റമദാന്‍ ‘വൈബ്’; ആഘോഷ രാവൊരുക്കി ദി ഗ്രോവ്‌സ്
റിയാദ്: റമദാന്‍ രാവുകള്‍ക്ക് പ്രത്യേക വൈബ് സമ്മാനിക്കുകയാണ് ദി ഗ്രോവ്‌സ് എന്ന പേരില്‍ റിയാദില്‍ ഒരുക്കിയിട്ടുളള പ്രത്യേക മേഖല. ഭക്ഷ്യ വിഭവങ്ങള്‍, കലാപ്രകടനങ്ങള്‍ എന്നിവയ്ക്കുപുറമെ വര്‍ണ ദീപങ്ങളും ഇവിടുത്തെ കൗതുക കാഴ്ചകളാണ്. ആത്മീയ ചൈതന്യം തുളുമ്പുന്ന റമദാന്‍ രാവുകളില്‍ പ്രാര്‍ഥനകള്‍ കഴിഞ്ഞെത്തുന്നവര്‍ക്ക് വിനോദവും സംഗീതവും സമന്വയിപ്പിച്ച് സമയം ചെലവഴിക്കാനുളള ഇടമാണ് ഗ്രോവ്‌സ്. റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ജനറല്‍ എന്റെൈര്‍ന്‍മെന്റ് അതോറിറ്റി നാലു വര്‍ഷം മുമ്പാണ് ഗ്രോവ്‌സ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം റമദാനില്‍ ഗ്രോവ്‌സ് സന്ദര്‍ശകര്‍ ഏറിയാരുന്നു. […]














