ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി അനുശോചനം
റിയാദ് : സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചനം അറിയിച്ചു. സിപിഐ എം സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുന്നതിനിടയിലാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നത്. മൂന്ന് തവണ ആറ്റിങ്ങല്‍ എംഎല്‍എ ആയിരുന്നു. കൂലി വര്‍ദ്ധനവിന് 1954ല്‍ നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു […]














