Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

gulf

Damam, gulf, Jeddah, Riyad

ആപ്പള്‍ അക്കാദമി സൗദിയില്‍; വനിതകള്‍ക്ക് പരിശീലനം നല്‍കും

റിയാദ്: ഐ ടി രംഗത്തെ ഭീമന്‍മാരായ ആപ്പിള്‍ കമ്പനി വനിതകള്‍ക്കായി പ്രഥമ അക്കാദമി സൗദിയില്‍ ആരംഭിക്കുന്നു. നൂറാ യൂനിവേഴ്‌സിറ്റിയുടെ സഹകരത്തോടെ റിയാദിലാണ് അക്കാദമിയെന്ന് കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ വനിതാസംരഭകരുടെ സഹകരണത്തോടെ പുതിയ അക്കാദമി സ്ഥാപിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പഠനം, ഗവേഷണം എന്നിവക്ക് പ്രാമുഖ്യം നല്‍കുന്ന അക്കാദമിയില്‍ സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രിന്‍സ് നൂറ യൂനിവേഴ്‌സിറ്റി, തുവൈഖ് അക്കാദമി എന്നിവയുമായി സഹകരിച്ചാണ് വനിതകള്‍ക്കായി അക്കാദമി സ്ഥാപിക്കുന്നതെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ വനിതാ സര്‍വകലാശാല […]

Damam, gulf, Jeddah, Riyad

മലയാളി യുവാവിന്റെ കൊലയാളിക്ക് സൗദിയില്‍ വധശിക്ഷ

റിയാദ്: മലയാളി യുവാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. ജിദ്ദയില്‍ അക്കൗണ്ടന്റായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം ചാത്രത്തൊഴി കെ വി അമീറലി മോഷണത്തിനിടെയാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടത്താനുളള ശ്രമം അമീറലി ചെറുത്തു. ഇതിനിടയിലാണ് കൊല നടന്നത്. അമീറലിയുടെ കൈവശം സൂക്ഷിച്ചിരുന്ന പണവുമായി കടന്ന സ്വദേശി പൗരന്‍ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു. അമീറലിയെ കാണാതായതോടെ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ സ്വദേശി പൗരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ

Damam, gulf, Jeddah, Riyad

‘ഖസീം പ്രവാസി സഖാക്കള്‍’ ഭാരവാഹികളെ തെരഞ്ഞെടുത്തു

മിദിലാജ് വലിയന്നൂര്‍ ബുറൈദ: അല്‍ഖസീമിലെ ബുറൈദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടതു അനുയായികളുടെകൂട്ടായ്മ ‘ഖസീം പ്രവാസി സഖാക്കള്‍’ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാരിയദിര്‍ത്തി വിശ്രമകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് അനുദിനം പ്രസക്തി വര്‍ദ്ധിച്ചു വരുകയാണ്. പ്രവാസ ലോകത്തും ഇടതു ആശയങ്ങള്‍ക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്ന് മുജീബ് കുറ്റിച്ചിറ പറഞ്ഞു. കേരളത്തിലെ പുതിയ സര്‍ക്കാറില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പ്രവാസി വിഷയങ്ങളില്‍

Damam, gulf, Jeddah, Riyad

ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂട്ട്: കെഎംസിസി-എസ്‌ഐസി സഹായിക്കും

മിദിലാജ് വലിയന്നൂര്‍ ബുറൈദ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ സീമാഞ്ചല്‍ ആസ്ഥാനമാക്കി ആരംഭിച്ച ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന് പ്രവാസികളുടെ സഹായം. സമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നേതൃ പരമായ പങ്ക് നിര്‍വഹിക്കാന്‍ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് സ്ഥാപനം നേതൃത്വം നല്‍കുന്നത്. കിഷന്‍ഗഞ്ചില്‍ പതിമൂന്നു ഏക്കറില്‍ ഇതിനായി കെട്ടിട സമുച്ചയത്തിന്റെ പണി ആരംഭിച്ചു. ആറു കോടി രൂപ ചെലവ് വരുന്ന 55,000 ചതുരശ്ര അടി വിസ്തൃതിയില്‍ നാലു നില

