Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍
Damam, gulf, Jeddah, Riyad

സൗദിയില്‍ ബിനാമി സംരംഭകര്‍ക്കെതിരെ നടപടി

റിയാദ്: ബിനാമി ബിസിനസ് കണ്ടെത്താന്‍ സൗദി അറേബ്യയില്‍ 5,268 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ബിനാമി വിരുദ്ധ ദേശീയ സമിതി നവംബറില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, റെസ്‌റ്റോറന്റുകള്‍, സലൂണുകള്‍, ജനറല്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനങ്ങള്‍, വാഹന വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങളിഫ നിയമ ലംഘനം കണ്ടെത്തിയഃായി ബിനാമി വിരുദ്ധ സമിതി അറിയിച്ചു.. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകര്‍ക്കെതിരെ […]

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍ സെമി ഫൈനല്‍ ഡിസം. 22ന്

റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഏഴാം വാരത്തിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ബഞ്ച് മാര്‍ക്ക് ടെക്‌നോളജി റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സി ദറൂബ് മെഡിസിന്‍സ് ആന്റ് അറഫാ ഗോള്‍ഡ് കൊണ്ടോട്ടി റിയല്‍ കേരള എഫ്‌സിയുമായും മലബാര്‍ റെസ്‌റ്റോറന്റ് സുലൈ എഫ്‌സി ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്‌സിയുമായും ഏറ്റുമുട്ടി. ആദ്യ മത്സരത്തില്‍ റിയല്‍ കേരള എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സിയെ പരാജയപ്പെടുത്തി. കളിയുടെ പതിനാലാം

Damam, gulf, Jeddah, Riyad

‘കേളി ദിനം’ ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷം ‘കേളി ദിനം 2024’ന്റെ ലോഗോ പ്രകാശനം ചെയ്തു. സുലൈയിലെ അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പ്രകാശനം നിര്‍വഹിച്ചു. കേളി ദിന സംഘാടക സമിതി വൈസ് ചെയര്‍മാന്‍ റഫീഖ് പാലത്ത് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യന്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍

Damam, gulf, Jeddah, Riyad

കെഎംസിസി കൊയിലാണ്ടി മണ്ഡലം കലണ്ടര്‍ പ്രകാശനം

റിയാദ്: കെഎംസിസി റിയാദ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചു പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമ്മദ് കോയ മണ്ഡലം പ്രസിഡന്റ് സയിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സാഹിര്‍ കാപ്പാട്, റാഷിദ് ദയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബറൂജ് സ്വാഗതവും ഫിറോസ് കാപ്പാട് നന്ദിയും പറഞ്ഞു.  

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പര്‍ അസീസിയ ശാഖ പതിനൊന്നാം വാര്‍ഷികം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അസീസിയ ട്രെയിന്‍ മാള്‍ ശാഖയുടെ പതിനോന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍, 17, 18, 19 തീയതികളില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഇതിനു ഉപഭോക്താക്കള്‍ക്ക് പങ്കാളിത്തമുളള വിവിധ വിനോദ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ശാഖ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ജനന തീയതി ഡിസംബര്‍ 17, 18, 19 തീയതി ആണെങ്കില്‍ ഒരു കേക്ക് സൗജന്യമായി സമ്മാനിക്കും. 19ന് കപ്പിള്‍ ബലൂണ്‍ ബ്‌ളാസ്റ്റ്

Damam, gulf, Jeddah, Riyad

റിയാദ് ടാക്കീസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. അറബ്‌കോ കാര്‍ഗോയുടെ സഹകരണത്തോടെയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. സുലൈ അറബ്‌കോ ഓഫീസില്‍ നടന്ന പരിപാടിയില്‍ ജനറല്‍ മാനേജര്‍ നിഖില്‍ രാമചന്ദ്രനിന്നു സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ എന്നിവര്‍ ചേര്‍ന്ന് കലണ്ട ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. റിയാദ് ടാക്കീസ് സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, കോഡിനേറ്റര്‍ ഷൈജു പച്ച, പി ആര്‍ ഒ റിജോഷ് കടലുണ്ടി,

Damam, gulf, Jeddah, Riyad

ക്രിക്കറ്റ് പ്രവചന മത്സരം: വിജയിക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസ് സംഘടിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവചന മത്സരവിജയിക്ക് ഉപഹാരം സമ്മാനിച്ചു. മത്സരത്തര വിജയി വര്‍ഗീസ് ജോയിക്ക് (മുസാമിയ) സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയില്‍ റിയാദ് ടാക്കീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, കോഡിനേറ്റര്‍ ഷൈജു പച്ച, ട്രഷറര്‍ അനസ് വള്ളിക്കുന്നം, ഐ ടി കണ്‍വീനര്‍ എടവണ്ണ സുനില്‍ ബാബു, ലുബൈബ് ഇ കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കബീര്‍ പട്ടാമ്പി, സനു മാവേലിക്കര,

Damam, gulf, Jeddah, Riyad

പ്രവാവചക ചരിത്രം പ്രമേയമാക്കി ‘മക്കാപുരിയില്‍ അന്ന്’ ആല്‍ബം

റിയാദ്: പ്രവാചക ചരിതം പ്രമേയമാക്കി തയ്യാറാക്കിയ ‘മക്കാപുരിയിയില്‍ അന്ന്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എംകെ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത്, ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. സുലൈമാന്‍ വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. വിടപറഞ്ഞ രചന കെടി മുഹമ്മദ് രചിച്ച വരികള്‍ക്ക് സംഗീതം നില്‍കിയത് അമീര്‍ഷ പാലത്തിങ്ങല്‍ ആണ്. സംവിധാനം മജീദ് മാനു, ആലാപനം റൈഹാന മുത്തു, ഓര്‍ക്കസ്ട്ര രാജീവ് റാം, കാമറ

