Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍
Damam, gulf, Jeddah, Riyad

പൊലീസ് അതിക്രമം അപലപനീയം; ഭരിക്കുന്നത് ഭീരുക്കള്‍: ഒഐസിസി ആലപ്പുഴ

റിയാദ്: പ്രതിപക്ഷ സ്വരങ്ങളെ ഭയപ്പെടുന്ന ഭീരുവായ ഭരണാധികാരി കേരളത്തില്‍ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. തിരുവനന്തപുരത്ത് ഡിജിപി ഓഫിസ് മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം അപലപനീയമാണ്. അഴിമതിയും കെടുകാര്യസ്ഥയും മറികടക്കാന്‍ ജനങ്ങളുടെ നികുതി പണം ദുരുപയോഗിച്ച് നടത്തിയ യാത്ര മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും മുഖം കൂടുതല്‍ വികൃതമാക്കി. ഇതില്‍ നിന്നു തടിതപ്പാന്‍ […]

Damam, gulf, Jeddah, Riyad

ഉപയോഗിച്ച ഉത്പ്പന്നങ്ങള്‍ക്ക് സൗദിയില്‍ നികുതി ഇളവ്

റിയാദ്: സൗദി അറേബ്യയിലേക്ക് ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ക്ക് കസ്റ്റംസ് നികുതി ഇളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആന്‍ഡ് സകാത്ത് അതോറിറ്റി. സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്ന ഉത്പ്പന്നങ്ങള്‍, ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് താമസിച്ചതിന് ശേഷം മടങ്ങി വരുന്ന സ്വദേശികള്‍ക്കും ഇളവ് ലഭിക്കും. ഇതിന് പുറമെ പുതുതായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്കും നികുതി ഇളവ് ലഭിക്കും. രാജ്യത്തേക്ക് കൊണ്ടുവരുന്ന ഉത്പ്പന്നങ്ങളുടെ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ആനുകൂല്യം. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നു ഒഴിവ് ലഭിക്കും. വ്യോമ, കര, നാവിക

Damam, gulf, Jeddah, Riyad

2024 ഒട്ടക വര്‍ഷം ആചരിക്കും: സൗദി മന്ത്രിസഭ

റിയാദ്: വീഡിയോ ഗെയിമുകളുടെ മേല്‍നോട്ടത്തിന് സൗദി ഗെയിമിങ് ആന്‍ഡ് ഇലക്‌ട്രോണിക് സ്‌പോര്‍ട്‌സ് അതോറിറ്റി’ ആരംഭിക്കുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. അന്താരാഷ്ട്ര ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. വീഡിയോ ഗെയിംസിന്റെ അന്താരാഷ്ട്ര കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. 2024 ‘ഒട്ടക വര്‍ഷം’ ആയി ആചരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ തെരഞ്ഞെടുത്തത് മന്ത്രി സഭ ചര്‍ച്ച ചെയ്തു. ‘വിഷന്‍ 2030’െന്റ ഭാഗമായി

Damam, gulf, Jeddah, Riyad

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാാണ് പ്രതികള്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്. മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷ ജിസാനില്‍ ആണ് നടപ്പിലാക്കിയത്. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തെത്തിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്‌പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

Damam, gulf, Jeddah, Riyad

ലീഡര്‍, പിടി അനുസ്മരണം ഡിസം. 22ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ കരുണാകരന്‍, അഡ്വ. പി ടി തോമസ് എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി രാവിലെ 8.30ന് ശുമേസി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 6.00ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടക്കുമെന്ന് തൃശൂര്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാടും ജന സെക്രട്ടറി സോണി പാറക്കലും അറിയിച്ചു. എറണാകുളം

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് വകഭേദം ജെഎന്‍-1; ആശങ്ക വേണ്ടെന്ന് പബ്‌ളിക് ഹെല്‍ത്ത് അതോറിറ്റി