Damam, gulf, Jeddah, Riyad

ഷമീം പന്തളത്തിന് യാത്രയയപ്പ്

ബുറൈദ: രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസത്തിന് ശേിഷം നാട്ടിലേക്ക് മടങ്ങുന്ന റോയല്‍ ഫ്യൂച്ചര്‍ റീജണല്‍ മാനേജര്‍ മുഹമ്മദ് ഷമീം പന്തളത്തിന് യാത്രയയപ്പ് നല്‍കി. മാനേജ്‌മെന്റും സ്റ്റാഫംഗങ്ങളും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്. പ്രവാസത്തിനിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും സാമുഹ്യ പ്രതിബദ്ധതയുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നില്‍ക്കുകയും ചെയ്ത മുഹമ്മദ് ഷമീം ബുറൈദയിലെ പ്രവാസി സമൂഹത്തിന് സുപരിചിതനാണ്. കമ്പനി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് മാനേജര്‍ ജംഷിദ് തിരുനെല്ലി ഉപഹാരം സമ്മാനിച്ചു. ഫൈസല്‍, അബ്ദുറഹിമാന്‍, റെജിമോന്‍, യൂനുസ്, ഓമനക്കുട്ടന്‍ പിളള,

Damam, gulf, Jeddah, Riyad

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം

റിയാദ്: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അവസരം. ഇവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിനും തടസ്സമില്ല. മാസങ്ങള്‍ക്ക് മുമ്പുതന്നെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി പാസ്‌പോര്‍ട് ഡയറക്ടറേറ്റിനെ സമീപിക്കുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരുന്നു. ഇതിനായി ഇന്ത്യന്‍ എംബസി നേരത്തെ രജിസ്‌ട്രേഷന് വെബ്‌സൈറ്റ് ലിങ്കും പ്രസിദ്ധീകരിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പ്രതികളല്ലാത്തവര്‍ക്കും വാണ്ടഡ് കാറ്റഗറിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. അതേസമയം, ഇഖാമ നിയമ ലംഘകര്‍ക്കു സൗജന്യ വാക്‌സിന്‍ വിതരണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

gulf

അഞ്ഞൂറ് റിയാല്‍ വരെ ചികിത്സ; അപ്രൂവല്‍ ആവശ്യമില്ലെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍

റിയാദ്: സൗദിയില്‍ 500 റിയാല്‍ വരെയുളള ചികിത്സക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു മുന്‍കൂട്ടി അപ്രൂവല്‍ ആവശ്യമില്ലെന്ന് അധികൃതര്‍. ആരോഗ്യ ഇന്‍ഷുറന്‍സുളള മുഴുവന്‍ പോളിസി ഉടമകള്‍ക്കും ചികിത്സക്ക് അവകാശമുണ്ട്. ചികിത്സ നിഷേധിക്കുന്നത് നിയമ ലംഘനമാണെന്നും സൗദി കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളില്‍ പോളിസി ഉടമകള്‍ പണമടച്ച് ചികിത്സ തേടിയാല്‍ 15 ദിവസത്തിനകം അടച്ച പണം മടക്കി നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നേടുന്നതിന് വിദേശ

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ‘പിങ്ക് ഫെസ്റ്റിവല്‍’

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ‘പിങ്ക് ഫെസ്റ്റിവല്‍’ പ്രമോഷന്‍ ആരംഭിച്ചു. വനിതകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, വാനിറ്റി ബാഗ്, ഫുട്‌വെയര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് പിങ്ക് ഫെസ്റ്റിവലിന്റെ പ്രത്യേകത. ഏറ്റവും മികച്ച വിലയില്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്ന പ്രമോഷന്‍ ജൂലൈ 20 വരെ തുടരും. ബത്ഹ, അസീസിയ, മലാസ്, ബുറൈദ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രമോഷന്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു. പ്രാമോഷന്‍ കാലയളവില്‍ ലേഡീസ് ഗൗണ്‍, ലേഡീസ്

Damam, gulf, Jeddah, Riyad

സൗദിയില്‍ മുപ്പതുകാര്‍ക്കും വാക്‌സിന്‍

റിയാദ്: സൗദിയില്‍ 30നും 40നും ഇടയില്‍ പ്രായമുളളവര്‍ക്കു രണ്ടാം ഡോസ് വാക്‌സിന്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ 40നും 50നും ഇടയില്‍ പ്രായമുളളവര്‍ക്കു രണ്ടാം ഡോസ് വിതരണം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുളള ആദ്യ ഡോസ് വാക്‌സിന്‍ വിതരണവും രാജ്യത്ത് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതിനിടെ, സൗദിയില്‍ പുതുതായി 1277 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 പേര്‍ രോഗമുക്തി നേടി. ചികിത്സയിലായിരുന്ന 16 പേരാണ് 24 മണിക്കൂറിനിടെ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രൊടോകോള്‍ പാലിക്കുന്നുണ്ടെന്ന്

