സൗദിയിലെ സാധ്യതകള്‍ തേടി യുഎഇയിലെ മലയാളി സംരംഭകര്‍ റിയാദില്‍
റിയാദ്: സൗദി അറേബ്യയിലെ സംരംഭ സാധ്യതകള്‍ തേടി മലയാളി സംരംഭകരുടെ കൂട്ടായ്മ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) പ്രവര്‍ത്തകര്‍ റിയാദില്‍ സന്ദര്‍ശനം നടത്തി. നെറ്റ്‌വര്‍ക്കിംഗിലൂടെ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കാനും യുഎഇയിലെ മലയാളികള്‍ രൂപം നല്‍കിയ കൂട്ടായ്മയാണ് ഐപിഐ. സൗദി നിക്ഷേപ മന്ത്രാലയം, റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ ഔദ്യോഗിക ഏജന്‍സികളുമായി സംഘം കൂടിക്കാഴ്ച നടത്തി. അല്‍ മയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ഐപിഐ ക്ലസ്റ്റര്‍-4 അംഗങ്ങളാള അന്‍പത് […]













