Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

gulf

Damam, gulf, Jeddah, Riyad

സൗദിയിലേക്ക് നേരിട്ട് വിമാനം; ഇനിയും കാത്തിരിക്കേണ്ടി വരും

റിയാദ്: ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് നേരിട്ടു വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഹജ്ജ് സീസണ്‍ കഴിഞ്ഞതിന് ശേഷം മാത്രമേ വിമാന സര്‍വീസിന് അനുമതി ലഭിക്കുകയുളളൂവെന്നാണ് സൂചന. അതേസമയം, വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ റിയാദ് ഇന്ത്യന്‍ എംബസി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതാണ് സര്‍വീസിന് അനുമതി ലഭിക്കാതിരുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി. അന്താരാഷ്ട്ര […]

Damam, gulf, Jeddah, Riyad

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കം പ്രതിരോധിക്കുക: നവോദയ

റിയാദ്: സംഘ്പരിവാര്‍ സാമ്പത്തിക താല്പര്യങ്ങള്‍ക്കും വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും ലക്ഷദ്വീപിനെ ലക്ഷ്യമിടുന്നതായി നവോദ സാംസ്‌കാരിക വേദി ആരോപിച്ചു. ദ്വീപ് നിവാസികളുടെ സമാധാനപൂര്‍ണമായ ജീവിതം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍പോലും കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ള സമൂഹത്തിനെതിരെ ഗുണ്ടാനിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ഭയപ്പെടുത്തുന്നതാണ്. പകരം സംവിധാനം ഒരുക്കാതെയാണ് റോഡ് വികസനത്തിന്റെയും തീരസംരക്ഷണത്തിന്റെയും പേരില്‍ ആയിരങ്ങളെ കുടിയൊഴിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് രണ്ടു കുട്ടികളില്‍ കൂടാന്‍ പാടില്ലെന്ന

Damam, gulf, Jeddah, Riyad

ബഹ്‌റൈനില്‍ കുടുങ്ങിയവരെ സൗദിയിലെത്തിക്കണം: കെഎംസിസി

റിയാദ്: കൊവിഡ് മൂലം നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് വാക്‌സിന്‍ സംബന്ധമായ ആശങ്കള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും യാത്രാമധ്യേ ബഹ്‌റൈനില്‍ കുടുങ്ങിയ പ്രവാസികളെ സൗദിയിലെത്തിയക്കണമെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, അംബാസഡര്‍, നോര്‍ക്ക സി ഇ എന്നിവര്‍ക്ക് അടിയന്തര സന്ദേശങ്ങള്‍ അയച്ചു. സൗദിയില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ നാട്ടില്‍ ഈ വാക്‌സിന്‍ എടുത്ത ഭൂരിഭാഗം പ്രവാസികളുടെയും ആശങ്ക മാറ്റാന്‍ സഊദിയുമായി നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ട് നടപടികള്‍ നീക്കണം. സൗദി പ്രവാസികള്‍ക്ക് ആസ്ട്രസെനേക വാക്‌സിന്‍

Damam, gulf, Jeddah, Riyad

ബഹ്‌റൈനില്‍ കുടുങ്ങിയവരെ സൗദിയിലെത്തിക്കും: അംബാസഡര്‍

റിയാദ്: ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ്. മലയാളികള്‍ ഉള്‍പ്പെടെ 1500 ഇന്ത്യക്കാരാണ് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ ബഹ്‌റൈനില്‍ കുടുങ്ങിയത്. ബഹ്‌റൈനിലെയും സൗദിയിലെയും എംബസികള്‍ ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളുമായി നടത്തുന്ന ചര്‍ച്ച പുരോഗമിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി വളന്റിയര്‍മാരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ സംബന്ധിച്ച ആശങ്കകള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

പ്രവാസികളുടെ മടക്കവും വാക്‌സിനേഷനും: ആശങ്കകള്‍ പരിഹരിക്കണം

റിയാദ്: സുരക്ഷിതമായി സൗദിയിലേക്കു മടങ്ങുന്നതിന് സൗദിയിലെ പ്രവാസികള്‍ക്കു ഇന്ത്യയില്‍ പ്രത്യേക വാക്‌സിന്‍ സൗകര്യം ലഭ്യമാക്കണമെന്ന് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍. വാക്‌സിനേഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യാ സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ നാട്ടില്‍ ഉള്ളവരും കഴിഞ്ഞ 3 മാസത്തിനിടെ കോവിഡ് ബാധിച്ചവരുമായവര്‍ക്ക് ചുരുങ്ങിയത് 3 മാസത്തിന് ശേഷമാണ് വാക്‌സിന്‍ എടുക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ അത്തരം കേസുകളില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും സൗദിയിലെ തവക്കല്‍നാ ആപ്ലികേഷനില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുളള സംവിധാനം സൗദി ആരോഗ്യമന്ത്രാലയവുമായി നയതന്ത്ര