Damam, gulf, Jeddah, Riyad

പണിയറിയണം; പരീക്ഷ പാസാകണം

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ ശേഷി വിലയിരുത്തുന്നതിന് യോഗ്യതാ പരീക്ഷ ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിലായതോടെ അടിസ്ഥാന യോഗ്യതയില്ലാത്ത മലയാളികള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. വിദേശികള്‍ക്ക് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. നിശ്ചിത പരീക്ഷ പാസാകാന്‍ മൂന്ന് അവസരങ്ങള്‍ അനുവദിക്കും. പരീക്ഷയില്‍ യോഗ്യത നേടാത്തവരുടെ ലേബര്‍ പെര്‍മിറ്റ് കാര്‍ഡ് പുതുക്കില്ല. താമസാനുമതി രേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള പ്രൈാഫഷനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. തൊഴില്‍ ചെയ്യാന്‍ യോഗ്യതയും അറിവും പരിചയവും വിദേശ തൊഴിലാളിക്ക് ഉണ്ടെന്ന് ഉറപ്പു

Damam, gulf, Jeddah, Riyad

സൗദിയില്‍ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍

റിയാദ്: സൗദിയില്‍ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. 12 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍, ജോലിക്കാര്‍, സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, ട്രെയിനികള്‍ എന്നിവര്‍ക്കും വാക്‌സിന്‍ വിതരണണ ചെയ്യും. അടുത്ത അധ്യയന വര്‍ഷം വിദ്യാലയങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനാണ് ശ്രമം നടക്കുന്നത്. അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 1,247 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 1429 പേര്‍ രോഗ

Damam, gulf, Jeddah, Riyad

ഹെല്‍ത് പാസ്‌പോര്‍ട്ടിന് പുറമെ 22 സേവനങ്ങളുമായി തവക്കല്‍നാ ആപ്

റിയാദ്: സൗദിയില്‍ വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള ഹെല്‍ത് പാസ്‌പോര്‍ട്ട് തവക്കല്‍നാ ആപ്‌ളിക്കേഷനില്‍ ലഭ്യമാണെന്ന് അധികൃതര്‍. ആരോഗ്യ വിവരങ്ങള്‍, രോഗപ്രതിരോധം, പി.സി.ആര്‍ ടെസറ്റ് ഫലം, കോവിഡ് ട്രാവല്‍ ഇന്‍ഷുറന്‍സ്, കാലാവധി തുടങ്ങിയ വിവരങ്ങള്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടില്‍ ലഭ്യമാണ്. യാത്രാ നടപടികള്‍ വേഗത്തിലാക്കാന്‍ ഹെല്‍ത് പാസ്‌പോര്‍ട്ട് സഹായിക്കും. സുരക്ഷാ വകുപ്പിന്റെ പരിശോധനാ വേളയില്‍ ഹെല്‍ത് പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഔദ്യോഗിക രേഖയായി പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പബ്‌ളിക് സര്‍വീസ്, പെര്‍മിറ്റ് സര്‍വീസ്, ഹെല്‍ത് സര്‍വീസ്, ഹജ്-ഉംറ സര്‍വീസ്, എഡ്യൂകേഷന്‍ സര്‍വീസ്,

Damam, gulf, Jeddah, Riyad

വിദേശികളുടെ റെമിറ്റന്‍സ്; ആറ് ശതമാനം വര്‍ധന

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ മെയ് മാസം 1,253 കോടി റിയാല്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക്. 2020 മെയ് മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ 1,183 കോടി റിയാലാണ് മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. അതേസമയം, ഏപ്രിലിനെ അപേക്ഷിച്ച് മേയില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ 74.8 കോടി റിയാലിന്റെ കുറവുണ്ടെന്നും സാമ അറിയിച്ചു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് സൗദി അറേബ്യയുടെ ബജറ്റ് കമ്മി 50 ശതമാനം കുറക്കുമെന്ന് വിലയിരുത്തല്‍.

Damam, gulf, Jeddah, Riyad

ഒരാഴ്ചക്കിടെ 20,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരായ ഇരുപതിനായിരം വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ജൂണ്‍ 24 മുതല്‍ 30 വരെ രാജ്യത്ത് നടന്ന റെയ്ഡുകളിലാണ് 19,812 പേര്‍ അറസ്റ്റിലായത്. ഇഖാമ, തൊഴില്‍ നിയമ ലംഘകരും അതിര്‍ത്തി നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇഖാമ കാലാവധി കഴിഞ്ഞ 8570 പേരും തൊഴില്‍ നിയമം ലംഘിച്ച 947 പേരും കസ്റ്റഡിയിലായി. അതിര്‍ത്തി നിയമ ലംഘനങ്ങള്‍ക്ക് 10,295 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 224 പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരാണെന്നും മന്ത്രാലയം

Scroll to Top