Damam, gulf, Jeddah, Riyad

കാനം തൊഴിലാളി വര്‍ഗ്ഗ പോരാളി: ദമ്മാം നവയുഗം

ദമ്മാം: തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനുമാണ് വിടപറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് നവയുഗം സാംസ്‌ക്കാരിക വേദി. കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളില്‍ ഒന്നുമാനായിരുന്ന കാനം രാജേന്ദ്രന്റെ ജീവിതം പൊതുപ്രവര്‍ത്തകനു മാതൃകയാണെന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ദമ്മാമില്‍ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണ യോഗം പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ്

Damam, gulf, Jeddah, Riyad

സൗദി ജനസംഖ്യയില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

റിയാദ്: സൗദി അറേബ്യയിലെ ജനങ്ങളില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെന്ന് നോര്‍വേയിലെ ഗ്‌ളോബല്‍ സ്റ്റാറ്റസ്‌ഹോട്ടിന്റെ പഠന റിപ്പോര്‍ട്ട്. യുഎഇ, നോര്‍വെ എന്നീ രാജ്യങ്ങളിലും ജനസംഖ്യയുടെ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ലോകത്ത് 530 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ലോകത്ത് 65 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു വര്‍ഷത്തിനിടെ 3.7 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം കുറവാണ്. ജര്‍മനി, ഫ്രാന്‍സ് എന്നീ

Damam, gulf, Jeddah, Riyad

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കലണ്ടര്‍ പ്രകാശനം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി പ്രസിഡണ്ട് ശരത് സ്വാമിനാഥന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപ്പള്ളി, ട്രഷറര്‍ ബിജു വെണ്മണി, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ വാഹിദ്, സജീവ് വള്ളികുന്നം, റഫീഖ് വെട്ടിയാര്‍ ജനറല്‍ സെക്രട്ടറിമാരായ അനീഷ് ഖാന്‍, ജോമോന്‍ ഓണമ്പിള്ളില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൈഫ് കായംകുളം, സന്തോഷ് വിളയില്‍, നൗഷാദ്

Damam, gulf, Jeddah, Riyad

പ്രവാസി പുനരധിവാസത്തിന് ഇടപെടല്‍ വേണം: മക്ക ഐഎംസിസി വൈസ് പ്രസിഡന്റ്

ആലപ്പുഴ: തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവര്‍കോവിലുമായി മക്ക ഐഎംസിസി വൈസ് പ്രസിഡന്റ് സജിമോന്‍ തൈപ്പറമ്പില്‍ കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതി നടപ്പിലാക്കണം. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ ഗള്‍ഫ് പ്രവാസികള്‍ ആരംഭിച്ച നിരവധി സ്വയം സംരംഭങ്ങള്‍ പൂട്ടിപ്പോയ സാഹചര്യമുണ്ട്. ഇത് പഠിക്കുകയും പ്രവാസികള്‍ വിവിധ രംഗങ്ങളില്‍ നേടിയെടുത്ത കഴിവും ശേഷിയും പ്രയോജനപ്പെടുത്തി തൊഴിലും സംരംഭങ്ങളും

Damam, gulf, Jeddah, Riyad

ഓര്‍ബിറ്റ് സ്റ്റാര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുളള ഓര്‍ബിറ്റ് സ്റ്റാര്‍ ട്രേഡിംഗ് കമ്പനിയുടെ റിയാദ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മലസ് സലാഹുദ്ദീന്‍ അയ്യൂബി റോഡില്‍ പുതിയ ഷോ റൂമിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ അബ്ദുസ്സലാമിന്റെ സാന്നിധ്യത്തില്‍ താരിഖ് ഫഹദ് അല്‍ മഗ്‌രബി നിര്‍വഹിച്ചു. പൈപ്പുകള്‍, ഫിറ്റിംഗുകള്‍, വാല്‍വുകള്‍, ഇലക്‌ട്രോ മെക്കാനിക്കല്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഓര്‍ബിറ്റ് സ്റ്റാറിന്റെ പ്രത്യേകത. ഇതിനു പുറമെ സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ നിര്‍മിത വാല്‍വുകള്‍, ഫിറ്റിംഗ്‌സുകള്‍ എന്നിവയില്‍ പ്രത്യേക പ്രാവീണ്യവും ഓര്‍ബിറ്റ് സ്റ്റാറിനുണ്ട്. അന്താരാഷ്ട്ര

Damam, gulf, Jeddah, Riyad

ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ശാഖ ഉദ്ഘാടനം ഡിസം. 15ന്

റിയാദ്: ചോക്കളേറ്റ്, ഈന്തപ്പഴം, നട്‌സ്, സ്‌പൈസസ് എന്നിവ വിതരണം ചെയ്യുന്ന ദലാല്‍ ആന്റ് സാറാ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡെക്കാന്‍ സ്ട്രീറ്റിന് സമീപം ഡിസംബര്‍ 15ന് വൈകീട്ട് 5.00ന് ഉദ്ഘാടനം ചെയ്യും. ദലാല്‍ ആന്റ് സാറാ ഗ്രൂപ്പ് ചെയര്‍മാന്‍ റക്കാന്‍ അല്‍ ഹര്‍ബി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിളവെടുക്കുന്ന പത്തിലധികം ഇനങ്ങളിലുളള ഈന്തപ്പഴം ദലാല്‍ ആന്റ് സാറാ ഔട്‌ലെറ്റില്‍ ലഭ്യമാണ്. അജ്‌വ, സഫാവി, ഖദ്‌റവി, സുക്കരി, അന്‍ബറ, മബ്‌റൂം, സഗായ്

Scroll to Top