Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം
Damam, gulf, Jeddah, Riyad

റമദാന്‍ തുടങ്ങിയതോടെ മസ്ജിദുല്‍ ഹറമില്‍ തീര്‍ഥാടകരുടെ ബാഹുല്യം

മക്ക: റമദാന്‍ തുടങ്ങിയതോ ൈമസ്ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതോടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി അധികൃതര്‍. ഹറമില്‍ പ്രവേശിക്കുമ്പോഴുള്ള തിക്കു കുറയ്ക്കുന്നതിന് തീര്‍ഥാടകര്‍ക്ക് മാത്രമായി 210 വാതിലുകള്‍ തുറന്നു. മസ്ജിദില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ അകത്തേക്കും പുറത്തേക്കുമുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിരീക്ഷിക്കുന്നുണ്ട്. ജനതിരക്ക് കൃത്യമായി നിരീക്ഷിച്ച് ജാഗ്രതയോടെ ഇടപെടാന്‍ പ്രത്യേക സുരക്ഷാ സംവിധാനവും ഹറമില്‍ ലഭ്യമാണ്. ഹറമിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ കിങ് അബ്ദുല്‍ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, […]

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി ഇസ്‌ലാഹി സെന്റര്‍; ജന പങ്കാളിത്തം ഏറുന്നു

റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃകയായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയാണ് സമൂഹ നോമ്പുതുറ. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ ഒരുക്കുന്നത്. 250 പേര്‍ക്കാണ് ഓഡിറ്റോറിയത്തില്‍ ഇഫ്താറിന് സൗകര്യം. മറ്റുളളവര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യും. ചിക്കന്‍ ബിരിയാനി, ചിക്കന്‍ മന്തി ഉള്‍പ്പെടെയുള്ള നോമ്പുതുറ വിഭാഗങ്ങളാണ് വിതരണം ചെയ്യുന്നത്. റമദാനില്‍ വൈകിട്ട് 4.00ന് ആരംഭിക്കുന്ന ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്

Damam, gulf, Jeddah, Riyad

സ്ത്രീകള്‍ കരുത്ത് നേടണം; സ്വന്തം ഇടം കണ്ടെത്തണം: എഎം സെറീന

റിയാദ്: അപര ഗൃഹത്തിനായ് വാര്‍ത്തെടുക്കപ്പെടുന്നവളല്ല സ്ത്രീ സമൂഹമെന്ന് എഴുത്തുകാരി എഎം സെറീന. അന്യവത്കരിക്കപ്പെടുന്ന സ്ത്രീകള്‍ക്കു മാറ്റം വരുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ വീട്ടകങ്ങളില്‍ ഉണ്ടാകണം. അപ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്കും സ്വന്തം ഇടം സാധ്യമാകൂ എന്നും അവര്‍ റിയാദില്‍ പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിച്ച ‘ജ്വാല 2024’ അവാര്‍ഡ് വിതരണത്തില്‍ സംസാരിക്കുകയായിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ജ്വാല അവാര്‍ഡ് ജേതാവായ സബീന എം സാലി, കേളി രക്ഷാധികാരി സെക്രട്ടറി

Damam, gulf, Jeddah, Riyad

റമദാനില്‍ ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ ഒരുക്കി സാംസ്‌കാരിക മന്ത്രാലയം

റിയാദ്: റമദാന്‍ രാവുകള്‍ കൂടുതല്‍ ശോഭയുളളതാക്കാന്‍ സൗദി സാംസ്‌കാരിക മന്ത്രാലയം ഒരുക്കിയ ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ ശ്രദ്ധ നേടുന്നു. പുണ്യ മാസവുമായി ബന്ധപ്പെട്ട അറബ് പൈതൃകം വിളംബരം ചെയ്യുന്ന വൈജ്ഞാനിക പ്രദര്‍ശനമാണ് മേളയിലെ മുഖ്യ ആകര്‍ഷണം. റമദാന്‍ ദിന രാത്രങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് നാഗരികതയും സാംസ്‌കാരിക പൈതൃകവും പുതു തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനാണ് 30 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവം. റമദാന്‍ സീസണില്‍ ആദ്യമായാണ് സാംസ്‌കാരിക മന്ത്രാലയം ഇത്തരത്തില്‍ മേള ഒരുക്കുന്നത്. വാന നീരീക്ഷണം നടത്തുന്നതിനു തയ്യാറാക്കിയിട്ടുളള ജ്യോതിശാസ്ത്ര

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളി കൂട്ടായ്മകള്‍ മാര്‍ച്ച് 15ന് നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളുടെ ലൊക്കേഷന്‍

