Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍
Damam, gulf, Jeddah, Riyad

ലീഡര്‍ അനുസ്മരണം; രക്തം ദാനംചെയ്തു തൃശൂര്‍ ഒഐസിസി

റിയാദ്: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്റെ പതിന്നാലാം ചരമവാര്‍ഷികം രക്തദാനം നല്‍കി ഓഐസിസി പ്രവര്‍ത്തകര്‍ സ്മരണ പുതുക്കി. റിയാദ് സുമേശി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ഓഐസിസി റിയാദ് തൃശൂര്‍ ജില്ലാകമ്മിറ്റി ‘നമുക്കൊരുമിക്കാം നല്ലൊരു നന്മയ്ക്കായി എന്ന പ്രമേയത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു. രാവിലെ 8ന്് ആരംഭിച്ച ക്യാമ്പ് രണ്ടു മണിവരെ നീണ്ടുനിന്നു. പരിപാടി റിയാദ് ഓഐസിസി വര്‍ക്കിങ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് […]

Damam, Jeddah, Riyad

‘ചരിത്ര പെയ്ത്തിലെ ഓര്‍മദൂരം’; ജനുവരി 1ന് വിടി ബലറാം റിയാദില്‍

റിയാദ്: ഒഐസിസി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റി പൊതുസമ്മേളനം ‘ചരിത്ര പെയ്ത്തിലെ ഓര്‍മദൂരം’ എന്ന പേരില്‍ നടക്കും. 2024 ജനുവരി 1 തിങ്കള്‍ വൈകീട്ട് 7.00ന് മലാസ് ചെറീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടക്കും. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വിടി ബലറാം മുഖ്യാതിഥിയായി പങ്കെടുക്കും. കോണ്‍ഗ്രഗ് നേതാക്കളായ എകെ ഷാനിബ്, ഇകെ സലാം എന്നിവര്‍ പങ്കെടുക്കുമെന്നും ഒഐസിസി അറിയിച്ചു.

Damam, gulf, Jeddah, Riyad

മക്കയില്‍ സ്വര്‍ണ ഖനി കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി

റിയാദ്: സൗദിയിലെ മക്കയില്‍ പുതിയ സ്വര്‍ണ ഖനികള്‍ കണ്ടെത്തി. നിലവിലുള്ള മന്‍സൂറ, മസാറ സ്വര്‍ണ ഖനികളോട് ചേര്‍ന്നാണ് സുപ്രധാന സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്. സൗദി മൈനിംഗ് കമ്പനി (മആദിന്‍) ആണ് ഇക്കാര്യം അറിയിച്ചത്. 2022ല്‍ ആരംഭിച്ച കമ്പനിയുടെ പര്യവേക്ഷണത്തില്‍ ആദ്യത്തെ കണ്ടെത്തലാണിത്. മന്‍സൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്. അല്‍ഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസാറ ഖനികള്‍ക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി. 125 കിലോമീറ്റര്‍ നീളത്തില്‍ നിക്ഷേപമുണ്ട്.

Damam, gulf, Jeddah, Riyad

അബ്ഷിറില്‍ ‘വെഹിക്കിള്‍ സെയില്‍സ്’ സര്‍വീസ്

റിയാദ്: വ്യക്തികള്‍ ഉപയോഗിച്ച വാഹനം വിത്പ്പന നടത്തിയതിന് ശേഷം രേഖകള്‍ രജിസ്‌ട്രേഷന്‍ മാറ്റുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘അബ്ഷിര്‍’ വഴി വാഹന ഉടമകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. അബ്ഷിറില്‍ വെഹിക്കിള്‍ സെയില്‍ സര്‍വീസ് വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉപയോഗിച്ച വാഹനം വില ഉറപ്പിച്ചതിനു ശേഷം വാങ്ങുന്ന ഉപഭോക്താവുമായി ധാരണയിലെത്തണം. അതിനു ശേഷം അബ്ഷിര്‍ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്ത് ‘വെഹിക്കിള്‍ സെയില്‍സ്’ എന്ന സേവനത്തിലൂടെ ടപടി ക്രമങ്ങള്‍ള്‍ പൂര്‍ത്തിയാക്കാം. കേടായതോ നഷ്ടപ്പെട്ടതോ