Damam, gulf, Jeddah, Riyad

സ്വദേശിവത്ക്കരണം: ‘നിതാഖാത്’ മുത്വവര്‍ വരുന്നു

റിയാദ്: സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് പരിഷ്‌കരിക്കാനൊരുങ്ങി സൗദി അറേബ്യ. നിതാഖാത് മുത്വവര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശികളെ ആകര്‍ഷിക്കുന്ന വിധം രൂപകത്പ്പന ചെയ്യും. മാത്രമല്ല വിവിധ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. ഇത് മൂന്നര ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിതാഖാത്ത് പരിഷ്‌കരണ പദ്ധതി ആരംഭിച്ചത്. ആധുനിക തൊഴില്‍ വിപണിക്ക് അനുസൃതമായി തൊഴില്‍ വിപണിയെ സജ്ജീകരിക്കുകയാണ് ലക്ഷ്യം. ഇതു രാജ്യത്തെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക്

Damam, gulf, Jeddah, Riyad

സര്‍ക്കാര്‍ പ്രവാസി ക്ഷേമം ഉറപ്പു വരുത്തണം: ജിഎംഎഫ്

റിയാദ്: പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതു സര്‍ക്കാരിനെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അഭിനന്ദിച്ചു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അഭിനന്ദന സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരി പ്രവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്. അവധിക്കു നാട്ടിലെത്തിയവര്‍ക്ക് മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. സൗദിയിലേക്കു മടങ്ങുന്നതിന് രണ്ടു ലക്ഷത്തിലധികമാണ് ചെലവ്. ഇതെല്ലാം പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഭവമില്ലാത്തവര്‍, സ്വന്തമായി ഭൂമിയില്ലാത്തവര്‍, മക്കളെ പഠിപ്പിക്കാന്‍ ശേഷിയില്ലാത്തതവര്‍, സ്വന്തം റേഷന്‍ കാര്‍ഡ്‌പോലും ഇല്ലാത്തവര്‍, രോഗികള്‍, മതിയായ ചികിത്സ ലഭിക്കാത്തവര്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ധാരാളം

Damam, gulf, Jeddah, Riyad

ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കാന്‍ രാജാവിന്റെ ഉത്തരവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പോയ വിദേശ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു നേരിട്ടു വിമാന യാത്രക്കു അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന സുപ്രധാന പ്രഖ്യാപനം. ജൂണ്‍ 2 വരെ ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി കഴിയുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. സന്ദര്‍ശക വിസയില്‍ സൗദിയിലെത്താന്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്കും വിസ സൗജന്യമായി നീട്ടി നല്‍കും.

Damam, gulf, Jeddah, Riyad

സുബൈര്‍ കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ്; പ്രശംസാഫലകം സമ്മാനിച്ചു

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ നേതൃത്വത്തില്‍ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സര വിജയികള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. ഇംഗ്ലീഷ് കാറ്റഗറി 3 വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലീഹ ജാവിദിനുള്ള പ്രശംസാഫലകവും പാരിതോഷികവും പ്രിന്‍സിപ്പല്‍ നൗഷാദ് അലി സമ്മാനിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിസ സോണല്‍ കണ്‍വീനര്‍ ഷമീര്‍ യുസഫ്, പ്രതിനിധികളായ നൂഹ് പാപ്പിനിശ്ശേരി, മുഹമ്മദ് സഫയര്‍, എന്നിവര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

ഡോ. കെ റഹ്മത്തുള്ള മനുഷ്യസ്‌നേഹിയായ അധ്യാപകന്‍

ഇബ്രാഹിം സുബ്ഹാന്‍, റിയാദ് ചില മരണങ്ങള്‍ വല്ലാത്തൊരു വേദനയായി മനസ്സില്‍ നിറയും. മെയ് 22ന് രാത്രി റിയാദിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ഡോ. കെ റഹ്മതുളളയുടെ വിയോഗ വാര്‍ത്ത വന്നത്. ചെന്നൈയിലെ പോരൂരിനടുത്ത രാമപുരം സ്വദേശിയായ അദ്ദേഹത്തെ അമ്പതാമത്തെ വയസ്സിലാണ് മരണം കവര്‍ന്നെടുത്തത് എന്നതാണ് വേദന ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി അദ്ദേഹം കോവിഡിന്റെ പിടിയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നാണ് അറിയുന്നത്. നാഥന്‍ അദ്ദേഹത്തിന്റെ സ്വര്‍ഗ്ഗ പ്രവേശം സാധ്യമാക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. അല്‍