റിയാദ്: റമദാന്‍ വ്രതം അഞ്ചാം നാളിലേക്ക് കടക്കുന്നതോടെ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മകളുടെ എണ്ണവും കൂടിവരുകയാണ്. ഈ വര്‍ഷം റമദാനിലെ ആദ്യ വെളളി മാര്‍ 15ന് മലയാളികളുടെ നിരവധി ഇഫ്താര്‍ സംഗമങ്ങളാണ് നടക്കുന്നത്. കായംകുളം പ്രവാസി കൂട്ടായ്മ (കൃപ) ഇഫ്താര്‍ സംഗമം എക്‌സിറ്റ് 17 അല്‍ സൈഫിയ പാലസില്‍ നടക്കും. (ലൊക്കേഷന്‍ https://maps.app.goo.gl/5Vvufychk9m4m9XD8) റിയാദ്-വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ വിരുന്ന് എക്‌സിറ്റ് 18ലെ അല്‍ മനാഫ് വിശ്രമ കേന്ദ്രത്തിലാണ് ഒരുക്കിയിട്ടുളളത് (ലൊക്കേഷന്‍ https://maps.app.goo.gl/gvZhUkqfKRTXAwdA7) കെഎംസിസി കാസറഗോഡ്

Damam, gulf, Jeddah, Riyad

‘മിഅ’ വനിതകളെ ജുവൈരിയത്ത് നയിക്കും

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വനിതാ വിഭാഗം ഭരണസമിതി നിലവില്‍വന്നു. അല്‍ജസീറ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2007 മുതല്‍ റിയാദിലെ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്ന ‘മിഅ’യുടെ പ്രഥമ വനിതാ ഭരണ സമിതിയാണിത്. ജുവൈരിയത്ത് കുന്നത്ത് (പ്രസിഡന്റ്), ലീന ജാനിഷ് (ജന. സെക്രട്ടറി), ഷെമി മന്‍സൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സൈഫുന്നിസ സിദ്ദീഖ് (വര്‍ക്കിങ്ങ് പ്രസിഡന്റ്), അസ്മ സഫീര്‍, നമീര്‍ കള്ളിയത്ത് (വൈസ് പ്രസിഡന്റുമാര്‍),

Damam, gulf, Jeddah, Riyad

സൗദിയില്‍ പാഴാക്കുന്നത് 40 ബില്യണ്‍ റിയാലിന്റെ ഭക്ഷണം: ജാഗ്രത വേണമെന്ന് മന്ത്രാലയം

റിയാദ്: റമദാനില്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കാന്‍ വിവേകപൂര്‍വ്വം പെരുമാറണമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. റമദാനില്‍ വന്‍തോതില്‍ മാംസം ഉള്‍പ്പെടെയുളള ഭക്ഷണം മാലിന്യമായി തള്ളുന്നത് കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളിയാണ്. രാജ്യത്തു ശരാശരി ഒരാള്‍ വര്‍ഷം 184 കിലോഗ്രാമില്‍ കൂടുതല്‍ ഭക്ഷണം പാഴാക്കുന്നുണ്ട്. ഇത് രാജ്യവ്യാപകമായി ഏകദേശം 4 ദശലക്ഷം ടണ്‍ വരും. പാഴാക്കുന്ന ഭക്ഷണത്തിന് വര്‍ഷം 40 ബില്യണ്‍ റിയാല്‍ ചെലവ് വരും. ഭക്ഷണം പാഴാക്കുന്നത് തടയാന്‍ പൊതുജന അവബോധം കുറയുകയാണ്. സൗദി അറേബ്യയില്‍ ഓരോ വര്‍ഷവും 4,44,000

Damam, gulf, Jeddah, Riyad

എയര്‍പോര്‍ട്ട് ഡിപാര്‍ച്ചര്‍ ഗേറ്റില്‍ ഇന്ത്യക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഡിപാര്‍ച്ചര്‍ ഗേറ്റില്‍ കാത്തിരുന്ന ഇന്ത്യക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍ പ്രദേശ് ശാമിലി ജലാലാബാദ് മൊഹല്ല മുഹമ്മദിഗഞ്ച് സ്വദേശി എസ് സലിം ഷറീഫ് (47) ആണ് മരിച്ചത്. റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഡ്രൈവറായിരുന്നു. നാലുമാസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഗംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ട സലിം ഷറീഫ് മാര്‍ച്ച് 7ന് റിയാദ്-ദല്‍ഹി വിമാനത്തിഫ ഇന്ത്യയിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും

