിയത്. റാഫി കൊയിലാണ്ടി, നൗഫല്‍ സിറ്റിഫ്‌ളവര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. എം ജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹ്മാന്‍ എന്നിവരും പങ്കെടുക്കും.

Damam, gulf, Jeddah, Riyad

മാമുക്കോയയുടെ നിര്യാണത്തില്‍ പിഎംഎഫ് അനുശോചനം

റിയാദ്: മലയാള സിനിമയില്‍ അഭിനയ പ്രതിഭ എന്നതിലുപരി ഒരു ദേശത്തിന്റെ സംഭാഷണ ശൈലി സംഭാവന ചെയ്ത കലാകാരനാണ് മാമുക്കോയ ളന്ന് പ്രവാസി മലയാളി ഫൗണ്ടെഷന്‍ സൗദി നാഷണല്‍ കമ്മിറ്റി. അപ്രതീക്ഷിത വേര്‍പാട് മലയാളക്കരക്ക് നഷ്ടമാണ്. നാടന്‍ ശൈലിയില്‍ അസാധാരണ കഥാപാത്രങ്ങളിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും അരങ്ങൊഴിയുമ്പോള്‍ കോഴിക്കോടിന്റെ സാംസ്‌കാരിക, കലാ രംഗത്തെ സജീവ ഇടപെടലുകള്‍ളാണ് നഷ്ടപെട്ടതെന്നും പിഎംഎഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

സംഗീത വിരുന്നൊരുക്കാന്‍ എംജിയും സംഘവും നാളെ റിയാദില്‍

റിയാദ്: സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു. ഈദ് വിത് എംജി എന്ന പേരില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. എംജി ശ്രീകുമാറിന്റെ പ്രഥമ റിയാദ് സന്ദര്‍ശനത്തില്‍ പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹ്മാന്‍ എന്നിവരും

Damam, gulf, Jeddah, Riyad

‘ഒറ്റക്കോ’ പ്രകാശനം ചെയ്തു

റിയാദ്: യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രമേയമാക്കിയ ‘ഒറ്റക്കോ’ ഹ്രസ്വ ചിത്രം റിയാദില്‍ പ്രകാശനം ചെയ്തു. ഇ-ക്ലാപ്‌സ് മീഡിയയുടെ ബാനറല്‍ ഗോപന്‍ കൊല്ലം സംവിധാനം ചെയ്ത ചിത്രം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് യൂടൂബിലാണ് പ്രകാശനം ചെയ്തത്. സൗദി അറേബ്യയിലെ റിയാദിലും കേരളത്തിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളും അരക്ഷിതാവസ്ഥയും മാനസിക സംഘര്‍ഷങ്ങളും ചിത്രം വിശകലനം ചെയ്യുന്നു. അസമയത്ത് ഒറ്റയ്ക്ക് യാത്രമധ്യേ അപകടത്തില്‍ പെടുന്ന പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും

Damam, gulf, Jeddah, Riyad

റിയാദ് ബ്ലാസ്‌റ്റേഴ്‌സ് സെവന്‍സ് ഫുട്‌ബോള്‍ മത്സരം

റിയാദ്: റിയാദ് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഈത്താര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28 തീയതികളില്‍ റിയാദ് അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസ്സിയേഷന്റെ (റിഫ) മേല്‍നോട്ടത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ മുന്നോടിയായി അല്‍മാസ് ഓഡിറ്റോറിയത്തില്‍ ട്രോഫി ലോഞ്ചിങ്, ഫിക്‌സ്ചര്‍ ഡ്രോ എന്നിവ നടന്നീ, പരിപാടിയില്‍ റിഫ വൈസ് പ്രസിഡന്റ് കുട്ടന്‍ ബാബു മഞ്ചേരി ഉദ്ഘാടനം ചെയ്തു. ഈത്താര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ യാസിര്‍

Scroll to Top