സത്താര്‍ കായംകുളത്തിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കും; നാളെ നാട്ടിലെത്തിക്കാന്‍ ശ്രമം
റിയാദ്: ഇന്നലെ വിടപറഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുള(56)ത്തിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കാന്‍ സഹപ്രവര്‍ത്തകരും കായംകുളം പ്രവാസി അസോസിയേഷന്‍ കൃപയും ശ്രമം തുടങ്ങി. ഇന്ത്യന്‍ എംബസി, ആരോഗ്യ മന്ത്രാലയം, പൊലീസ് എന്നിവിടങ്ങളില്‍ നിന്നുളള ക്ലിയറന്‍സ് രേഖ ലഭിച്ചാല്‍ ഇന്നുതന്നെ മൃതദേഹം എംബാം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നവംബര്‍ 16 വ്യാഴം രാത്രി 10.30നുളള റിയാദ്-കൊളംബേിാ-കൊച്ചി വിമാനാത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം. വെളളി ഉച്ചയോടെ മയ്യത്ത് നാട്ടില്‍ ഖബറടക്കാന്‍ കഴിയുന്ന വിധമാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഷിഹാബ് കൊട്ടുകാട്, […]














