സ്വര്‍ണക്കുതിപ്പ് തുടര്‍ന്ന് ഖദീജ; സിബിഎസ്ഇ ബാഡ്മിന്റണില്‍ സ്വര്‍ണം
ജെയ്പൂര്‍: സിബിഎസ്ഇ ദേശീയ കായിക മേളയില്‍ ബാഡ്മിന്റണ്‍ താരം ഖദീജ നിസയ്ക്ക് സ്വര്‍ണം. റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് പ്ലസ് ടൂ വിദ്യാര്‍ഥിനിയായ ഖദീജ സ്വര്‍ണം നേടിയത്. അണ്ടര്‍ 19 വനിതകളുടെ വിഭാഗത്തിലാണ് സ്‌കൂളിന് അഭിമാന നേട്ടം ഖദജ സമ്മാനിച്ചത്. ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും സിബിഎസ്ഇ ക്ലസ്റ്റര്‍ മീറ്റുകളില്‍ വിജയിച്ച താരങ്ങളാണ് രാജസ്ഥാനിലെ ജെയ്പൂര്‍ ജുന്‍ജുന്‍ അക്കാദമിയില്‍ നടന്ന ബാഡ്മിന്റണ്‍ മത്സരത്തില്‍ മാറ്റുരച്ചത്. പുരുഷ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് ശൈഖ് […]