റിയാദ്: സൗദിയില്‍ കൊവിഡിന്റെ വകഭേദണ ജെ എന്‍1 വൈറസ് സാന്നിധ്യം കൂടുതല്‍ കണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പബ്‌ളിക് ഹെല്‍ത്ത് അതോറിറ്റി. വൈറസ് വ്യാപന അനുപാതം 36 ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. കൊവിഡ്19 വൈറസ് വകഭേദങ്ങളില്‍ ഒന്നാണ് ജെ.എന്‍1. ഇത് പുതിയ പകര്‍ച്ചവ്യാധിയാണെന്ന പ്രചാരണം ശരിയല്ല. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച് പ്രതിരോധം നേടിയവരാണ് രാജ്യത്തുളള ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

Damam, gulf, Jeddah, Riyad

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് സ്വീകരണം

റിയാദ്: കോഴിക്കോട് ജില്ലയില്‍ നിന്നു ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. ഷഫാദ് അത്തോളി, ഷിഹാബ് കൈതപ്പൊയില്‍, മജു സിവില്‍ സ്‌റ്റേഷന്‍, മുഹമ്മദ് ഇഖ്ബാല്‍, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീര്‍ ചെറുവണ്ണൂര്‍,അജ്മല്‍ പുതിയങ്ങാടി, മുജീബ് റഹിമാന്‍ കൂടരഞ്ഞി, സാദിഖ് വലിയപറമ്പ് എന്നിവര്‍ ആശംസകള്‍

Damam, gulf, Jeddah, Riyad

റീട്ടെയില്‍ ഫോറത്തില്‍ ലുലുവിന് ഇരട്ട പുരസ്‌കാരം; സൗദിയില്‍ 100 ശാഖകള്‍ ലക്ഷ്യത്തിലേക്ക്

റിയാദ്: സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വികസനക്കുതിപ്പിന് അംഗീകരം. സൗദി റീട്ടെയില്‍ ഫോറത്തില്‍ രണ്ടു അംഗീകാരങ്ങളാണ് ലുലു നേടിയത്. അതിനിടെ സൗദിയിലെ ലുലു ശാഖകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തുമെന്ന സിഎംഡി എംഎ യൂസഫലിയുടെ പ്രഖ്യാപനം അതിവേഗം ലക്ഷ്യം കാണുമെന്ന് സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിനെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റീട്ടെയില്‍ സ്ഥാപനം എന്ന നിലയിലാണ് അംഗീകാരം. ഫുഡ് ആന്റ് ഗ്രോസറി രംഗം ആധുനികവല്‍ക്കരിച്ചതിനാണ് രണ്ടാമത്തെ

Damam, gulf, Jeddah, Riyad

മോഹന വാഗ്ദനം: വഞ്ചിതരായ മലയാളികള്‍ മടങ്ങി

റിയാദ്: റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പിനിരയായി സൗദിയിലെത്തിയ 11 മലയാളികള്‍ ഉള്‍പ്പെടെ 12 പേരെ കേളി കലാസാംസ്‌കാരിക വേദി എംബസ്സിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. അഞ്ചു മാസം മുമ്പ് 1.4 ലക്ഷം രൂപാ ഏജന്‍സിക്ക് നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. കേരളത്തിലെ പതിനൊന്ന് ജില്ലകളില്‍ നിന്നു 11ഉം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു നാല്‍പത് പേരും അല്‍ ഹയലിലെ ലേബര്‍ റിക്രൂട്ടിങ് ഏജന്‍സി എത്തിച്ചത്. മിനിമം ശമ്പളം 1500, ഓവര്‍ ടൈം, കമ്മീഷന്‍, താമസം, ഭക്ഷണം തുടങ്ങിയവ വാഗ്ദാനം നല്‍കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സും

