ചില്ലയില്‍ വൈവിദ്ധ്യങ്ങളുടെ ജൂണ്‍ വായന
റിയാദ്: ചില്ല പ്രതിമാസ വായനയുടെ ജൂണ്‍ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിദ്ധ്യം, വിശകലനരീതി എന്നിവ കൊണ്ട് അര്‍ത്ഥവത്തായി. ഡാനിഷ് തത്വചിന്തകന്‍ സോറന്‍ കിര്‍ക്കെഗാഡിന്റെ ‘ഫിയര്‍ ആന്‍ഡ് ട്രംമ്പ്‌ലിങ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് അഖില്‍ ‘എന്റെ വായന’ക്ക് തുടക്കം കുറിച്ചു. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ബോധത്തിലും ചിന്തയിലും വലിയ പൊളിച്ചെഴുത്ത് നടത്തിയ കിര്‍കെഗാഡ് വിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുകയാണ് ഈ കൃതിയില്‍ എന്ന് അഖില്‍ അഭിപ്രായപ്പെട്ടു. വിഖ്യാത പത്രപ്രവര്‍ത്തക അനിത പ്രതാപിന്റെ ‘ഐലന്‍ഡ് ഓഫ് ബ്ലഡ്’ന്റെ വായനാനുഭവം […]














