ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കണം: പ്രവാസി വെല്‍ഫെയര്‍
റിയാദ്: രാജ്യത്തിന്റെ സംവിധാനങ്ങളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഇന്ത്യന്‍ പൗരന്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സാജു ജോര്‍ജ്. ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്ര്യ സമര സേനാനികള്‍ പോരാടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും വേണം. ഇതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീരദേശത്ത് പ്രത്യേക ക്യാമ്പയ്‌നുകളും നടത്തി. ബിജെപിയ്ക്ക് എതിരെ വോട്ട് ഏകീകരിക്കാനും […]