Damam, gulf, Jeddah, Riyad

ഒരു മിനുറ്റില്‍ സൗദി വിസ; പോര്‍ട്ടല്‍ സജ്ജം

റിയാദ്: ഒരു മിനുറ്റില്‍ സൗദി വിസ ലഭ്യമാക്കുന്നതിന് പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സൗദി വിദേശകാര്യ മന്ത്രാലയം. വിവിധ വിഭാഗങ്ങളിലുളള വിസകള്‍ ലഭ്യമാക്കുന്നതിന് ‘സൗദി വിസ’ എന്ന പേരില്‍ ഏകീകൃത പ്ലാറ്റ്‌ഫോം സജ്ജമാക്കിയാണ് പുതിയ സംവിധാനം. ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴില്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള വിസകളാണ് കുറഞ്ഞ സമയത്തിനകം ലഭ്യമാകും. നടപടിക്രമം വേഗത്തിലാക്കുന്നതിന് 30തിലധികം മന്ത്രാലയങ്ങള്‍, വിവിധ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ സൗദി വിസ പോര്‍ട്ടല്‍ സഹായിക്കും. രാജ്യത്തിലെ വിവിധ പരിപാടികളില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ അതിശൈത്യം; തുറൈഫില്‍ താപനയല മൂന്ന് ഡിഗ്രി

റിയാദ്: സൗദി അറേബ്യയുടെ പല പ്രവിശ്യകളിലും അതിശൈത്യം. രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെതുറൈഫിലാണ്. ഇവിടെ മൂന്നു ഡിഗ്രി വരെ അന്തരീക്ഷ താപം കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശീതകാറ്റ് വീശിയിരുന്നു. അന്തരീക്ഷ താപം ഗണ്യമായി താഴുകയും ചെയ്തിരുന്നു. അബഹ, ഹായില്‍, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളില്‍ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്‌റാന്‍, ശറൂറ എന്നിവിടങ്ങളില്‍ അഞ്ചു ഡിഗ്രിയും വാദിദവാസിര്‍, അറാര്‍ എന്നിവിടങ്ങളില്‍ ആറു ഡിഗ്രിയുമാണ്

Damam, gulf, Jeddah, Riyad

ഷിഫാ മലയാളി സമാജം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: ഷിഫ മലയാളി സമാജം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഷിഫാ റഹ്മാനിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അറബ്‌കോ പ്രതിനിധി രാധാകൃഷ്ണനില്‍ നിന്നു കലണ്ടര്‍ ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റ് സനൂബ് പയ്യന്നൂര്‍ മുഖ്യാതിഥിയായിരുന്നു. സുലൈമാന്‍ വിഴിഞ്ഞം, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ, ഷാജു വാലപ്പന്‍, സാബു പത്തടി, അലി ഷോര്‍ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രതീഷ്

Damam, gulf, Jeddah, Riyad

കൊലപാതകം: സൗദിയില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: വിവിധ കൊലപാതക കേസുകളില്‍ കുറ്റം തെളിഞ്ഞ പ്രതികളു ൈവധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിലാണ് വധശിക്ഷ നടപ്പിലാക്കി. സ്വദേശി വനിത ഹംദ ബിന്‍ത് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഹര്‍ബിയെയും നാലു വയസുളള മകള്‍ ജൂദ് ബിന്‍ത് ഹുസൈന്‍ ബിന്‍ ദഖീല്‍ അല്‍ഹര്‍ബിയെയും കാര്‍ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസുകാരിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും നായിഫ് ബിന്‍ ദഖീല്‍ ബിന്‍ അമൂര്‍ അല്‍ഹര്‍ബിക്കാണ്

Damam, gulf, Jeddah, Riyad

നിയമ ലംഘനം: 18,428 വിദേശികളെ സൗദിയില്‍ അറസ്റ്റ് ചെയ്തു

റിയാദ്: സൗദിയില്‍ നിയമലംഘകരെ കണ്ടെത്താന്‍ നടത്തിയ റെയ്ഡില്‍ 18,428 വിദേശികളെ പിടികൂടി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളിലൊണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമം ലംഘിച്ച 11,664 പേര്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 4,301 പേര്‍, തൊഴില്‍നിയമ ലംഘനം നടത്തിയ 2,463 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,000

Scroll to Top