ജിദ്ദയില്‍ ഹജ് എക്‌സ്‌പോ; 80 രാജ്യങ്ങള്‍ പങ്കെടുക്കും
ജിദ്ദ: സൗദി ഹജ് എക്‌സ്‌പോയും വ്യാവസായിക സമ്മേളനവും ഇന്ന് തുടക്കമാകും. മക്ക അസി. ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിശ്ല്‍ ഉദ്ഘാടനം ചെയ്യും. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി ഹജ് മന്ത്രാലയമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ജനുവരി 11 വരെ ജിദ്ദ സൂപ്പര്‍ ഡോം കോണ്‍ഫ്രന്‍സ് ഹാളിലാണ് എക്‌സ്‌പോ അരങ്ങേറുന്നത്. ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് പുറമെ 80 ലോകരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും സംരംഭകരും പങ്കെടുക്കും. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള […]