Damam, gulf, Jeddah, Riyad

കെഇഎഫ് റിയാദ് ‘നെറ്റ് മാസ്‌റ്റേഴ്‌സ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ (കെഇഎഫ് റിയാദ്) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നെറ്റ് മാസ്‌റ്റേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച മത്സരം വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ ആഷിക് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. മൂന്ന് വിഭാഗങ്ങളില്‍ ഡബിള്‍സ് മത്സരങ്ങള്‍ നടന്നു. കുട്ടികളുടെ വിഭാഗത്തില്‍ അമല്‍ മുഹമ്മദ്, അമാന്‍ മുഹമ്മദ് ടീം ഒന്നാം സ്ഥാനം നേടി. ഫര്‍ഹാന്‍ അല്‍ത്താഫ്, റിഹാന്‍ ഹനീഫ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ ശഹ്‌ല ഫര്‍സീനും ഭൈമി സുബിനും ഒന്നാം സ്ഥാനം നേടി.

Damam, gulf, Jeddah, Riyad

മോഷണത്തിനിടെ കൊലപാതകം; ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: ദമ്മാമില്‍ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണം നടത്താനുളള ശ്രമത്തിനിടെ സ്വദേശിയായ അലി ബിന്‍ത് റാദ് അല്‍ അന്‍സിയെ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പിടികൂടിയ സമദ് കുറ്റം ഏറ്റുപറഞ്ഞിരുന്നു. വിചാരണ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ ശിക്ഷ ശരിവച്ചിരുന്നു. സുപ്രീം കോടതിയും ശിക്ഷ നടപ്പിലാക്കാന്‍ അനുമതി നല്‍കി. ഇതോടെയാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പിലാക്കിയത്.

Damam, gulf, Jeddah, Riyad

ഗോഡൗണ്‍ അഗ്‌നിബാധ: അബ്ദുല്‍ ജിഷാറിന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു

റിയാദ്: ഷിഫയിലെ ഫര്‍ണീചര്‍ നിര്‍മാണ കേന്ദ്രത്തിലെ ഗോഡൗണില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് തോട്ടുംകടവത്ത് അബ്ദുല്‍ ജിഷാറിന്റെ (39) മൃതദേഹമാണ് സംസ്‌കരിച്ചത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം റിയാദ് മന്‍സൂരിയ്യ മഖ്ബറയിലാണ് സംസ്‌കരിച്ചത്. അസീസിയയിലെ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം കെ.എം.സി.സി പ്രവര്‍ത്തകരായ ഉമര്‍ അമാനത്ത്, ഷൗക്കത്ത്, ജംഷി, മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദിഖ് കല്ലുമ്പറമ്പന്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. അബ്ദുള്‍ ജിഷാര്‍

Damam, gulf, Jeddah, Riyad

വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവനം ഇല്ല: സൗദി ജവാസാത്

റിയാദ്: ആറു വയസ് പൂര്‍ത്തിയായാല്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്). സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ നിര്‍ബന്ധമായും വിരലടയാളം രേഖപ്പെടുത്തണം. എന്നാല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വിരലടയാളം ശേഖരിക്കുന്നുണ്ട്. മാതാ പിതാക്കള്‍ വിസിറ്റിംഗ് വിസയിലെത്തിയതിന് ശേഷം ജനിക്കുന്ന കുട്ടികളുടെ വിരലടയാളവും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വിദേശികള്‍, അവരുടെ ആശ്രിത വിസയില്‍ കഴിയുന്നവര്‍ എന്നിവരെല്ലാം വിരലടയാളം രേഖപ്പെടുത്തണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ഓണ്‍ലൈന്‍ സേവനം

Damam, gulf, Jeddah, Riyad

ഹായില്‍ ഓറഞ്ച് മഹോത്സവം

റിയാദ്: ഹായില്‍ ഓറഞ്ച് മഹോത്സവത്തിന് ഇന്ന് കൊടി ഉയരും. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിപണനോത്സവം. ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅ്ദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഹായില്‍ കാര്‍ഷിക സഹകരണ സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ഉത്സവം. ഹായിലില്‍ ഇരുനൂറിലധികം ഓറഞ്ച് തോട്ടങ്ങളാണുളളത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന വിവിധയിനം ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവയ്ക്കു പുറമെ ഇവിടെ വിളയുന്ന ഫല വര്‍ഗങ്ങളും പ്രദര്‍ശനത്തിനൊരുക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട്

