സാന്റിയാഗോ യുദ്ധവും പിക്കിള്‍സ് കണ്ടെത്തിയ കപ്പും
അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായി ലോകകപ്പ് വേദിയാവുന്നതില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വീണ്ടും ബഹിഷ്‌ക്കരണ ഭീഷണി മുഴക്കി. തുടര്‍ന്ന് 1962ലെ ഏഴാം പതിപ്പില്‍ ലോകകപ്പ് വേദി വീണ്ടും തെക്കേ അമേരിക്കയിലെത്തി. ലോകകപ്പ് വേദിയ്ക്ക് വേണ്ടി എപ്പോഴും ശ്രമിച്ച് കൊണ്ടിരുന്ന അര്‍ജന്റീനയെ തഴഞ്ഞ് ചിലിയെ തെരഞ്ഞെടുത്തതിന് പിന്നില്‍ അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സഹകരിക്കുക എന്ന ഫിഫയുടെ ഉദ്ദേശ്യ ലക്ഷ്യമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എങ്കിലും അതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോഴും സംശയിക്കപ്പെടുന്നു. […]














