സൗദിയില കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മികച്ചത്; ആശങ്ക ഒഴിയുമ്പോള്‍ സിബിഎസ്ഇ പരീക്ഷ: ഇന്ത്യന്‍ അംബാസഡര്‍
റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യയു നന്ദി അംബാസഡര്‍ അറിയിച്ചു. സൗദിയുടെ ശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും അംബാസഡര്‍ ഇന്ത്യന്‍ സമൂഹത്തിനുളള സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ +966 546103992, വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം ടേള്‍ഫ്രീ നമ്പര്‍ 1800118797, +91 11 23012113, […]