Damam, gulf, Jeddah, Riyad

റിയാദിലെ തെരുവില്‍ പുളളിപ്പുലി

റിയാദ്: തെരുവില്‍ പുളളിപ്പുലി. സ്വദേശി ബാലികയാണ് പുളളിപ്പുലിയുമായി തെരുവിലിറങ്ങിയത്. കഴുത്തില്‍ കയറിട്ട് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതുപോലെ പുളളിപ്പുലിയുമായി കാറിലാണ് ബാലിക എത്തിയത്. പുലിയെ കാറില്‍ നിന്നു പുറത്തിറക്കി റോഡിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റോഡിലിറങ്ങിയ പുലിയെ കയറില്‍ പിടിച്ചു വലിച്ച് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ചിലര്‍ ദേശീയ വന്യമൃഗ കേന്ദ്രത്തില്‍ പരാതി അറിയിച്ചു. നിയമ ലംഘനം ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ വന്യജീവികളെ

Damam, gulf, Jeddah, Riyad

സൗദിയില്‍ മൂവായിരം റിയാലിന് മുകളില്‍ ലേഗേജിന് നികുതി

റിയാദ്: സൗദി അറേബ്യയിലേക്കു വരുന്നവരുടെ അധികം മൂല്യമുളള ലഗേജിന് നികുതി ബാധകമാണെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. വ്യക്തിഗത സാധനങ്ങള്‍ 3,000 റിയാലില്‍ കൂടുതലാണെങ്കില്‍ ഇറക്കുമതി തീരുവ ചുമത്തും. നാലംഗ കുടുംബത്തിന് പരമാവധി 12,000 റിയാലിന്റെ സാധനങ്ങള്‍ മാത്രമാണ് നികുതി ഇല്ലാതെ കൊണ്ടുവരാന്‍ കഴിയുക. ഇതു വ്യക്തിഗത ഉപയോഗത്തിനുളള സാധനങ്ങളായിരിക്കണം. വില്‍പ്പനക്കുളള സാധനങ്ങള്‍ പാസഞ്ചര്‍ ലഗേജായി കൊണ്ടുവരാന്‍ അനുവദിക്കില്ല. സ്വദേശികളും വിദേശികളും വിദേശയാത്ര കഴിഞ്ഞ് വന്‍തുകയുടെ സാധനങ്ങള്‍ വ്യക്തിഗത ആവശ്യത്തിനെന്ന വ്യാജേന കൊണ്ടുവരുന്നത് പതിവാണ്. ഇന്ത്യക്കാര്‍

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ബയ് വണ്‍ ഗറ്റ് വണ്‍ ഓഫര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ ബയ് വണ്‍ ഗറ്റ് വണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജൂണ്‍ 7 വരെ ഓഫര്‍ ലഭ്യമാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സ്‌റ്റേഷനറി, ക്ലീനിംഗ് മെറ്റീരിയല്‍, അടുക്കള സാമഗ്രികള്‍, ഫുട്‌വെയര്‍, മെന്‍സ്-ലേഡീസ്-കിഡ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. അല്‍കോബാര്‍, ബുറൈദ, ഹഫൂഫ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെ സിറ്റി ഫ്‌ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്ക് ശാഖകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Damam, gulf, Jeddah, Riyad

സത്യപ്രതിജ്ഞ ആഘോഷിച്ച് നവോദയ റിയാദ്; ഇ കെ നായനാര്‍ അനുസ്മരണവും നടന്നു.

റിയാ്വ്: കേരളത്തിന്റെ പുതുചരിത്ര പിറവിക്ക് നാന്ദി കുറിക്കുന്ന ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ റിയാദ് നവോദയ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. മന്ത്രിമാരായി ജനകീയരായ പുതുമുഖങ്ങളെ നിയമിച്ച് അസാധാരണ മാതൃകയും ധീരതയുമാണ് സി പി ഐഎം കാണിച്ചതെന്ന് നവോദയ സംഘടിപ്പിച്ച യോഗത്തില്‍ ആമുഖപ്രഭാഷണം നടത്തിയ സെക്രട്ടറി രവീന്ദ്രന്‍ പറഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് തുടര്‍ച്ചയും ഒപ്പം പുതിയ പദ്ധതികളും പ്രതീക്ഷിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത കുമ്മിള്‍ സുധീര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ്

Scroll to Top