Damam, gulf, Jeddah, Riyad

ലീഗ് പിന്നാക്ക സമൂഹത്തിന്റെ അതിജീവനം ഉറപ്പുവരുത്തിയ പ്രസ്ഥാനം

റിയാദ്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ അബ്ദുറഹ്മാന്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും ഏഴരപതിറ്റാണ്ടായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിര്‍വ്വഹിച്ചിട്ടുള്ള ദൗത്യം നിഷേധിക്കുവാന്‍ കഴിയാത്തതാണെന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ മൗലിക ആശയമായ മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിട്ട്

Damam, gulf, Jeddah, Riyad

ഇഫ്താറിന് ഇടമില്ല; അത്താഴമൊരുക്കാന്‍ കൂട്ടായ്മകള്‍

റിയാദ്: റമദാന്‍ വ്രതം ആരംഭിച്ചതോടെ ഇഫ്താര്‍ സംഗമങ്ങള്‍ക്കുളള ഒരുക്കത്തിലാണ് സൗദിയിലെ മലയാളി കൂട്ടായ്മകള്‍. വ്രത നാളുകളില്‍ കലാ, സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് മലയാളി കൂട്ടായ്മകള്‍ ഇടവേള നല്‍കി. ഇനിയുളള ദിവസങ്ങളില്‍ ഇഫ്താര്‍ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് പല സംഘടനകളും. മത മൈത്രിയുടെ സന്ദേശം കൂടിയാണ് പ്രവാസ ലോകത്ത് മലയാളികളുടെ ഇഫ്താര്‍ വിരുന്നുകള്‍. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ വരും ദിവസങ്ങളില്‍ മലയാളികള്‍ ഒത്തു ചേരും. റിയാദിലെ ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം മലയാളി സംഘടനകള്‍ ബുക്കുചെയ്തു കഴിഞ്ഞു.

Damam, gulf, Jeddah, Riyad

ഭാവനയില്‍ വിരിഞ്ഞ ‘അമ്മക്കരുത്ത്’; വനിതാ ദിനത്തില്‍ ചിത്രം വരച്ച് കരുന്നുകള്‍

റയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ചിത്രരചനാ മത്സരത്തില്‍ വന്‍ പങ്കാളിത്തം. വര്‍ണങ്ങളില്‍ ഭാവിന വിരിയിക്കാന്‍ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അറുനൂറിലേറെ കുട്ടികള്‍ പങ്കെടുത്തു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് വേദികളിലായിരുന്നു മത്സരം. നാല് മുതല്‍ ആറ് വരെയും ഏഴ് മുതല്‍ പത്ത് വരെയും പ്രായമുള്ള കുട്ടികള്‍ക്ക് കളറിങ് മത്സരവും, 11 മുതല്‍ 15

Damam, gulf, Jeddah, Riyad

ക്വുര്‍ആന്‍ പഠനം: പുസ്തക പ്രകാശനം

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ (ക്വു.എച്.എല്‍.സി) പതിനൊന്നാം ഘട്ട പുസ്തകം പ്രകാശനം ചെയ്തു. വിശുദ്ധ ക്വുര്‍ആനും പ്രാവാചക ചര്യയും ക്രമാനുഗതമായി പഠിക്കാന്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയാണ് കോഴ്‌സ് നടത്തുന്നത്. ശിഹാബ് എടക്കര, സുബൈര്‍ സലഫി പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. സൗദി അറേബിയയിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിവാര ക്ലാസ്സുകള്‍ കോഴ്‌സിന്റെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോഴ്‌സിന്റെ ഭാഗമായത്. സൗദി അറേബ്യക്ക് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി നിയമം: സര്‍ക്കാര്‍ നീക്കം അപലപനീയം

റിയാദ്: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രമേയം. ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയത് ദുരൂഹമാണ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും നിയമ പോരാട്ടങ്ങളെയും വകവെക്കാതെയാണ് ബിജെപി സര്‍ക്കാര്‍ നീക്കം. നിയമം വിവേചനപരവും

Damam, gulf, Jeddah, Riyad

‘മിഅ’ ലോഗൊ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ സഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടൂക്കാട്, ‘മിഅ’ മുഖ്യരക്ഷാധികാരി സലിം കളക്കര എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപ്പറമ്പന്‍, ഹാരിസ് ചോല, ഷബീര്‍ ഒതായി, അബൂബക്കര്‍ മഞ്ചേരി, മിഅ വനിതാ അഡ്മിന്‍ പാനല്‍ അംഗം ജുവൈരിയത്ത്

Scroll to Top