ബന്ധികളാക്കിയ 28 വേലക്കാരികളെ മോചിപ്പിച്ചു
റിയാദ്: സൗദിയില്‍ ബന്ധികളാക്കിയ 28 വേലക്കാരികളെ അധികൃതര്‍ രക്ഷപ്പെടുത്തി. മാന്‍പവര്‍ ജനറല്‍ സര്‍വീസ് കമ്പനിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള വനിതകളെ ബന്ധികളാക്കിയത്. മതിയായ ഭക്ഷണവും ചികിത്സയും നിഷേധിച്ചതായി രക്ഷപ്പെട്ടവര്‍ പരാതിപ്പെട്ടു. മാന്‍ പവര്‍ ജനറല്‍ സര്‍വീസ് കമ്പനിയുടെ കീഴില്‍ലുളള രഹസ്യ കേന്ദ്രത്തിലാണ് വനിതാ ജീവനക്കാരെ ബന്ധിയാക്കിയത്. ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ നാലു മാസമായി കഴിഞ്ഞവരെയാണ് മേചിപ്പിച്ചത്. മാനവ, വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസും സിവില്‍ ഡിഫന്‍സ് ഭടന്‍മാരും ഉള്‍പ്പെടെയുളള സംഘം വാതില്‍











