കേളി ഫുട്‌ബോള്‍ സമ്മാന പദ്ധതി: 13 സ്‌കൂട്ടറുകളും 132 ഗ്രാം സ്വര്‍ണവും വിതരണം ചെയ്തു
റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണ്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാനത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കുദു മാര്‍ക്കറ്റിങ് മാനേജര്‍ പവിത്രന്‍, ചെറീസ് റെസ്‌റ്റോറന്റ് എംഡി സജി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി. കേളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി. കഴിഞ്ഞ ഒന്‍പത് തവണയും വ്യത്യസ്ഥങ്ങളായ സമ്മാന പദ്ധതികളാണ് കേളി ഏര്‍പ്പെടുത്തിയത്. കറി പൗഡര്‍, […]














