എസ്‌ഐസി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്
റിയാദ്: എസ്‌ഐസി സെന്‍ട്രല്‍ കമ്മിറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. അബ്ദുല്‍ റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ആധുനികലോകത്തെ വിശ്വാസ ദൃഢതയാണ് ഫലസ്തീന്‍ ജനതയില്‍ ദൃശ്യമാകുന്നത്. ഏത് ത്യാഗത്തെയും നേരിടാന്‍ വിശ്വാസം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ മുഖ്യപ്രഭാഷണം നടത്തി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുടിയേറിയ ജൂതന്മാര്‍ ഫലസ്തീന്‍ രാജ്യം കയ്യടക്കി. വിവിധ കാലഘട്ടങ്ങളില്‍ അവര്‍ ഫലസ്തീനികളുടെ സ്വത്തും ഭൂമിയും കയ്യേറി. ചരിത്രത്തില്‍ കാണാന്‍ കഴിയാത്ത അധിനിവേശം നടത്തി […]














