കേളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബഗള്ഫിലെ കിങ്ഡം ഓഡിറ്റോറിയത്തില്‍ നടന്ന കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ‘കേളിദിനം-2022’ ആഘോഷ പരിപാടികള്‍ക്കിടെയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. കൊപ്ലാന്‍ സെയില്‍സ് മാനേജര്‍ സിദ്ദിഖ്, അസാഫ് മര്‍ക്കറ്റിങ് മാനേജര്‍ പ്രസാദ് വഞ്ചിപുര എന്നിവരുടെ സാന്നിധ്യത്തില്‍ അസാഫ് എം.ഡി അബ്ദുള്ള അല്‍ അസാരി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കേളി ഓരോ […]














