മലയാളിയാരവം: കപ്പല്‍ കയറിയ കാല്‍പ്പന്ത് കമ്പം
റിയാദ്: മലയാളി ചേക്കേറിയ പ്രവാസ മണ്ണുകളിലെല്ലാം അതിപുരാതന കാലം മുതല്‍ കാല്‍പ്പന്ത് കമ്പവും കപ്പല്‍ കയറിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും എത്ര പ്രതികൂല സാഹചര്യത്തിലായാലും മലയാളിക്ക് കളി വിട്ടൊരു കളിയില്ല. അതിന് തെളിവാണ് സൗദിയില്‍ മലയാളികള്‍ കേന്ദ്രീകരിക്കുന്ന മുക്കിലും മുലകയിലും ലോകക്കപ്പ് മത്സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ലോകകപ്പ് കാലത്തെ പോലെ ഇത്തവണയും സജീവമാണ് പ്രവാസത്തിലെ കളിയിടങ്ങള്‍. മലയാളികള്‍ ധാരാളമുളള ബത്ഹ നഗരഹൃദയത്തിലെ സാംസ്‌കാരിക കേന്ദ്രമാണ് സഫ മക്ക. ഇവിടെയുളള ഓഡിറ്റോറിയത്തില്‍ ഒഐസിസി മലപ്പുറം ജില്ല […]