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍: കലാശപ്പോരില്‍ അസീസിയയും വാഴക്കാടും ഏറ്റുമുട്ടും

റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടും അസീസിയ സോക്കറും ഏറ്റുമുട്ടും. സെമിഫൈനല്‍ പോരാട്ടങ്ങളില്‍ നാലു ടീമുകളും പ്രഗത്ഭരായ താരങ്ങളെയാണ് നാട്ടില്‍ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നും കളത്തിലിറക്കിയത്. ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കര്‍, മിഡീസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആന്‍ഡ് ഇമാദ് യൂണിഫോം റെയിന്‍ബോ എഫ്‌സിയുമായി ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അസീസിയ സോക്കര്‍ വിജയിച്ചു. കളിയുടെ 48ആം മിനുട്ടില്‍ ഏഴാം നമ്പര്‍ താരം ഷുഹൈബ്

Damam, gulf, Jeddah, Riyad

ടിഎ ജാഫര്‍ കളിക്കളം ഒഴിഞ്ഞു; ഡിഫ അനുശോചനം

ദമാം: സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പര്‍ ഫുട്ബാള്‍ താരം ടി എ ജാഫറിന്റെ നിര്യാണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്!ബോള്‍ അസോസിയേഷന്‍ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ടി.എ ജാഫറെന്ന് ഡിഫ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1973ല്‍ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ ടി.കെ.എസ് മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു ടി.എ ജാഫര്‍. 1992, 93 വര്‍ഷങ്ങളില്‍ സന്തോഷ്

Damam, gulf, Jeddah, Riyad

സാജന്‍ പാറക്കണ്ടിയുടെ മരണത്തില്‍ കേളി അനുശോചനം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം കണ്ണൂര്‍ എടക്കാട് നടാല്‍ പാറക്കണ്ടി സാജന്റെ വേര്‍പാടില്‍ ദവാദ്മിയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുപ്പത് വര്‍ഷം ദവാദ്മി സനയ്യ മേഖലയില്‍ അല്‍ഗുവൈസ് വാഹന വര്‍ക് ഷോപ്പ് കമ്പനിയില്‍ ജോലിചെയ്തിരുന്ന സാജന്‍ തലകറങ്ങി വീണു. ദവാദ്മി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി റിയാദ് പ്രിന്‍സ് മുഹമ്മദ് അബ്ദുല്‍ അസീസ്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേളി ജീവകാരുണ്യ വിഭാഗം

Damam, gulf, Jeddah, Riyad

കാണാതായ സൗദി, കുവൈത്ത് പൗരന്മാരെ ഇറാഖിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇറാഖിലെ പടിഞ്ഞാറൻ പ്രവിശ്യ ആയ അൻബാർ ഗവർണറേറ്റിൽ നിന്നും അടുത്തിടെ കാണാതായ സൗദി, കുവൈറ്റി പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ് അറിയിച്ചു. ഇറാഖിലെ മരുഭൂമിയിൽ നായാട്ടിനു പോയി കാണാതായ കുവൈറ്റ് സ്വദേശിയുടെയും കുവൈറ്റിൽ താമസിക്കുന്ന സൗദി പൗരന്റെയും മൃതദേഹങ്ങൾ ആണ് ഇറാഖ് അധികൃതർ കണ്ടെത്തിയത്. കാണാതായവരുടെ വിവരങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയ ഇറാഖി അധികാരികളുമായി കുവൈറ്റ് മന്ത്രാലയം നിരന്തരം ആശയ വിനിമയം നടത്തിയിരുന്നുവെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

ഗ്‌ളോബല്‍ കേരള കലണ്ടര്‍ പ്രകാശനം

റിയാദ്: ഗ്‌ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. റോയല്‍ സ്‌പൈസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി ഗഫൂര്‍ കൊയിലാണ്ടി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് മജീദ് പൂളക്കാടി ഏറ്റുവാങ്ങി. സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടില്‍, രക്ഷാധികാരി നിഹാസ് പാനൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആന്‍ഡ്രൂസ്, അഷ്‌റഫ് പള്ളിക്കല്‍, ഷാനവാസ് വെംബ്ലി, അനീഷ് കെ ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Scroll to Top