സര്‍ഗ വിസ്മയത്തിന് വേദിയൊരുക്കി ‘ബാലകേരളം’
റിയാദ്: കുരുന്നുകളുടെ കലാപ്രകടനങ്ങളും സര്‍ഗ പ്രതിഭയും മാറ്റുരച്ച ബാല കേരളം ശ്രദ്ധേയമായി. മലപ്പുറം മണ്ഡലം കെ.എം.സി.സി എസ്‌പെരാന്‍സ-2023 ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ ബാല കേരളം വര്‍ണോത്സവം പരിപാടിയുടെ മാതൃകയില്‍ ബത്‌സ ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. എല്‍.കെ.ജി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്രയോണ്‍സ് കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മ്യൂസികല്‍ ചെയര്‍ തുടങ്ങി വിവിധ മത്സരങ്ങളും ഇശല്‍ സന്ധ്യയും അരങ്ങേറി. പരിപാടികള്‍ക്ക് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി, സെക്രട്ടറി സി.കെ […]













